Artificial intelligence and Climate Change എന്ന വിഷയത്തിൽ ഡബ്ലിനിൽ സെമിനാർ

ഡബ്ലിൻ: Transition year ചെയ്യുന്ന കുട്ടികളുടെ നേതൃത്വത്തിൽ
Artificial intelligence and Climate Change എന്ന വിഷയത്തിൽ സെമിനാറും
കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഡബ്ലിൻ ൽ നടത്തുന്നു. പെഡൽസ് അയർലൻഡ് എന്ന സംഘടനയാണ് കുട്ടികൾക്ക് വേണ്ടി വേദിയൊരുക്കുന്നത്.
നവംബര്‍ 25 ആം തീയതി ശനിയാഴ്ച ഡബ്ലിനിൽ , പാല്‍മെര്‍സ്ടൗണിലെ സെയിന്റ് ലോര്‍ക്കന്‍സ് ബോയ്സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുന്നത്.

Dr. Deepak P – (Asso. Professor Queens University Belfast) –
Artificial intelligence and Society എന്ന വിഷയത്തിൽ സെമിനാർ നയിക്കും.

Dr. Sithara – (Assi. Professor Dublin City University)
Impact of addictive manufacturing on sustainability 3D printing. എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനൊപ്പം 3D printing പരിചയപ്പെടാനും പരീക്ഷിക്കാനും കുട്ടികൾക്ക് അവസരം ഉണ്ടാകും.

കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള പാട്ടുകളും എക്സിബിഷനും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടിയിലേക്ക് താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സെമിനാറിലും എക്സിബിഷനിലും പങ്കെടുക്കാൻ പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. അപൂർവമായി കിട്ടുന്ന ഇത്തരം അവസരങ്ങൾ മാതാപിതാക്കളും കുട്ടികളും ഉപകാരപ്പെടുത്തണം എന്ന് പെടൽസ് അയർലൻഡ് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിളിക്കുക: 0894052681

Share this news

Leave a Reply

%d bloggers like this: