താലയിൽ വെടിവെപ്പ്: സ്ത്രീക്ക് പരിക്ക്

താലയില്‍ നടന്ന വെടിവെപ്പില്‍ സ്ത്രീക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10.10-ഓടെയാണ് ജോബ്‌സ്ടൗണ്‍ പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്.

30-ലേറെ പ്രായമുള്ള സ്ത്രീയെ പരിക്കുകളോടെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല.

പ്രദേശത്ത് സാങ്കേതികപരിശോധനകള്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: