ക്രിസ്മസ് കാലം എത്തി; അയർലണ്ടിലെ താപനില മൈനസിലേയ്ക്ക് താഴുന്നു

ക്രിസ്മസ് കാലം അടുക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. പലയിടത്തും മഞ്ഞ് ഉറയാനും, ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയാഴ്ച പല ദിവസങ്ങളിലും രാത്രിയില്‍ -2 ഡിഗ്രി വരെയായി താപനില കുറഞ്ഞേക്കും.

തിങ്കാളാഴ്ച പകല്‍ 6 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ ഇത് -2 വരെ താഴും.

ചൊവ്വാഴ്ച പൊതുവെ വെയില്‍ ലഭിക്കും. 5-8 ഡിഗ്രി വരെയാകും ശരാശരി താപനില. രാത്രിയില്‍ 3 മുതല്‍ -2 വരെ താപനില താഴും.

എന്നാല്‍ ബുധനാഴ്ച ആകാശം മേഘാവൃതമായാകും കാണപ്പെടുക. 4 മുതല്‍ 7 ഡിഗ്രി വരെയാകും പരമാവധി താപനില. വടക്കന്‍ പ്രദേശത്തെയാണ് അന്ന് തണുപ്പ് കൂടുതലായും ബാധിക്കുക. രാത്രിയില്‍ 2 മുതല്‍ -2 ഡിഗ്രി വരെ താപനില താഴും.

വാരാന്ത്യം വെയിലും, തണുപ്പും കൂടിക്കലര്‍ന്ന കാലാവസ്ഥയായിരിക്കും. തണുത്ത കാറ്റും വീശിയേക്കും. എന്നാല്‍ ഞായറാഴ്ചയോടെ വീണ്ടും കാലാവസ്ഥ പ്രവചനാതീതമാകുമെന്നും Met Eireann പറയുന്നു.

Share this news

Leave a Reply

%d bloggers like this: