ബേസ്‌ബോൾ തൊപ്പികൾ യൂണിഫോമിന്റെ ഭാഗമാക്കാൻ ഗാർഡ; പരീക്ഷണാർത്ഥം ഉപയോഗം തുടങ്ങുന്നു

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡ, പരീക്ഷണാര്‍ത്ഥം ബേസ്‌ബോള്‍ തൊപ്പികള്‍ ഉപയോഗിക്കുന്നു. ഗാര്‍ഡ യൂണിഫോമിന്റെ ഭാഗമായി ബേസ്‌ബോള്‍ മോഡല്‍ തൊപ്പികള്‍ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാനായി കോര്‍ക്കിലെ Ballinasole, Bantry, ഡബ്ലിനിലെ Terenure എന്നീ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരീക്ഷണാര്‍ത്ഥം ഈ തൊപ്പികള്‍ നല്‍കിയിരിക്കുന്നത്.

സോഫ്റ്റ് ബേസ്‌ബോള്‍ ക്യാപ്, ബംപ് സ്റ്റോപ്പ് ക്യാപ് എന്നിങ്ങനെ രണ്ട് തരം തൊപ്പികളാണ് ഈ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. പരീക്ഷണം വിജയിച്ചാല്‍ ഇവ ഗാര്‍ഡയുടെ സ്ഥിരം യൂണിഫോമിന്റെ ഭാഗമായി മാറും.

വര്‍ഷങ്ങളായി ഗാര്‍ഡ ഉപയോഗിക്കുന്നത് മുന്‍ഭാഗം പൊങ്ങിയ പരമ്പരാഗത തൊപ്പിയാണ്. ബേസ്‌ബോള്‍ തൊപ്പി അംഗീകരിച്ചാല്‍ ഈ തൊപ്പി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും.

അതേസമയം ഗാര്‍ഡയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പുതിയ മോഡല്‍ യൂണിഫോം നല്‍കിയത്. ചരിത്രത്തില്‍ ഇത് മൂന്നാമത്തെ പ്രാവശ്യം മാത്രമാണ് ഗാര്‍ഡ യൂണിഫോം മാറ്റിയത്. എന്നാല്‍ അന്ന് പഴയ മോഡല്‍ തൊപ്പി ഉപയോഗിക്കുന്നത് തുടരാനായിരുന്നു തീരുമാനം.

Share this news

Leave a Reply

%d bloggers like this: