അയർലണ്ട് മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘പരസ്പരം’ റിലീസ് ചെയ്തു

കോവിഡ് കാലത്തെ ജീവിതം വരച്ചു കാട്ടിയ ‘ഹൃദയപൂർവം 1 & 2’, ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പരസ്പര സ്നേഹം എന്തെന്ന് കാട്ടിത്തന്ന ‘സാന്റാക്ക് സ്വന്തം അന്നമോൾ’ എന്നീ ഹ്രസ്വചിത്രങ്ങൾക്ക് ശേഷം അയർലണ്ട് നിവാസിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു എം. തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം ആണ് ‘പരസ്പരം.’

ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം അയർലണ്ട് ജീവിതത്തിൽ പ്രവാസികൾ അനുഭവിച്ചതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ ആണ് പറയുന്നത്.

അയർലണ്ട് നിവാസികളായ സുനിൽ, സഞ്ജയ് , അനീഷ്, ഷൈനി, വിനോദ്, ജോണി, ഷിജു, സജി, നിവിൽ, ആൻസി, ദിബു, സാൻഡ്രിൻ എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം ബ്രൗൺ ബാബു.

ഇതുവരെ പ്രേക്ഷകർ കാണിച്ച സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും, ഈ ഹ്രസ്വചിത്രവും തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പടുമെന്നു വിശ്വസിക്കുന്നതായും ‘പരസ്പരം’ ടീം പറഞ്ഞു.

‘പരസ്പരം’ ഷോർട്ട് ഫിലിം കാണാം:

Share this news

Leave a Reply

%d bloggers like this: