അയർലണ്ടുകാർ ഈ വർഷം ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് ഇക്കാര്യങ്ങൾ

ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് എന്തെല്ലാമെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം തിരഞ്ഞ സിനിമ ‘ഓപ്പണ്‍ഹൈമര്‍’ ആണ്. ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോലന്റെ ചിത്രത്തില്‍, നായകനായ ജെ. ഓപ്പണ്‍ഹൈമറിനെ അവതരിപ്പിച്ചത് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിയാണ്. ‘ബാര്‍ബി,’ ഐറിഷ് സിനിമയായ ‘ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

RTE-യിലെ ശമ്പളവിവാദമാണ് അയര്‍ലണ്ടുകാര്‍ ഗൂഗിളിനോട് ചോദിച്ച മറ്റൊരു പ്രധാന വിഷയം. RTE-യിലെ ‘The Late Late Show’യുമായി ബന്ധപ്പെട്ട് അവതാരകനായ റയാന്‍ ടബ്രിഡി അധികശമ്പളം വാങ്ങിയെന്നത് വലിയ വിവാദമാകുകയും, RTE മേധാവി രാജി വയ്ക്കുന്നതിലേയ്ക്കും, ടബ്രിഡി സ്ഥാനമൊഴിയുന്നതിലേയ്ക്കും നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘What is barter account’ എന്നറിയാനും അയര്‍ലണ്ടുകാര്‍ ഗൂഗിളിന്റെ സഹായം തേടി.

‘What is Oppenheimer about’, ‘What is botulism’, എന്നിവയും അയര്‍ലണ്ടുകാര്‍ തിരഞ്ഞ മുന്‍നിര വിഷയങ്ങളാണ്. ‘What is the Willow Project’, ‘What is Treads’ എന്നിവയും പട്ടികയിലുണ്ട്.

യു.കെയില്‍ വിവാദം സൃഷ്ടിച്ച പേരുകളായ Russell Brand, Huw Edwards, Phillip Schofield എന്നിവരാണ് അയര്‍ലണ്ടുകാര്‍ വ്യാപകമായി ഗൂഗിളില്‍ അന്വേഷിച്ച വ്യക്തികള്‍. ഈ ആദ്യ മൂന്ന് സ്ഥാനക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരച്ചില്‍ നടന്ന പേര് റയാന്‍ ടബ്രിഡിയുടേതാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ വര്‍ഷം അയര്‍ലണ്ട് സന്ദര്‍ശിച്ചതോടെ, അദ്ദേഹത്തിന്റെ പേരും പട്ടികയില്‍ അഞ്ചാമതായി നേടിയിട്ടുണ്ട്.

ഫ്രാന്‍സില്‍ ഇത്തവണ നടന്ന പുരുഷന്മാരുടെ റഗ്ബി വേള്‍ഡ് കപ്പാണ് അയര്‍ലണ്ടുകാര്‍ ഈ വര്‍ഷം ഏറ്റവുമധികം തിരഞ്ഞ കായിക വിഷയം. ഓസ്‌ട്രേലിയ- ന്യൂസിലാന്റ് സംയുക്തമായി നടത്തിയ വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പാണ് രണ്ടാം സ്ഥാനത്ത്. ഈ ടൂര്‍ണ്ണമെന്റില്‍ ചരിത്രത്തിലാദ്യമായി അയര്‍ലണ്ട് പങ്കെടുത്തിരുന്നു.

ഭക്ഷണകാര്യത്തില്‍ അയര്‍ലണ്ടുകാര്‍ തിരഞ്ഞ ആദ്യ അഞ്ച് പേരുകള്‍ ഇവയാണ്: Viking Toast, Pornstar Martini, Marry Me Chicken, airfryer recipes, banana muffins.

ടെലിവിഷന്‍ ഷോകളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടത് The Last of US, Ginny and Georgia, Welcome to Wrexham, Love Island, Succession എന്നിവയാണ്.

Share this news

Leave a Reply

%d bloggers like this: