അയർലണ്ടുകാർ ഈ വർഷം ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് ഇക്കാര്യങ്ങൾ

ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് എന്തെല്ലാമെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം തിരഞ്ഞ സിനിമ ‘ഓപ്പണ്‍ഹൈമര്‍’ ആണ്. ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോലന്റെ ചിത്രത്തില്‍, നായകനായ ജെ. ഓപ്പണ്‍ഹൈമറിനെ അവതരിപ്പിച്ചത് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിയാണ്. ‘ബാര്‍ബി,’ ഐറിഷ് സിനിമയായ ‘ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. RTE-യിലെ ശമ്പളവിവാദമാണ് അയര്‍ലണ്ടുകാര്‍ ഗൂഗിളിനോട് ചോദിച്ച മറ്റൊരു പ്രധാന വിഷയം. … Read more

തെറ്റായ വിവരങ്ങളുടെ കൂമ്പാരമോ ഇന്റർനെറ്റ്? 2021-ൽ ബ്രൗസ് ചെയ്ത 62% പേരും തെറ്റായ ഉള്ളടക്കങ്ങൾ കണ്ടതായി റിപ്പോർട്ട്

2021-ല്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്ത 62% പേരും തെറ്റായതും, സംശയമുണര്‍ത്തുന്നതുമായ വിവരങ്ങള്‍ കണ്ടതായി Central Statistics Office (CSO) റിപ്പോര്‍ട്ട്. ലേഖനങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിങ്ങനെ വിവിധ വെബ്‌സൈറ്റുകളിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം തോന്നിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കണ്ടതായാണ് ഭൂരിപക്ഷം ആളുകളും പ്രതികരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഇതില്‍ പെടും. ഇങ്ങനെ ശരിയാണോ എന്ന് സംശയം തോന്നിയ സന്ദര്‍ഭങ്ങളില്‍ 64% പേരും ഇതിന്റെ സത്യാവസ്ഥ ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് … Read more