ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഡിസംബർ 16-ന്

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയർ 2023/2024 ആഘോഷം ഡിസംബർ മാസം 16-ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ വെച്ച് നടത്തപ്പെടുന്നു. ഒപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും കൊണ്ടാടുന്നു.

വൈകീട്ട് 4.00-നു കാർണിവൽ മത്സരങ്ങളോടെ ആരംഭിച്ചു 6 മണിക്ക് കേക്ക്, വൈൻ നൽകിയ ശേഷം കുട്ടികൾക്കുള്ള മാജിക് ഷോ, ഫേസ് പെയിന്റിംഗ്, ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30-നു വാർഷിക പൊതു യോഗവും പിന്നാലെ ഒന്നാം വാർഷികത്തിന്റെ കേക്ക് മുറിക്കലും നടക്കും.

ന്യൂബ്രിഡ്ജ് ഗാർഡായിലെ കമ്മ്യൂണിറ്റി സെർജൻറ് ബ്രയാൻ ടി കരോൾ വിശിഷ്ട അതിഥിയായി എത്തുന്നു. ക്രിസ്മസ് കരോൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് അത്താഴം വിളമ്പുന്നു. സമ്മാന നറുക്കെടുപ്പ്, ഡിജെ എന്നിവയോടെ വൈകീട്ട് 10 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു.

സ്‌പൈസ് ബസാർ താല, സെലക്ട് ഏഷ്യ ന്യൂബ്രിഡ്ജ് , ഡെയിലി ഡിലൈറ്റ്, കോൺഫിഡന്റ് ട്രാവൽസ് , കേര ഫുഡ്സ്, ഡെയിലി ഡിലൈറ്റ്, നേച്ചർ ഫ്രഷ് വെജിറ്റബിൾസ് , Zambrero ന്യൂബ്രിഡ്ജ് എന്നിവർ മുഖ്യ സ്പോൺസർമാരായി ഈ പരിപാടിയോട് സഹകരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: