ഡബ്ലിനിലും കോർക്കിലും നൂറുകണക്കിന് പേർ പങ്കെടുത്ത പലസ്തീൻ അനുകൂല പ്രകടനം; യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിലും കോര്‍ക്കിലും നൂറുകണക്കിന് ആളുകളുടെ പ്രതിഷേധ പ്രകടനം. ശനിയാഴ്ചയാണ് തലസ്ഥാന നഗരിയിലെ Spire-ല്‍ ഒത്തുകൂടിയ പ്രക്ഷോഭകര്‍ Ballsbridge-ലെ യുഎസ് എംബസിയിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. ഇസ്രായേലിന് യുഎസ് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

കോര്‍ക്കില്‍ കോര്‍ക്ക് പലസ്തീന്‍ സോളിഡാരിറ്റി കാംപെയിന്റെ (CPSC) നേതൃത്വത്തിലാണ് 1,000-ഓളം പേര്‍ പങ്കെടുത്ത റാലി നടന്നത്. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ പത്താമത്തെ റാലിയായിരുന്നു ഇത്.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുത്തതോടെ നിരവധി പേര്‍ക്കാണ് ദിവസേന ജീവന്‍ നഷ്ടമാകുന്നത്. ഇസ്രായേല്‍ സേനയുടെ ആക്രമണത്തനിടെ ഗാസയില്‍ ഹമാസ് ബന്ദികളാക്കി വച്ചിരുന്ന ഏതാനും പേരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം കനത്തതോടെ വടക്കന്‍ ഗാസയിലെ 85% പേരും പ്രദേശം വിട്ടുപോയിട്ടുണ്ട്. ഏകദേശം 2.3 മില്യണ്‍ പേരാണ് ഇവിടെ താമസിച്ചുവന്നിരുന്നത്.

Share this news

Leave a Reply

%d bloggers like this: