ലിങ്ക് വിൻസ്റ്റാറിനെ Fine Gael പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

ഈ വരുന്ന ഡബ്‌ളിൻ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡബ്ളിൻ നോർത്തിലെ Artane- White Hall മണ്ഡലത്തിൽ നിന്നും Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥിയായി ലിങ്ക് വിൻസ്റ്റാർ മാത്യു മൽസരിക്കും. ഈ വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ Beaumont, Santry, Kilmore, Coolock, White Hall, Glasnevin, Drumcodra Upper,Griffths Avenew, Artane, Colonshaugh, Prioreswood Darndale Larchill Belcamp തുടങ്ങിയവയാണ്.

പൊതുപ്രവർത്തന രംഗത്ത് അയർലണ്ടിലും, കേരളത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിയാണ് ലിങ്ക് വിൻസ്റ്റാർ. സ്കൂൾ പാർലിമെൻറ് ചെയർമാൻ, എറണാകുളം സെൻറ് ആൽബർട്ട് കോളജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നീ കോളേജ് യൂണിയനുകളുടെ താക്കോൽ സ്ഥാനങ്ങൾ എന്നിവ വഹിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, മുൻ അദ്ധ്യാപകൻ കൂടാതെ മികച്ച സംഘാടകനുള്ള നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്.

വിദ്യാർത്ഥികൾ അടക്കം PPS നമ്പർ ഉള്ള എല്ലാവർക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാവുന്നതാണ്. വോട്ട് ചെയ്യുന്നതിന് എത്രയും വേഗം ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യണം. www.checkthregister.ie വെബ്സൈറ്റിൽ 08 Dublin City Council Area സെലക്ട് ചെയ്ത് Eircode-ഉം PPS നമ്പറും ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയാവുന്നതാണ്.

Link win star Whatsapp -0851667794 PPS

വാർത്ത അയച്ചത് – റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: