അയർലണ്ടിൽ 18 വയസ് തികയാതെ ഇനി ഇ സിഗരറ്റ് ലഭിക്കില്ല

അയർലണ്ടിൽ 18 വയസിനു താഴെ പ്രായമുള്ളവർക്ക് വേപ്പർ, ഇ സിഗരറ്റ് അടക്കമുള്ള നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം. ഡിസംബർ 22 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഇത് ലംഘിക്കുന്നവർക്ക് 4,000 യൂറോ വരെ പിഴയും, 6 മാസം വരെ തടവുമാണ് ശിക്ഷ.

വേപ്പർ, ഇ സിഗരറ്റ് എന്നിവയുടെ വിൽപ്പന, പരസ്യം, ഡിസ്പ്ലേ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്.

2024-ൽ ഇവയുടെ വിപണനവും ഉപയോഗവും മറ്റും സംബന്ധിച്ച് കൂടുതൽ കർശന നിയമങ്ങൾ അടങ്ങിയ Public Health (Tobacco Products and Nicotine Inhaling Products) Bill പാസാക്കുമെന്നും ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി
കഴിഞ്ഞ ദിവസം വ്യക്തമാക്കി.

വേപ്പറുകൾ ഉപയോഗിക്കുന്ന കുട്ടികൾ ഭാവിയിൽ സിഗരറ്റ് ഉപയോഗത്തിലേയ്ക്ക് കടക്കും എന്ന കാരണത്താലാണ് 18 വയസിനു താഴെ പ്രായമുള്ളവർക്ക് ഇവയുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ തീരുമാനമെടുത്തത്.

Share this news

Leave a Reply

%d bloggers like this: