ഇ-സിഗരറ്റ് വഴി മയക്കുമരുന്ന് കലർത്തുന്നു; അയർലണ്ടുകാർ ജാഗ്രതൈ!

ഇ-സിഗരറ്റ് അഥവാ വേപ്പറുകള്‍ (vapers) വഴി മയക്കുമരുന്ന് കലര്‍ത്തി തട്ടിപ്പ്. National College of Ireland’s Student Union ആണ് ഇത്തരം നിരവധി സംഭവങ്ങള്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നടന്നുവരുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകാതെ അയര്‍ലണ്ടിലും ഇവ വ്യാപിച്ചേക്കാമെന്നാണ് ആശങ്ക. അപരിചിതരില്‍ നിന്നോ, ക്ലബ്ബുകളില്‍ വച്ചും മറ്റും പരിചയപ്പെടുന്നവരില്‍ നിന്നോ വേപ്പര്‍ ഉപയോഗിച്ച് പുകയെടുത്താല്‍ ബോധം മറയുന്ന രീതിയിലാണ് തട്ടിപ്പ്. ജൂണ്‍ 17-ന് ഇംഗ്ലണ്ടിലെ Wight festival-ല്‍ വച്ച് 26-കാരിയായ ഒരു യുവതിക്ക് ഇത്തരമൊരു അനുഭവമുണ്ടായി. അപരിചിതനായ … Read more

കൗമാരക്കാർക്കിടയിൽ വില്ലനായി ഇ-സിഗരറ്റ്; സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് HSE

അയര്‍ലണ്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് HSE. രാജ്യത്ത് ഇ-സിഗരറ്റുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്നും HSE-യുടെ Tobacco Free Programme മേധാവിയായ Martina Blake പറഞ്ഞു. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും, ഭാവിയില്‍ ഇവര്‍ യഥാര്‍ത്ഥ സിഗരറ്റ് ശീലമാക്കാനുള്ള സാധ്യത കൂടുതലാണെന്നും Blake പറയുന്നു. 25 വയസിന് താഴെ പ്രായമുള്ള 14% പേരാണ് തങ്ങള്‍ ഒരിക്കലെങ്കിലും ഇ-സിഗരറ്റ് ഉപയോഗിച്ചതായി ഈയിടെ നടത്തിയ Healthy Ireland സര്‍വേയില്‍ പ്രതികരിച്ചത്. 4% പേര്‍ ഇപ്പോഴും അത് ഉപയോഗിക്കുന്നു. … Read more