ഗുരുതര അസുഖം ബാധിക്കാം; അയർലണ്ടിൽ ബേബി ഫുഡ് തിരികെ വിളിച്ച് അധികൃതർ

ഗുരുതര അസുഖം ബാധിക്കാനുള്ള സാധ്യത കാരണം അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുന്ന കുട്ടികളുടെ ഭക്ഷണം തിരികെ വിളിച്ച് Food Safety Authority of Ireland (FSAI). Reckitt/Mead Johnson Nutrition കമ്പനിയുടെ Nutramigen LGG Stage 1 (400g, ZL3F7D), Nutramigen LGG Stage 2 (400g, ZL3FAA and ZL3FDM) എന്നിവയാണ് തിരിച്ചെടുക്കാന്‍ അധികൃതര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Cronobacter Sakazakii എന്ന പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇത് വയറ്റിലെത്തിയാല്‍ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് FSAI മുന്നറിയിപ്പ് നല്‍കുന്നു. പനി, പാല് കുടിക്കുന്നതില്‍ കുറവ് വരിക, ശക്തമായ കരച്ചില്‍, ബലക്കുറവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

വാങ്ങിയവര്‍ കുട്ടികള്‍ക്ക് ഇത് നല്‍കരുതെന്ന് FSAI വ്യക്തമാക്കി. കടകളില്‍ അത് തിരികെ നല്‍കിയാല്‍ പണം തിരികെ ലഭിക്കുന്നതാണ്. പലരും ഫാര്‍മസികള്‍ വഴിയാണ് ഇവ വാങ്ങിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പരാതികള്‍ക്കും, പരിഹാരങ്ങള്‍ക്കും കമ്പനിയുടെ കസ്റ്റമര്‍ റിലേഷന്‍സ് വിഭാഗത്തെ ബന്ധപ്പെടാം:
Ph: +44 (0)1895 230575
Email: ConsumerNutrition_GB@rb.com

Share this news

Leave a Reply

%d bloggers like this: