ഒറ്റ ചാർജിൽ 50 വർഷം വരെ ഉപയോഗിക്കാവുന്ന മൊബൈൽ ബാറ്ററി; സ്വപ്ന പദ്ധതിയുമായി ബീറ്റാ വോൾട്ട്

ഒറ്റ ചാര്‍ജ്ജിങ്ങില്‍ 50 വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി ചൈന. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബാറ്ററി, ഭാവിയില്‍ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററികള്‍ക്ക് പകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനീസ് കമ്പനിയായ ബാറ്റാ വോള്‍ട്ട് ആണ് ഈ ബാറ്ററിയുടെ നിര്‍മ്മാതാക്കള്‍. ബാറ്റിയുടെ പ്രവര്‍ത്തനരീതി കമ്പനി അവതിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്കുള്ളിലെ മിനി റിയാക്ടറാണ് ചാര്‍ജ്ജ് നല്‍കുന്നതെന്നും, അതേസമയം ഇതില്‍ നിന്നും ആണവ വികിരണം ഉണ്ടാകില്ലെന്നും കമ്പനി പറയുന്നു. 50 വര്‍ഷം വരെയാണ് ബാറ്ററിയുടെ ആയുസ്.

ബാറ്ററിക്കകത്തെ ഐസോടോപ്പായ നിക്കല്‍ 63 വിഘടിച്ച് നശിക്കുമ്പോഴുള്ള ഊര്‍ജ്ജമാണ് വൈദ്യുതിയായി ശേഖരിക്കപ്പെടുന്നത്. ഇത് പുറന്തള്ളുന്ന റേഡിയേഷന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതല്ലെന്നാണ് ഇതുവരെയുള്ള അനുമാനം.

അതേസമയം വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ബാറ്ററികള്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: