അയർലണ്ടിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ച ശേഷം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പഴയ ഗാര്‍ഡ സ്റ്റേഷനുകള്‍, പാരിഷ് ഹാളുകള്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന തരത്തിലാണ് പദ്ധതി.

4.5 മില്യണ്‍ യൂറോ മുടക്കിയാണ് ഇത്തരത്തിലുള്ള 24 സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് Department of Rural and Community Development വ്യക്തമാക്കി. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നവീകരണ തുകയും സ്ഥാപനങ്ങള്‍ക്കാണ് കൈമാറുക. പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ ജീവിതത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതിയെന്ന് വകുപ്പ് പറയുന്നു. ടൂറിസത്തിനും ഇത് ശക്തിയേകും.

കൗണ്ടി ലീഷിലെ Ballyroan-ലുള്ള പഴയ സ്‌കൂള്‍ കമ്മ്യൂണിറ്റി സെന്ററാക്കുക, കൗണ്ടി മേയോയിലെ Bellacorrick-ലുള്ള പഴയ ഗാര്‍ഡ സ്റ്റേഷന്‍ കമ്മ്യൂണിറ്റി ഹബ്ബാക്കി മാറ്റുക, കൗണ്ടി മീത്തിലെ Enfield-ലുള്ള പഴയ പാരിഷ് ഹാള്‍ കമ്മ്യൂണിറ്റി സ്‌പേസ് ആക്കി മാറ്റുക എന്നിവയാണ് സര്‍ക്കാര്‍ പദ്ധതിയിലെ ഏതാനും പ്രവര്‍ത്തനങ്ങള്‍.

പദ്ധതിയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇവിടെ: https://www.gov.ie/en/collection/0012f5-town-and-village-renewal-scheme/

Share this news

Leave a Reply

%d bloggers like this: