Polestar-ന്റെ Electric SUV Coupe കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്; ഫീച്ചറുകളും വിലയും അറിയാം!

സ്വീഡിഷ് കമ്പനിയായ പോള്‍സ്റ്റാറിന്റെ (Polestar) നാലാമത്തെ ഇലക്ട്രിക് കാറായ Polestar 4 SUV Coupe അയര്‍ലണ്ടില്‍ വില്‍പ്പനയാരംഭിച്ചു. 2023 അവസാനത്തോടെ ചൈനയില്‍ അവതരിപ്പിച്ച കാറാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്.

100 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ലോങ് റേഞ്ച് സിംഗിള്‍ മോട്ടോര്‍ മോഡലിന് 268 ബിഎച്ച്പി പവറും, റിയര്‍ വീല്‍ ഡ്രൈവുമാണ്.

അതേസമയം ലോങ് റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ മോഡലിന് 536 ബിഎച്ച്പി പവറും, 4×4 ഡ്രൈവും ഉണ്ട്. ഈ മോഡലിന് പൂജ്യത്തില്‍ നിന്നും 62 കി.മീ വേഗം കൈവരിക്കാന്‍ 3.8 സെക്കന്റുകള്‍ മാത്രം മതി. പോള്‍സ്റ്ററാറിന്റെ ഏറ്റവും വേഗതയുള്ള ആക്‌സിലറേറ്റിങ് മോഡലും ഇതാണ്.

സിംഗിള്‍ മോട്ടോര്‍ മോഡല്‍ ഒറ്റ ചാര്‍ജ്ജിങ്ങില്‍ 376 കി.മീ വാഗ്ദാനം ചെയ്യുമ്പോള്‍ ഡ്യുവല്‍ മോട്ടോര്‍ 360 കി.മീ ആണ് നല്‍കുക. രണ്ട് മോഡലുകള്‍ക്കും 200 കിലോവാട്ട് ഡിസി, 22 കിലോവാട്ട് എസി ചാര്‍ജ്ജിങ് കപ്പാസിറ്റിയാണുള്ളത്. സ്റ്റാന്‍ഡേര്‍ഡ് ഹീറ്റ് പമ്പും ഇരു മോഡലുകള്‍ക്കും ഉണ്ട്.

14.7 ഇഞ്ച് ഹെഡ്- അപ് ഡിസ്‌പ്ലേ, 14- സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്‌സ്, ഇലക്ട്രിക് ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ മുതലായവ 6,300 യൂറോ മുടക്കി പ്ലസ് പാക്ക് എടുത്താല്‍ ലഭിക്കും.

2,200 യൂറോ മുടക്കി പ്രോ പാക്ക്, 1,600 യൂറോ മുടക്കി പൈലറ്റ് പാക്ക്, ഡ്യുവല്‍ മോട്ടോര്‍ മോഡലിന് 5,000 യൂറോ മുടക്കി പെര്‍ഫോമന്‍സ് പാക്ക് എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ മറ്റനേകം ഫീച്ചറുകളും ലഭിക്കും.

സിംഗിള്‍ മോട്ടോര്‍ മോഡലിന് 68,600 യൂറോ ആണ് വില. ഡ്യുവല്‍ മോട്ടോര്‍ ആണെങ്കില്‍ വില 76,200 യൂറോ. നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ ഡെലിവറി പ്രതീക്ഷിക്കാം.

Share this news

Leave a Reply

%d bloggers like this: