ലിമറിക്കില്‍ പുതിയ സര്‍വീസ് ഏരിയ സ്ഥാപിക്കുക വഴി 80-ലേറെ പേര്‍ക്ക് ജോലി നല്‍കാന്‍ ഫോര്‍കോര്‍ട്ട് സര്‍വീസ് കമ്പനിയായ Applegreen. Clondrinagh Roundabout-ലാണ് 10 മില്യണ്‍ യൂറോ മുടക്കി M&S Food, Braeburn Coffee, Subway, Bakewell മുതലായ ബ്രാന്‍ഡുകള്‍ അടങ്ങുന്ന ഫോര്‍കോര്‍ട്ട് സര്‍വീസ് സെന്റര്‍ നിര്‍മ്മിക്കുക. ഒരു Burger King Drive Thru restaurant-ഉം ഇതിനൊപ്പം നിര്‍മ്മിക്കും.
പണി പൂര്‍ത്തിയാകുന്നതോടെ ലിമറിക്കിലെ കമ്പനിയുടെ നാലാമത് സ്ഥാപനമാകും ഇത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാകും ഈ ഫോര്‍കോര്‍ട്ട്.
1992-ല്‍ Ballyfermot-ലാണ് Applegreen ആദ്യത്തെ സര്‍വീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്. നിലവില്‍ രാജ്യത്ത് 200-ലധികം സ്‌റ്റേഷനുകള്‍ കമ്പനിക്കുണ്ട്. അയര്‍ലണ്ട് കൂടാതെ യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും Applegreen പ്രവര്‍ത്തിക്കുന്നുണ്ട്.