യൂറോപ്പിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഡബ്ലിൻ

യൂറോപ്പില്‍ ഏറ്റവും മികച്ച ഭക്ഷണം ലഭ്യമായ സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനും. Solo Female Travelers Tours നടത്തിയ പഠനത്തില്‍ നാലാം സ്ഥാനമാണ് ഡബ്ലിന്‍ കരസ്ഥമാക്കിയത്.

പാരിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 74.69 പോയിന്റാണ് ഫ്രഞ്ച് തലസ്ഥാനം നേടിയത്. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്, 70.39 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇറ്റാലിയുടെ തലസ്ഥാനമായ റോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

നാലാം സ്ഥാനത്തുള്ള ഡബ്ലിന് 61.57 പോയിന്റാണ് ലഭിച്ചിരിക്കുന്നത്.

അഞ്ചാം സ്ഥാനം മറ്റൊരു ഇറ്റാലിയന്‍ നഗരമായ ബൊലോന്യയ്ക്കാണ് (Bologna). 61.36 പോയിന്റാണ് ബൊലോന്യ നേടിയത്.

റസ്റ്ററന്റുകളുടെ എണ്ണം, പ്രാദേശികമായ രുചികള്‍, പ്രധാന അവാര്‍ഡ് നേട്ടങ്ങള്‍, വെജിറ്റേറിയന്‍ ഫ്രണ്ട്‌ലി ആണോ മുതലായവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: