അയർലണ്ടിൽ സ്വകാര്യ ജീവനക്കാരുടെ ഓട്ടോമാറ്റിക് പെൻഷൻ പദ്ധതിക്ക് അംഗീകാരം; ഇനി വിരമിച്ച ശേഷം കഷ്ടപ്പെടേണ്ടി വരില്ല

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പായ ഓട്ടോമാറ്റിക് പെന്‍ഷന്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ രാജ്യത്തെ 800,000 വരുന്ന സ്വകാര്യ ജീവനക്കാര്‍ ഓട്ടോമാറ്റിക്കായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകും.

ഒരു തൊഴിലാളി പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് മാറ്റി വയ്ക്കുന്ന ഓരോ 3 യൂറോയ്ക്കും, സര്‍ക്കാര്‍ 1 യൂറോ വീതം ഫണ്ടില്‍ നിക്ഷേപിക്കും. തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനവും ഇത്തരത്തില്‍ 3 യൂറോ വീതം നിക്ഷേപിക്കും എന്ന തരത്തിലാണ് പദ്ധതി. 23 മുതല്‍ 60 വയസ് വരെ പ്രായക്കാരായ, പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്ത എല്ലാവരും ഓട്ടോമാറ്റിക്കായി തന്നെ ഇതില്‍ അംഗങ്ങളാകും. അതേസമയം പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതിനുള്ള അവസരവുമുണ്ട്.

പതിറ്റാണ്ടുകളായി ഇത്തരമൊരു ഫണ്ടിങ് പദ്ധതിക്കായി ആവശ്യമുയരുന്നുണ്ടെന്നും, അത് നടപ്പിലാക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞു. ഹംഫ്രിസാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. പലരും വിരമിച്ച ശേഷം വരുമാനമില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും, അതിന് ഈ പദ്ധതി പരിഹാരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: