അയർലണ്ടിൽ സ്വകാര്യ ജീവനക്കാരുടെ ഓട്ടോമാറ്റിക് പെൻഷൻ പദ്ധതിക്ക് അംഗീകാരം; ഇനി വിരമിച്ച ശേഷം കഷ്ടപ്പെടേണ്ടി വരില്ല

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പായ ഓട്ടോമാറ്റിക് പെന്‍ഷന്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ രാജ്യത്തെ 800,000 വരുന്ന സ്വകാര്യ ജീവനക്കാര്‍ ഓട്ടോമാറ്റിക്കായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകും. ഒരു തൊഴിലാളി പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് മാറ്റി വയ്ക്കുന്ന ഓരോ 3 യൂറോയ്ക്കും, സര്‍ക്കാര്‍ 1 യൂറോ വീതം ഫണ്ടില്‍ നിക്ഷേപിക്കും. തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനവും ഇത്തരത്തില്‍ 3 യൂറോ വീതം നിക്ഷേപിക്കും എന്ന തരത്തിലാണ് പദ്ധതി. 23 മുതല്‍ 60 വയസ് വരെ പ്രായക്കാരായ, പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്ത എല്ലാവരും ഓട്ടോമാറ്റിക്കായി … Read more

അയർലണ്ടിലെ സർക്കാർ വകുപ്പുകളിൽ ഇനി 70 വയസ് വരെ ജോലി ചെയ്യാം; പകരം ലഭിക്കുക ഉയർന്ന പെൻഷൻ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികളില്‍ 70 വയസ് വരെ ജോലി ചെയ്യാവുന്ന തരത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം ജനുവരി 1 മുതല്‍ നിലവില്‍ വരുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. പെന്‍ഷന്‍ പ്രായം 66 വയസായി തന്നെ തുടരും. അതേസമയം കൂടുതല്‍ പെന്‍ഷന്‍ തുക ലഭിക്കുന്ന തരത്തില്‍ 66 വയസിന് ശേഷം നാല് വര്‍ഷം കൂടി ജോലിയില്‍ തുടരാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന തരത്തിലുള്ളതാണ് പുതിയ പദ്ധതി. 66 വയസിന് ശേഷം ജോലി ചെയ്യുന്ന ഓരോ വര്‍ഷവും … Read more