അയർലണ്ടിലെ ആശുപത്രികളിൽ ഈ മാസം ട്രോളികളിൽ ചികിത്സ തേടിയത് 10,000-ഓളം പേർ; കണ്ണടച്ച് ഇരുട്ടാക്കി HSE

അയർലണ്ടിൽ മാർച്ച് മാസത്തിൽ ഇതുവരെ ആശുപത്രി ബെഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയവരുടെ എണ്ണം 9856 എന്ന് Irish Nurses and Midwives Organisation (INMO). 1961 പേർ ബെഡ് ലഭിക്കാതെ ചികിത്സ തേടിയ University Hospital Limerick ആണ് ഇക്കാര്യത്തിൽ മുന്നിൽ. Cork University Hospital (1075), University Hospital Galway (685) എന്നിവ പിന്നാലെ.

ഈ മാസം രോഗികളുടെ വലിയ തിരക്കാണ് രാജ്യത്തെ ആശുപത്രികളിൽ അനുഭവപ്പെടുന്നതെന്നും, HSE പുതിയ റിക്രൂട്ട്മെന്റുകൾ നിർത്തിവച്ചത് കാരണം ജീവനക്കാരുടെ എണ്ണക്കുറവ് ഉണ്ടെന്നും, ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുകയാണെന്നും INMO ചൂണ്ടിക്കാട്ടി.

അതേസമയം രോഗികളുടെ തിരക്ക് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രി ചികിത്സ അത്യാവശ്യമായവർ മാത്രം ആശുപത്രിയിൽ വരണമെന്നും, അല്ലാത്തവർ ജിപിമാർ, ക്ലിനിക്കുകൾ, ഫാർമസികൾ മുതലായവ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: