ഇൻഷുറൻസ് ഇല്ലാതെ റോഡിലിറങ്ങിയ 19,000 വാഹനങ്ങൾ പിടികൂടി ഗാർഡ; നിയമലംഘകർ ഇനി കുടുങ്ങുമെന്നുറപ്പ്
കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയ 19,000-ഓളം വാഹനങ്ങള്‍ പിടികൂടി ഗാര്‍ഡ. 2023-നെ അപേക്ഷിച്ച് 67% വര്‍ദ്ധനവാണിതെന്നും Irish Motor Insurance Database (IMID), Department of Transport, An Garda Síochána, Insurance Ireland എന്നിവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗതാഗതവകുപ്പ് തയ്യാറാക്കിയ Irish Motor Insurance Database (IMID) പരിശോധിച്ചാല്‍ രാജ്യത്ത് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. ഇത് നോക്കിയാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നത്. … Read more