അയർലൻഡ് നിരത്തുകളിൽ NCT സർട്ടിഫിക്കറ്റില്ലതെ ഓടുന്നത് 375000 വാഹനങ്ങൾ

അയര്‍ലന്‍ഡില്‍ 375000 വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നത് National Car Test (NCT) സര്‍ട്ടിഫിക്കറ്റില്ലാതെ. ടെസ്റ്റിന്റെ ചുമതലയുള്ള Applus Automotive കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കമ്പനി അധികൃതര്‍ Oireachtas ട്രാന്‍സ്‍പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പില്‍ ഇന്ന് വിശദീകരണം നല്‍കും. വാഹന ഉടമകള്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നതും, കമ്പനിയിലെ ജീവനക്കാരുടെ കുറവുമാണ് ഇത്രയധികം വാഹങ്ങള്‍ക്ക് NCT സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ കാരണമായി Applus Automotive ചൂണ്ടിക്കാട്ടുന്നത്. വാഹനപരിശോധനകള്‍ക്കായി പ്രതിവാരം അപ്പോയിന്‍മെന്റ് എടുക്കുന്നവരില്‍ 3500 പേര്‍ പരിശോധനകളില്‍‍ പങ്കെടുക്കാറില്ലെന്ന് കമ്പനി ഇന്ന് … Read more

ടെസ്‌ല കാറുകൾക്ക് അയർലൻഡിൽ വില കുറച്ചു ; അയ്യായിരം യൂറോ വരെ SEAI പ്ലഗ് ഇൻ ഗ്രാന്റ്

അയര്‍ലന്‍ഡ് മാര്‍ക്കറ്റില്‍ ടെസ്‍ല കാറുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ടെ‍സ്‍ലയുടെ ജനപ്രിയ മോഡുകളായ മോഡല്‍-3 , മോഡല്‍ -Yഎന്നിവയ്ക്ക് 5000 യൂറോ വരെ SEAI plug-in grant ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മോഡല്‍ -3 സ്റ്റാന്റേഡ് വെര്‍ഷന് 44990 യൂറോയായി വില കുറയും. 491 കിലോമീറ്റര്‍ റേഞ്ചുള്ള കാറാണ് ഇത്. 620 കിലോമീറ്റര്‍ റേഞ്ചുള്ള മോഡല്‍-3 ലോങ് റേഞ്ച് ഫോര്‍ വീല്‍ ഡ്രൈവ് കാറുകള്‍ക്ക് 52990 യൂറോയാണ് നിലവിലെ വില. മോഡല്‍-3 റാപ്പിഡ് പെര്‍ഫോമന്‍സ് കാറുകളുടെ … Read more

അയർലൻഡുകാർക്ക് ഇലക്ട്രിക് കാറുകളോട് പ്രിയമേറുന്നു ; കഴിഞ്ഞ വർഷം വിൽപന നടത്തിയവയിൽ 41 ശതമാനം കാറുകളും ഇലക്ട്രിക് , ഹൈബ്രിഡ് വിഭാഗങ്ങളിലുള്ളതെന്ന് റിപ്പോർട്ട്

അയര്‍ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ആകെ വില്‍പ്പന നടത്തിയ കാറുകളില്‍ 41 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്ഇന്‍ ഹൈബ്രിഡ് വിഭാഗത്തില്‍ ഉള്ളവയാണെന്ന് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി (SIMI) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അയര്‍ലന്‍ഡുകാര്‍ ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നതായി വ്യക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറായ BEV വിഭാഗത്തിലുള്ള 15678 കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതയാണ് SIMI പുറത്തുവിടുന്ന കണക്കുകള്‍. 2021 ല്‍ ഇത് 8646 മാത്രമായിരുന്നു. 2019 ലാണെെങ്കില്‍ ഇത് 3444 മാത്രമായിരുന്നു. … Read more

എട്ടുവർഷത്തിനുള്ളിൽ അയർലൻഡിൽ ഒരു മില്യണോളം ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan

വരുന്ന എട്ട് വര്‍ഷത്തിനുള്ളില്‍ 950000 ഇലക്ട്രിക് വാഹനങ്ങള്‍ ഐറിഷ് നിരത്തുകളിലിറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്ന് അയര്‍ലന്‍ഡ് പരിസ്ഥിതി മന്ത്രി Eamon Ryan. രാജ്യത്ത് കൂടുതല്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള 100 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ താരതമ്യേന ചിലവുകുറഞ്ഞവയാണെന്നും, മികച്ച കാര്യക്ഷതയുള്ളവയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതുകൊണ്ടുമാത്രം കാലാവസ്ഥാ പ്രതിസന്ധികളെ മറികടക്കാനാവില്ലെന്നും, ഇതിനായി ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതലായി ഉപയോഗിക്കണമെന്നും … Read more

അയർലൻഡിലെ റോഡ് യാത്രക്കാരുടെ പോക്കറ്റ് കാലിയാകും,ജനുവരി മുതൽ ടോൾ നിരക്ക് വർധന

അയർലൻഡിലെ റോഡുകളിലെ ടോൾ നിരക്ക് ജനുവരി മുതൽ വർധിപ്പിക്കാനൊരുങ്ങി അധികൃതർ.നിലവിലെ ഉയർന്ന പണപ്പെരുപ്പ നിരക്ക് കാരണമാണ് ടോൾ വർധിപ്പിക്കാനുള്ള തീരുമാനമെന്ന് സ്റ്റേറ്റ് റോഡ്സ് ഓപ്പറേറ്റർ Transport Infrastructure Ireland (TII) വക്താവ് പറഞ്ഞു. 2023 ജനുവരി 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. വർദ്ധനവ് പ്രാബല്യത്തിൽ വരുമ്പോൾ ദേശീയ റോഡ് ശൃംഖലയിലെ റോഡുകളിലൊന്ന് ഉപയോഗിക്കുന്നതിനുള്ള ചെലവ് ഒരു യാത്രയിൽ 60 സെന്റ് വരെ ഉയരും. ഡബ്ലിനിലെ M50 റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ ടാഗുകൾ ഉപയോഗിക്കുന്നവർക്ക് €2.10 … Read more

അയർലൻഡിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വില 67% വർദ്ധിച്ചതായി റിപ്പോർട്ട്

അയർലൻഡിൽ 2020 ശേഷം സെക്കൻഡ് ഹാൻഡ് കാറുകളുടെ വില 67% വർദ്ധിച്ചതായി റിപ്പോർട്ട്.സെക്കൻഡ് ഹാൻഡ് കാറുകളുടെ വില്പന നടത്തുന്ന DoneDeal വെബ്സൈറ്റ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് കാലം മുതലുള്ള വിപണിയിലെ പ്രശ്നങ്ങൾ , സെക്കൻഡ് ഹാൻഡ് കാറുകൾ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട്, വർദ്ധിച്ചുവരുന്ന ഡിമാൻഡ് എന്നി കാരണങ്ങൾ ആണ് വില വർദ്ധനവിന്റെ പിന്നിലെന്ന് കാർ വില്പന ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു. DoneDeal-ലെ കണക്കുകൾ പ്രകാരം, വിലകൂടിയ വാഹനങ്ങളേക്കാൾ ആവശ്യക്കാർ വില കുറഞ്ഞ കാറുകൾക്കാണെന്നും ഇവർ പറയുന്നു. പണപ്പെരുപ്പം മൂലം … Read more

അയർലൻഡിൽ ഇലക്ട്രിക്ക് വാഹനം ഇല്ലാത്തവർക്കും ഇനിമുതൽ ഇ.വി ചാർജ്ജിങ് പോയിന്റ് ഗ്രാന്റ്

അയര്‍ലന്‍ഡില്‍ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇനിമുതല്‍ ഇ.വി ചാര്‍ജ്ജിങ് പോയിന്റ് ഗ്രാന്റിനായി അപേക്ഷിക്കാം. രാജ്യത്തെ ഇവി.ചാര്‍ജ്ജിങ് അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടൊപ്പം അപ്പാര്‍ട്ടുമെന്റുകളിലും, മള്‍ട്ടി യൂണിറ്റ് വാസസ്ഥലങ്ങളിലുള്ളവര്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് സഹായകമായ അപ്പാര്‍ട്ട്മെന്റ് ചാര്‍ജ്ജിങ് ഗ്രാന്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പരമാവധി 600 യൂറോയാണ് ഇ.വി ചാര്‍ജ്ജിങ് പോയിന്റ് ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ചാര്‍ജ്ജിങ് യൂണിറ്റ് വാങ്ങുന്നതിനും, ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് ഈ തുക. അതേസമയം സെപ്തംബര്‍ മുതല്‍ സ്മാര്‍ട് … Read more

ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ഹ്യൂണ്ടായ് Ioniq 6 സെഡാൻ

ഇലക്ട്രിക് കാര്‍ രംഗത്ത് ടെസ്‍ലയടക്കമുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ഹ്യൂണ്ടായ് Ioniq 6 സെഡാന്‍. ബുസാന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ വച്ച് വ്യാഴാഴ്ചയാണ് Ioniq 5 ന്റെ സെ‍ഡാന്‍ വെര്‍ഷനായ Ioniq 6 ഹ്യൂണ്ടായ് കമ്പനി അവതരിപ്പിച്ചത്. 77.4 കിലോവാട്ട് ബാറ്ററി കപ്പാസിറ്റിയുള്ള Ioniq 6 ന് ഒറ്റച്ചാര്‍ജ്ജില്‍ 610 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. Ioniq 5 ന് 429 കിലോമീറ്റര്‍ ആയിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ തന്നെ Ioniq 6 … Read more

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? എങ്കിലിതാ നിങ്ങള്‍ക്ക് മുന്‍പില്‍ നൂറ് കണക്കിന് ഓപ്ഷനുകള്‍

വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും, പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് നിങ്ങളും പരമ്പരാഗത വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുകയാണോ‍? എങ്കില്‍ 2022 എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച ഒരു അവസരമാണ്. ബാറ്ററി-ഇലക്ട്രിക് വെഹിക്കിള്‍(BEV), പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍(PHEV), ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍(HEV) എന്നീ വിഭാഗങ്ങളിലുള്ള പ്രശസ്ത കമ്പനികളുടെ നൂറ് കണക്കിന് ഇലക്ട്രിക് വാഹനങ്ങളാണ് ഈ വര്‍ഷം മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ളത്. അയര്‍ലന്‍ഡില്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡിയിലും ഈ വര്‍ഷം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 60000 യൂറോയില്‍ താഴെ … Read more

അയർലണ്ടിൽ പുതിയ കാറുകളുടെ വിൽപ്പനയിൽ വർദ്ധന; ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചത് ടൊയോട്ട

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. 2022-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 3.95% വര്‍ദ്ധനയാണ് പുതിയ കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് അവസാനം വരെ ആകെ 49,928 പുതിയ കാറുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. അതേസമയം 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ കാര്‍ വില്‍പ്പന 40.7% എന്ന നിരക്കില്‍ കുതിച്ചുയര്‍ന്നു. ലഭ്യതക്കുറവ് നിലനില്‍ക്കുന്നതിനിടെയാണ് വില്‍പ്പന ഇത്തരത്തില്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം. അതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില്‍പ്പന ഇരട്ടിയായി. ആകെ വില്‍പ്പന നടത്തിയ പുതിയ … Read more