എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം: നൃത്താവിഷ്ക്കാരവുമായി മേതിൽ ദേവിക

വീഡിയോ കാണാം അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവായി നൃത്തശില്പം. പ്രശസ്ത നർത്തകി മേതിൽ ദേവികയാണ് നൃത്തശില്പം ഒരുക്കിയത്. ശ്രീ നരസിംഹ ദന്ധകം എന്ന ഗാനത്തിനാണ് മേതിൽ ദേവിക കുച്ചിപ്പുടിയിൽ നിർത്താവിഷ്ക്കാരം ഒരുക്കിയത്.

നടി ശാരദ നായർ അന്തരിച്ചു

കന്മദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ശാരദാ നായർ (92) അന്തരിച്ചു. കന്മദത്തിൽ മോഹൻലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനം ഹിറ്റായിരുന്നു. 1999ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷമിട്ടിരുന്നു. തത്തമംഗലം കാദംബരിയിൽ പരേതാനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരാണ് ഭർത്താവ്.

എസ് പി ബിക്ക് നാട് വിടചൊല്ലി; ഇനി അനശ്വര ഗാനങ്ങളിൽ തുടിക്കും ആ ഹൃദയം

അന്തരിച്ച വിഖ്യാത ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‌ നാട്‌‌ വിടചൊല്ലി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ ഇനി 40,000ൽ അധികം ഗാനത്തിലൂടെ ആസ്വാദക മനസ്സിൽ പൂത്തുനിൽക്കും. ശനിയാഴ്‌ച പകൽ തമാരപ്പാക്കം റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ ആംഡ് റിസര്‍വ്‌ പൊലീസില്‍നിന്നുള്ള 26 പേർ ഗണ്‍ സല്യൂട്ട് നല്‍കി. മകൻ എസ്‌ പി ബി ചരൺ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചു. അവസാനമായി കാണാനെത്തിയവരുടെ തിരക്കുമൂലം പകൽ 11ന്‌ നിശ്ചയിച്ചിരുന്ന സംസ്‌കാരം‌ വൈകി‌. … Read more

ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയ നാദം നിലച്ചു; എസ് പി ബാലസുബ്രഹ്മണ്യം ഇനി ഓർമ്മ

ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ ചികിൽസയിലായിരുന്ന എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്ന്‌ ഉച്ചക്ക്‌ ഒരുമണിക്കാണ്‌  അന്ത്യശ്വാസം വലിച്ചത്‌. 74 വയസായിരുന്നു. ആഗസ്‌ത്‌ അഞ്ചിനാണ് കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ‍ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന്‌ 14ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം … Read more

പാറേപ്പള്ളിലെ ധ്യാനം മുടക്കിയ കൊറോണയെ വകവക്കാതെ ദൃശ്യം-2ന് കൊച്ചിയിൽ തുടക്കം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും. കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26ന് ആയിരിക്കും. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ … Read more

My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏

ഈ വാർത്തയുടെ തലക്കെട്ട് എന്താണെന്നോ! മലയാളത്തിൻ്റെ എക്കാലത്തേയും യൗവനത്തിന്, മെഗാ സ്റ്റാറിന് കംബ്ലീറ്റ് ആക്ടർ ലാലേട്ടൻ്റെ ജൻമദിനാശംസകളാണ് മനോഹരമായ ആ ചുരുങ്ങിയ വരികൾ. പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് നമ്പര്‍ 20 മദ്രാസ് മെയിലിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടിക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്‌തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്‌നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ … Read more

മലയാള ചലച്ചിത്ര വിവര ശേഖരമായ എം3ഡിബിക്ക് ഫേയ്സ് ബുക്കിൽ പബ്ലിക് ഗ്രൂപ്പ്: ദിലീഷ് പോത്തന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാള സിനിമയുടെ ഇന്നുവരെയുള്ള ചരിത്രവും ചലച്ചിത്രഗാനങ്ങളുടെ പിന്നണി പ്രവര്‍ത്തകരുടെ അടക്കം സമ്പൂര്‍ണ്ണ വിവരങ്ങളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എം3ഡിബിയുടെ ഫേസ് ബുക്ക് ഗ്രൂപ്പ് പബ്ലിക്‌ ഗ്രൂപ്പായി മാറി. സിനിമയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഇനി ഗ്രൂപ്പില്‍ ചേരാം. നേരത്തെ പ്രൈവറ്റ് ഗ്രൂപ്പായിട്ടായിരുന്നു നിലനിന്നത്. മലയാള സിനിമ സംബന്ധിച്ച വലിയൊരു ഡാറ്റാബേസായി എം3ഡിബി ഇതിനകം മാറിയിട്ടുണ്ട്. 20094 ഗാനങ്ങളുടെ വരികളും 6259 സിനിമകളെയും ആല്‍ബങ്ങളെയും 40711 സിനിമാകലാകാരന്മാരെയും പറ്റിയുമുള്ള വിവരങ്ങള്‍ സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ലോകമെമ്പാടുമുള്ള പുതിയ സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും ഗായകർക്കും … Read more

അയർലൻഡ് മലയാളികളുടെ ആദ്യ സിനിമാ  ഗാനം റിലീസ് ചെയ്തു

അയർലണ്ടിലെ മലയാളി ഗായകരായ രാജീവ് രവീന്ദ്രനും, എവിലിൻ വിൻസെന്റും ‘മരട് 357 ‘ എന്ന സിനിമയ്ക്ക് വേണ്ടി ആലപിച്ച  ഗാനം യൂട്യൂബിൽ റിലീസ് ആയി.  ഫോർ മ്യൂസിക്‌സ്  ഒറിജിനൽസ്  സീരീസ് ആയ “മ്യൂസിക് മഗ്ഗിലൂടെ ” കണ്ടെത്തി  മലയാള സിനിമാ  സംഗീതലോകത്തിനു പരിചയപ്പെടുത്തുന്ന ഇവർ അയർലണ്ടിലെ പ്രമുഖ മ്യൂസിക് ട്രൂപ്പ് ആയ ‘സോൾ ബീറ്റ്‌സ്’ ഗായകരാണ്.

The Gods Have Fallen – നെതർലൻഡ്‌സ് മലയാളികളുടെ സംഗീത-നൃത്ത ശിൽപം പുറത്തിറങ്ങി

നെതർലൻഡ്‌സ് മലയാളികളുടെ കൂട്ടായ്മയിൽ    സോപാന സംഗീതവും  മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്യയിപ്പിച്ചു  ചെണ്ട, ഇടയ്ക്ക , ഇലത്താളം  എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ സംഗീത-നൃത്ത    ശിൽപമായ ‘ The Gods Have Fallen’  യൂട്യൂബിൽ പുറത്തിറങ്ങി. നെതർലൻഡ്‌സിലെ   Amstelveens Poppen Theater -ലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി രാധാകൃഷ്‌ണൻ സംഗീതം നൽകിയ  ദേവാസുരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ ശീലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വയം തിരിച്ചറിയാനാവാതെ  കോടാനുകോടി പ്രതീകങ്ങളുടെ  വലയങ്ങളിൽ അകപ്പെട്ടു … Read more

മുഖംമൂടി തയ്യാറാക്കി വച്ചോളൂ; മണി ഹീസ്റ്റ് സീസൺ 5 ഇതാ; ഇതോടെ പരമ്പര അവസാനിക്കും

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹീസ്റ്റ് അഞ്ചാം ഭാ​ഗം ഉടൻ പ്രദർശനത്തിനെത്തും. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും സംഘർ ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി … Read more