1971 Beyond Borders മോഹന്‍ലാല്‍ ചിത്രം മേയ് 5 മുതല്‍ അയര്‍ലണ്ടില്‍

മേജര്‍രവി സംവിധാനം ചെയ്ത, ‘1971:ബിയോണ്ട് ബോര്‍ഡേഴ്‌സില്‍’ മേജര്‍ സഹദേവനും, മേജര്‍ മഹാദേവനുമായി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ അവതാരപ്പിറവിയെടുക്കുന്നത്.ബംഗ്‌ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത യഥാര്‍ഥ കഥയെന്നതും 1971 Beyond Borders ശ്രദ്ധേയമാക്കുന്നു. സ്വാമീ മൂവീസാണ് 1971 Beyond Borders അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. IMC Tallaght 5th May 2017, Friday at 6 PM 6th May 2017, Saturday at 6 PM 7th May 2017, Sunday at 3.30 PM IMC Dunlaoghaire 5th … Read more

ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രം ടാബെല്‍ പുറത്തിറങ്ങി

വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ സിനിമയില്‍ ഉപയോഗപ്പെടുത്തി ആദ്യത്തെ വിആര്‍ ഹ്രസ്വചിത്രം ഗൂഗിള്‍ പുറത്തുവിട്ടു. ടാബെല്‍ എന്ന സിനിമ ക്രോം ബ്രൗസര്‍ സപ്പോര്‍ട്ട് ചെയ്യുന്ന വെബ് വിആര്‍ പ്ലാറ്റ്ഫോമില്‍ ആസ്വദിക്കാം. വെബ് വിആര്‍ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടാബെല്‍ വിആര്‍ സിനിമ നല്‍കുന്ന പുതുമയാര്‍ന്ന അനുഭവം ആസ്വദിക്കാം. കാഴ്ചക്കാരന് തിരഞ്ഞെടുക്കാവുന്ന ദൃശ്യ അനുഭവം ഈ ചിത്രത്തിന്റെ പ്രത്യേകത. കഥ പറയുന്ന വിആര്‍ ചലച്ചിത്രം ഓരോ പ്രേക്ഷകനും വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്. ഒരേ സമയം ഒന്നിലേറെ കഥകള്‍ പറയുന്ന ചലച്ചിത്രമാണ് … Read more

ബോളിവുഡ് നടന്‍ വിനോദ് ഖന്ന അന്തരിച്ചു; വിടപറയുന്നത് അമിതാഭ് ബച്ചനൊപ്പം തലയെടുപ്പോടെ നിന്ന നായകനടന്‍

ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍നിന്നുള്ള എംപി കൂടിയാണ് വിനോദ് ഖന്ന. മൂത്രാശയ കാന്‍സറിന് അടിപ്പെട്ട് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ദേഹത്തിനു വൃക്ക നല്‍കാന്‍ തയ്യാറായി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ 1970-80 കാലഘട്ടത്തിലെ മുന്‍ നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് … Read more

6500 തീയറ്ററുകള്‍ക്കൊപ്പം അയര്‍ലണ്ടിലും ബാഹുബലി 2; ഏപ്രില്‍ 28 ന് റിലീസ് ചെയ്യുന്നു

രണ്ടു വര്‍ഷത്തെ പ്രേക്ഷകരുടെ ആകാംഷ വീണ്ടും ഉയര്‍ത്തി റിലീസിനൊരുങ്ങുകയാണ് ബാഹുബലി2. ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാണ്ഡമായി തന്നെയാണ് ഏപ്രില്‍ 28ന് എത്തുന്നത്. 6500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ്, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക ശര്‍മ്മ, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ചിത്രത്തില്‍. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ബാഹുബലി 2 അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് 3 ONE ENTERTAINMENTS ആണ്.

‘ഗ്രേറ്റ് ഫാദര്‍’ ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു

ഗണ്ണുകള്‍ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദര്‍….!സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാന്‍…!!സ്വന്തം അച്ഛനെ സൂപ്പര്‍ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകള്‍ പറയുന്ന പൊങ്ങച്ചങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകള്‍ കുത്തി കേറ്റിയ ഫാന്‍സ് മസാലയുമല്ല ഗ്രേറ്റ് ഫാദര്‍….ഒറ്റ വാക്കില്‍ ഒന്നാന്തരം ത്രില്ലര്‍..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി … Read more

ആയിരം കോടി മുതല്മുടക്കി രണ്ടാമൂഴം സിനിമയാക്കുന്നു; നിര്‍മ്മിക്കുന്നത് പ്രവാസിവ്യവസായി ബി.ആര്‍.ഷെട്ടി

ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കി എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവല്‍ ‘മഹാഭാരതം’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. എം.ടി.തന്നെ തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നതു പരസ്യചിത്ര സംവിധായകന്‍ വി.എ .ശ്രീകുമാര്‍ മേനോനാണ്. മോഹന്‍ലാലാണു കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് വന്പന്‍മാരുടെ നീണ്ട നിര തന്നെയുണ്ടാകും. ആയിരം കോടിരൂപ മുതല്‍മുടക്കി പ്രമുഖ പ്രവാസിവ്യവസായി ബി.ആര്‍.ഷെട്ടിയാണു ചിത്രം നിര്‍മിക്കുന്നത്. നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന മഹാഭാരതത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. … Read more

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ചാന്ദ്വി ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ശിവാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സൂരജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണു നായിക. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ചെന്പന്‍ വിനോദ്, ടി.ജി. രവി, അരുണ്‍ ഘോഷ്, … Read more

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരുടെ കഥ ‘ടേക്ക് ഓഫ്’ ഇന്ന് മുതല്‍ അയര്‌ലണ്ടില്‍

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരെ 2014ല്‍ പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും നമ്മള്‍ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞൊതുക്കാന്‍ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളില്‍ ഉയരുന്ന വിങ്ങലുകളെ അടക്കിനിര്‍ത്താന്‍ പാടുപെടുമെങ്കിലും സഹനത്തിന്റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളില്‍ തട്ടുമെന്നുള്ളതില്‍ തര്‍ക്കമില്ല. കാണാം, അറിയാം അവര്‍ നേരിട്ട കഠിന വഴികളുടെ നാളുകളെ … Read more

രാജ്യസ്നേഹം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ ഷാരൂഖും സല്‍മാനും ആമീര്‍ ഖാനും ഒന്നിക്കുന്നു

ചരിത്രത്തില്‍ ആദ്യമായി ബോളീവുഡിലെ മൂന്ന് ഖാന്‍ മാര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. 2018ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസിയായ കുല്‍ജീന്ദര്‍ ഗീറാണ്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും മാല ദ്വീപിലെത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്. പാനി ഫൗണ്ടേഷന്‍ പ്രൊജക്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആമീര്‍ ഖാന് മാലദ്വീപില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗീറിന്റെ ഒടുവിലത്തെ ചിത്രമായ ‘ഫാബുലസ് അട്ടറന്‍സസ്’ കാന്‍സ് ഫെസ്റ്റിവലില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറെ … Read more

വിപ്ലവം തിളയ്ക്കുന്ന ‘മെക്‌സിക്കന്‍ അപാരത’ മാര്‍ച്ച് 31 മുതല്‍ അയര്‍ലണ്ടില്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത കാമ്പസ് രാഷ്ട്രീയം പ്രമേയമായുള്ള ചിത്രമാണ്. കെഎസ്‌ക്യൂ, എസ്എഫ്. വൈ എന്നിങ്ങനെയാണ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കലോത്സവത്തിലെ രംഗങ്ങളും ഏതാനും ചില ഒളിവ് രംഗങ്ങളും ഒഴിച്ചാല്‍ സിനിമയുടെ ഭൂരിഭാഗംവും ചിത്രീകരിച്ചിരിക്കുന്നത് മഹാരാജാസ് കോളജില്‍ തന്നെയാണ്. ഇന്ന് എസ്. എഫ്.ഐയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന ഈ കാമ്പസില്‍ എങ്ങനെ എസ്എഫ്‌ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. രചനയും ടോം തന്നെ. സംവിധായകനായ അനൂപ് … Read more