ഓസ്‌കര്‍ 2017: മികച്ച നടന്‍ കാസെ അഫ്ലെക്; മികച്ച നടി എമ്മ സ്റ്റോണ്‍; മൂണ്‍ലൈറ്റ് മികച്ച സിനിമ; ലാ ലാ ലാന്‍ഡിന് 6 പുരസ്‌കാരം

മികച്ച ചിത്രത്തിനുള്ള 2017-ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ നേടി. മികച്ച ചിത്രമായി ആദ്യം ലാലാ ലാന്‍ഡിനെ … Read more

‘ശശികലയെക്കുറിച്ച് താന്‍ അറിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ സിനിമയാക്കും’ രാം ഗോപാല്‍ വര്‍മ്മ

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികലയുടെ ജീവിതം സിനിമയാകുന്നു. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പോയസ് ഗാര്‍ഡനിലെ തൊഴിലാളികള്‍ വഴി തനിക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്, സിനിമയിലൂടെ താന്‍ ഇത് പുറംലോകത്തെ അറിയിക്കും’ എന്ന അടിക്കുറിപ്പോടു കൂടിയ ട്വീറ്റിലൂടെയാണ് സംവിധായകന്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മന്നാര്‍ഗുഡി മാഫിയയുടേത് കുടുംബ വാഴ്ചയാണെന്നും ശശകലയുടേത് ഒരു എകാധിപതിയുടെ സ്വഭാവമാണെന്നും രൂക്ഷമായ ഭാഷയില്‍ വര്‍മ്മ തന്റെ ട്വിറ്ററിലുടെ വിമര്‍ശിക്കുന്നുണ്ട്. ഉപജീവനത്തിനായ് 600 രൂപ പോക്കറ്റടിക്കുന്നതാണോ … Read more

ആമിയായി എത്തിയാല്‍ ആരാധകര്‍ സ്വീകരിക്കില്ല?

തിരുവനന്തപുരം: കേരളത്തിന്റെ പ്രീയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ‘ആമിയില്‍’ മഞ്ജു വാരിയര്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് ആരാധകരില്‍ ചിലര്‍ക്ക് എതിര്‍പ്പ്. ആദ്യം വിദ്യബാലനെ  നായികയാക്കി തീരുമാനിച്ച ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതോടെ പാര്‍വതി ജയറാം, പാര്‍വതി മേനോന്‍ എന്നീ പേരുകള്‍ ആമിയിലെ നായികമാരായി വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുനേറ്റ് നില്‍ക്കണമെന്ന അഭിപ്രായത്തെ പിന്തള്ളിയ കമലിനെതിരെ ബി.ജെ.പി രാഷ്ട്രീയം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ പദ്ധതിയില്‍പെട്ട ശൗചാലയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ള … Read more

‘മൊഹബത്ത്’ ഷോര്‍ട്ട് ഫിലിം ഇന്ന് റിലീസ് ചെയ്യുന്നു

ഫ്രെയിം മേക്കേഴ്‌സിന്റെ ബാനറില്‍ ഗൗതം പ്രദീപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മൊഹബത്ത്’ എന്ന ഷോര്‍ട്ട് ഫിലിം പ്രണയദിനത്തില്‍ റിലീസ് ചെയ്യുന്നു.ഞാന്‍ ഒരു പ്രവാസി എന്ന അയര്‍ലണ്ട് മലയാള ഷോര്‍ട്ട് ഫിലിമിന് ശേഷം വിഷ്ണു അഭിനയിച്ച ഷോര്‍ട്ട് ഫിലിമാണ് ‘മൊഹബത്ത്’. ആനന്ദ് ജോര്‍ജ്ജ്, സുര്‍ജിത്, വിപിന്‍, മുരളി, ഹരി, അനന്ദു, അക്ഷയ, ചന്ദന, ശ്വേത, അരവിന്ദ്, ഹരി മതിലകം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.  

ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന ‘സിങ്കം’ ലൈവ് സ്ട്രീമിംഗിലൂടെ കാണാമെന്ന് തമിഴ് റോക്കേഴ്‌സ്; നിന്റെയൊക്കെ ലൈവ് സ്ട്രീമിംഗ് ജയിലില്‍ വെച്ചായിരിക്കുമെന്ന് നിര്‍മാതാവ്

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന തമിള്‍റോക്കേഴ്‌സ് ഇത്തവണ വെല്ലുവിളിച്ചിരിക്കുന്നത് സൂര്യയെ ആണ്. രജനീകാന്തിന്റെ കബാലി, വിജയ് ചിത്രം ഭൈരവാ എന്നീ സിനിമകളുടെ പൈറസിയുമായി ബന്ധപ്പെട്ട് റിലീസിന് തൊട്ടുമുമ്പ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ചവരാണ് തമിള്‍റോക്കേഴ്‌സ്. സൂര്യയുടെ സിങ്കം ത്രീ നിര്‍മ്മാതാവ് ജ്ഞാനവേല്‍രാജയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് തമിള്‍റോക്കേഴ്‌സ് വീണ്ടും ഭീഷണിയുമായി വന്നത്. യെമന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് തമിള്‍റോക്കേഴ്‌സിന് ജ്ഞാനവേല്‍രാജ മുന്നറിയിപ്പ് നല്‍കിയത്. ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന സിങ്കം ത്രീ ഇതേ ദിവസം രാവിലെ പതിനൊന്ന് … Read more

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ‘നാം ഷബാന’യുടെ പോസ്റ്റര്‍ എത്തി

അയ്യക്കും ഔറങ്കസേബിനും ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രം നാം ഷബാനയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഫ്രാന്‍സില്‍ നിന്നുള്ള സിറിള്‍ റാഫേലി, അബ്ബാസ് അലി ഖാന്‍ … Read more

‘ജോമോന്റെ സുവിശേഷങ്ങള്‍’ ഫെബ്രുവരി 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഫെബ്രുവരി 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. വാട്ടര്‍ഫോര്‍ഡ്, ലിമറിക്, കോര്‍ക്ക്, ഡബ്ലിന്‍ (ലിഫി വാലി), ഡണ്‍ലേരി, താല, സാന്‍ട്രി, ഗോള്‍വേ എന്നിവിടങ്ങളിലാണ് ആദ്യം ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ചുറുചുറുക്കുള്ള പ്രകടനവും മുകേഷുമായുള്ള കോമ്പിനേഷനുമാണ് ചിത്രത്തിന്റെ ജീവന്‍. ഇവരുടെ സ്വഭാവികനര്‍മ്മങ്ങളും മികച്ച കെമിസ്ട്രിയും ചിത്രത്തിന്റെ വിജയത്തിന് കാരണമായത് . മുകേഷ് അദേഹത്തിന്റെ കരിയറില്‍ ചെയ്ത മികച്ച സ്വഭാവ വേഷമാണ് വിന്‍സന്റ് മുതലാളിയുടേത്. … Read more

ഓസ്‌കര്‍ നോമിനേഷനുകളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു ; ലാലാലാന്‍ഡിന് 14 നോമിനേഷനുകള്‍; പട്ടികയില്‍ എ ആര്‍ റഹ്മാനും

2017ലെ ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷനുകളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പട്ടികയില്‍ ഇടംപിടിച്ചു. മികച്ച ചിത്രം ഉള്‍പ്പെടെ 14 നോമിനേഷനുകള്‍ അമേരിക്കന്‍ ചിത്രം ലാലാലാന്‍ഡ് കരസ്ഥമാക്കി. ഓസ്‌കാര്‍ ചരിത്രത്തില്‍ ടൈറ്റാനിക്, ഓള്‍ എബൌട്ട് ഈവ് എന്നീ ചിത്രങ്ങളുടെ റെക്കോഡിനൊപ്പമെത്തിയ ലാലാലാന്‍ഡ് മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍, തിരക്കഥ തുടങ്ങി 14 വിഭാഗങ്ങളിലാണ് നോമിനേഷനുകള്‍ നേടിയത്. മികച്ച ചിത്രമുള്‍പ്പെടെ മൂണ്‍ ലൈറ്റിനും അറൈവലിനും 8 … Read more

ആയുധം കൈവശം വെച്ച് കേസ്: സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

ജോധ്പൂര്‍: നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചുവെന്ന കേസില്‍ സല്‍മാനെ കുറ്റവിമുക്തനാക്കി. 1998 ഹാം സാഥ് സാഥ് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോധ്പൂരിലെത്തിയ സല്‍മാന്‍ ഖാന്‍ ആയുധം കൈവശം വെച്ചുവെന്നായിരുന്നു കേസ്. 20 വര്‍ഷമായി നടന്നു വന്ന കേസിലാണ് ഇന്ന് ജോധ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് കൈവശം വെച്ചതിന് സല്‍മാനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോധ്പൂര്‍ മജിട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചുവെന്നും കൃഷ്ണ … Read more

നിവിന്‍ പോളിക്കൊപ്പം ‘മൂത്തോനി’ല്‍ അഭിനയിക്കാന്‍ അവസരം

അഭിനയിക്കാന്‍ കഴിവും താല്‍പര്യവുമുണ്ടോ, 13 നും 16 നും ഇടയിലാണോ പ്രായം, എങ്കില്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രം മൂത്തോനില്‍ അഭിനയിക്കാനാണ് 13 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അവസരം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലേക്കാണ് അവസരമൊരുങ്ങുന്നത്. എം.എന്‍