അയർലൻഡിന്റെ അമ്പത് വർഷത്തെ ഇ. യു അംഗത്വത്തിന് ആദരവായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി An Post

അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി An Post. ഇ.യു കമ്മീഷണര്‍ Mairead McGuinness, സഹമന്ത്രി Peter Burke എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. An Post ഈ വര്‍ഷം പുറത്തിറക്കുന്ന ആദ്യത്തെ സ്റ്റാമ്പ് കൂടിയാണ് ഇത്. ഐറിഷ് ഡിസൈനറായ Ser Garland ആണ് ഈ പ്രത്യേക സ്റ്റാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ പതാകയിലെ നക്ഷത്രങ്ങളും, യൂറോപ്യന്‍ യൂണിയന്റെ പ്രഥമ മൂല്യങ്ങളായ human dignity, freedom, democracy, … Read more

യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട് നിർവ്വഹണത്തിനുള്ള എട്ട് ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സർവ്വകലാശാലയും

യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട്‌ നിർവഹണത്തിനുള്ള യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ആറുരാജ്യത്തെ എട്ടു ഗവേഷണ സ്ഥാപനങ്ങളിൽ കേരളസർവകലാശാലയും. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി പഠനവകുപ്പിനെ യൂറോപ്യൻ യൂണിയനാണ്‌ തെരഞ്ഞെടുത്തത്. വകുപ്പുമേധാവിയും പ്രോജക്ട് ലീഡറുമായ ഡോ. എ ബിജുകുമാർ പദ്ധതിയുടെ നിർവഹണസ്ഥാപനമായി യൂറോപ്യൻ യൂണിയൻ നിയോഗിച്ച സൈപ്രസ്‌ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എത്തി തുടർനടപടിക്കുള്ള ചർച്ച നടത്തി. സ്പെയിനിലെ ഒവിഡോ സർവകലാശാലയിലെ പരിശീലനത്തിൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ നേരത്തേ പങ്കെടുത്തിരുന്നു. പദ്ധതിക്കായി 98 ലക്ഷം രൂപ (1,10,427 യൂറോ) ലഭിച്ചു. സമുദ്രത്തിലെ … Read more

BTYSTE ജേതാക്കളായ ഇന്ത്യൻ വിദ്യാർത്ഥികൾ ഇ .യു കോണ്ടസ്റ്റിലേക്ക്

നെതര്‍ലന്‍ഡ്സില്‍ നാളെ മുതല്‍ ആരംഭിക്കുന്ന European Union Contest for Young Scientists ല്‍ പങ്കെടുക്കാനൊരുങ്ങി BT Young Scientist -2022 ലെ വിജയികളായ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍. Synge Street CBSലെ വിദ്യാര്‍ഥികളായ ആദിത്യ ജോഷിയും, ആദിത്യ കുമാറുമാണ് നെതര്‍ലന്‍ഡ്സില്‍ അയര്‍ലന്‍ഡിലെ പ്രതിനിധീകരിക്കുന്നത്. “A New Method of Solving the Bernoulli Quadrisection Problem” എന്ന പ്രൊജക്ട് ഇവര്‍ യൂറോപ്യന്‍ കോണ്ടസ്റ്റില്‍ അവതരിപ്പിക്കും. യൂക്ലിഡിയൻ ജ്യാമിതിയിലെ ഒരു പ്രശ്നമായ “the Bernoulli quadrisection problem” … Read more

നാണയപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും പലിശ നിരക്കുയർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്

കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വീണ്ടും പലിശ നിരക്കുയർത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.0.75 ശതമാനമാണ് പലിശ നിരക്കുയർത്തിയത്തിന് പിന്നാലെ കൂടുതൽ വർദ്ധനവിന്റെ സൂചന നൽകുകയും ചെയ്തു, ശൈത്യകാലത്ത് മാന്ദ്യത്തിലേക്ക് നീങ്ങുന്ന യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന് മുൻഗണന നൽകുന്നതിനാണ് പലിശ നിരക്കുയർത്തിയതെന്ന് അധികൃതർ സൂചിപ്പിച്ചു, യൂറോപ്പ്യൻ മേഖലയിൽ പണപ്പെരുപ്പം അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിൽ നിലയിലാണ് ഉള്ളത് , ഇത് രണ്ടക്കം തൊടാനുള്ള സാധ്യത വർധിച്ചതിനാലാണ് ദ്രുതഗതിയിലുള്ള നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. പതിനൊന്ന് വർഷത്തിന് ശേഷം ആദ്യമായി ജൂലൈയിലും … Read more

യുഗാന്ത്യം ; എലിസബത്ത് രാജ്ഞി വിടവാങ്ങി

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വ്വ നേട്ടത്തിനുടമയാണ് എലിസബത്ത്. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അവരുടെ അന്ത്യം. രോഗബാധിതയായിരുന്ന അവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ചാൾസ് രാജകുമാരന്‍, ഭാര്യ കാമില, മകൾ ആനി രാജകുമാരി, മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും രോഗവിവരം അറിഞ്ഞ് ബാൽമോർ കൊട്ടാരത്തിൽ എത്തിയിരുന്നു. 1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെും … Read more

ഇംഗ്ലണ്ടിലെ ക്യാൻസർ രോഗനിർണ്ണയത്തിൽ വംശീയ വേർതിരിവ് ; ഏഷ്യൻ വംശജരും, കറുത്ത വർഗ്ഗക്കാരും രോഗനിർണ്ണയത്തിനായി കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായി കണ്ടെത്തൽ

ഇംഗ്ലണ്ടിലെ ഏഷ്യന്‍ വംശജരും, കറുത്തവര്‍ഗ്ഗക്കാരായ ആളുകകളും ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ വംശീയ വേര്‍തിരിവ് നേരിടുന്നതായി കണ്ടെത്തല്‍. രോഗനിര്‍ണ്ണയത്തിനായി കറുത്തവര്‍ഗ്ഗക്കാരും, എഷ്യന്‍ വംശജരും വെളുത്തവര്‍ഗ്ഗക്കാരേക്കാള്‍ കുടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതായാണ് University of Exeter ഉം , ദി ഗാര്‍ഡിയനും നടത്തിയ NHS ഡാറ്റാ വിശകലത്തിലൂടെ കണ്ടെത്തിയത്. പത്തുവര്‍ഷ കാലയളവിനുള്ളില്‍ രോഗം സ്ഥിരീകരിച്ച 126000 ക്യാന്‍സര്‍ രോഗികളുടെ ഡാറ്റ വിശകലനം ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം ഇംഗ്ലണ്ടിലെ വെളുത്തവര്‍ഗ്ഗക്കാരനായ ഒരു വ്യക്തി രോഗലക്ഷണങ്ങളോടെ GP യെ സമീപിച്ച ശേഷം … Read more

ശൈത്യകാലത്തെ ഗ്യാസ് ഉപയോഗം 15 ശതമാനം കുറയ്ക്കാൻ അംഗരാജ്യങ്ങളോട് നിർദ്ദേശിക്കാനൊരുങ്ങി ഇ.യു; റഷ്യൻ ഭീഷണി ചെറുക്കുക ലക്ഷ്യം

ശൈത്യകാലത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഗ്യാസ് ഉപയോഗം 15 ശതമാനം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങി ഇ.യു. യൂറോപ്യന്‍ കമ്മീഷനാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഗ്യാസ് സപ്ലൈ കുറയ്ക്കുമെന്നുെള്ള റഷ്യയുടെ ഭീഷണിയെ ചെറുക്കുക എന്നതാണ് ഈയൊരു നീക്കത്തിലൂടെ യൂറോപ്യന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. റഷ്യ ഗ്യാസിന്റെ പേരില്‍ യൂറോപ്പിനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും, ഗ്യാസിനെ യൂറോപ്പിനെതിരായുള്ള ആയുധമായി റഷ്യ ഉപയോഗിക്കുന്നതായും ഇ.യു കമ്മീഷന്‍ പ്രസിഡന്റ് Ursula von der Leyen പറഞ്ഞു. ഭാഗികമായോ, പൂര്‍ണ്ണമായോ റഷ്യ ഗ്യാസ് സപ്ലൈ … Read more

ഡഗൻഹാം തസ്‌കേഴ്‌സും ന്യൂഹാം ക്രിക്കറ്റ് ക്ലബ്ബും ഒരുക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്തംബർ 11 ഞായറാഴ്ച

ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കന്ററി) സം‌യുക്തമായി ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച ഡഗന്‍‌ഹാം Parsloes Park ല്‍ നടത്തപ്പെടുന്നു. ഹാര്‍ഡ് ടെന്നീസ് ബോളില്‍ 12 ഓവര്‍ ആയി നടത്തപ്പെടുന്ന മത്സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്ക് യഥാക്രമം 701, 301 പൗണ്ടുകളാണ്‌ സമ്മാനമായി നല്‍‌കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07868466691 07305588975 07305588975 07590038513 ഡഗന്‍‌ഹാം തസ്കേഴ്സും ന്യൂ‌ഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കന്ററി) സം‌യുക്തമായി ഒരുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 11 ഞായറാഴ്ച ഡഗന്‍‌ഹാം … Read more

മാന്ദ്യഭീതിയിൽ കൂപ്പു കുത്തി യൂറോ; 20 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ഇടിവ്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കറന്‍സിയായ യൂറോയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച ഡോളറിനെതിരെ 1.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ യൂറോയുടെ മൂല്യം 1.0281 ഡോളറിലെത്തി. 2002 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇത്. സ്വിസ് ഫ്രാങ്കിനെതിരെ 0.9 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ യൂറോയുടെ മൂല്യം 0.9925 ഫ്രാങ്കായി കുറഞ്ഞു. നാച്ചുറല്‍ ഗ്യാസിലെ വിലവര്‍ദ്ധനവ് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിച്ചതും, യൂറോപ്യന്‍ ‍മേഖലയിലെ വ്യാപാര വളര്‍ച്ച ജൂണ്‍ … Read more

നിരപരാധികളുടെ കൂട്ടക്കൊല: റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാർ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ട് വിറങ്ങലിച്ച് യുക്രേനിയൻ ജനത.

വ്‌ളാഡിമിർ പുടിന്റെ യുദ്ധ പ്രഖ്യാപനം യുക്രൈനിലുടനീളം വ്യോമാക്രമണത്തോടെ ആരംഭിച്ചപ്പോൾ, നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും മൃതദേങ്ങൾക്കു മുന്നിൽ വിലപിക്കുന്ന ആളുകളുടെ ഹൃദയഭേദകമായ കാഴ്ച അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. കുറഞ്ഞത് 137 സിവിലിയന്മാരെങ്കിലും ഇതിനകം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് – എന്നാൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിനിടയിൽ ഈ എണ്ണം വളരെയധികം ഉയരാനാണ്‌ സാധ്യത. ഇന്നലെ നടന്ന ഒരാക്രമണത്തിൽ, പുടിന്റെ സൈന്യം ഒരു അപ്പാർട്ട്മെന്റ് ബ്ലോക്ക് മൊത്തമായി തകർത്തു – നിരവധി താമസക്കാർക്ക് പരിക്കേൽക്കുകയും 15 വയസ്സുള്ള ഒരു ആൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. … Read more