യു.കെയിൽ ഇന്ധനമെത്തിക്കാൻ ടാങ്കർ ഡ്രൈവർമാരില്ല; ക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ കാറുകളുടെ നീണ്ട നിര; ടാങ്കറുകളിൽ സൈനിക ഡ്രൈവർമാരെ ഉപയോഗിക്കാൻ സർക്കാർ
യു.കെയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതിനെത്തുടര്‍ന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍, പമ്പുകളില്‍ ഇന്ധനമെത്തിക്കാനായി സൈന്യത്തെ തയ്യാറാക്കി സര്‍ക്കാര്‍. രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനമെത്തിക്കുന്ന ടാങ്കറുകളിലെ ഡ്രൈവര്‍മാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഇത് പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നതിന് തടസമാകുന്നു. അതേസമയം ഇന്ധനദൗര്‍ലഭ്യത മുന്നില്‍ക്കണ്ട് വാഹന ഉടമകള്‍ ധാരാളമായി പെട്രോളും ഡീസലും മറ്റും അടിക്കാനാരംഭിച്ചതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്തില്‍ കാറുകളും മറ്റും പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനത്തിനായി മണിക്കൂറുകളോളം കാത്തുകിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആവശ്യത്തിന് … Read more