മാന്ദ്യഭീതിയിൽ കൂപ്പു കുത്തി യൂറോ; 20 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ഇടിവ്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കറന്‍സിയായ യൂറോയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച ഡോളറിനെതിരെ 1.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ യൂറോയുടെ മൂല്യം 1.0281 ഡോളറിലെത്തി. 2002 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇത്. സ്വിസ് ഫ്രാങ്കിനെതിരെ 0.9 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ യൂറോയുടെ മൂല്യം 0.9925 ഫ്രാങ്കായി കുറഞ്ഞു. നാച്ചുറല്‍ ഗ്യാസിലെ വിലവര്‍ദ്ധനവ് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിച്ചതും, യൂറോപ്യന്‍ ‍മേഖലയിലെ വ്യാപാര വളര്‍ച്ച ജൂണ്‍ … Read more

നിരപരാധികളുടെ കൂട്ടക്കൊല: റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാർ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ട് വിറങ്ങലിച്ച് യുക്രേനിയൻ ജനത.

വ്‌ളാഡിമിർ പുടിന്റെ യുദ്ധ പ്രഖ്യാപനം യുക്രൈനിലുടനീളം വ്യോമാക്രമണത്തോടെ ആരംഭിച്ചപ്പോൾ, നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും മൃതദേങ്ങൾക്കു മുന്നിൽ വിലപിക്കുന്ന ആളുകളുടെ ഹൃദയഭേദകമായ കാഴ്ച അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. കുറഞ്ഞത് 137 സിവിലിയന്മാരെങ്കിലും ഇതിനകം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് – എന്നാൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിനിടയിൽ ഈ എണ്ണം വളരെയധികം ഉയരാനാണ്‌ സാധ്യത. ഇന്നലെ നടന്ന ഒരാക്രമണത്തിൽ, പുടിന്റെ സൈന്യം ഒരു അപ്പാർട്ട്മെന്റ് ബ്ലോക്ക് മൊത്തമായി തകർത്തു – നിരവധി താമസക്കാർക്ക് പരിക്കേൽക്കുകയും 15 വയസ്സുള്ള ഒരു ആൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. … Read more

‘EU ഉണർന്നു പ്രവർത്തിക്കണം റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി റഷ്യൻ അംബാസഡർ യൂറി ഫിലാറ്റോവിനെ അയർലണ്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക്‌ TD.

റഷ്യൻ അംബാസഡർ യൂറി ഫിലാറ്റോവിനെ അയർലണ്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റുകൾ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ അധിനിവേശം നടത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പാശ്ചാത്യ ശക്തികളുടെ “അധിനിവേശ ഫാന്റസി” ആണെന്ന് ഡബ്ലിനിലെ റഷ്യൻ അംബാസഡർ യൂറി ഫിലറ്റോവ് മുമ്പ് ഡെയിൽ കമ്മിറ്റിയോട് പറഞ്ഞിരുന്നു. അയർലണ്ടിലെ റഷ്യൻ അംബാസഡർ യൂറി ഫിലറ്റോവ് മുമ്പ് ഐറിഷ് തീരത്ത് റഷ്യൻ നാവിക അഭ്യാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഐറിഷ് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് യൂറോപ്യൻ … Read more

ഉക്രെയ്‌ൻ സംഘർഷം യൂറോപ്പിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ ?

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും, ലോകം എങ്ങനെ പ്രതികരിക്കുന്നു എന്നതും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം മുതൽ വ്യാപാരത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ? യുദ്ധത്തിന്റെ പിരിമുറുക്കം വർദ്ധിക്കുന്നതും അനിശ്ചിതത്വം തുടരുന്നതും ഇന്ധന-ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും. റഷ്യ~ ഉക്രൈൻ സംഘർഷത്തിന് മുൻപ് തന്നെ അയർലണ്ട് അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം കുത്തനെ വർധിച്ചിരുന്നു. അതിനാൽ യുദ്ധം കാരണം ഇനിയും ജീവിതചിലവ് വർധിപ്പിച്ചാൽ ജനജീവിതം ദുസ്സഹമാകും. … Read more

യു.കെയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

യു.കെ ഗ്ലോസ്റ്ററിന് സമീപം ചെല്‍റ്റന്‍ഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സ് രാജന്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ഭാര്യ അനഘയും, രണ്ട് വയസുള്ള കുട്ടിയും ഓക്‌സ്ഫര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അര്‍ച്ചന നിര്‍മ്മലിനെ ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷിന് അപകടത്തില്‍ പരിക്കേറ്റു. ഇദ്ദേഹം പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. Source: … Read more

ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു , “കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ” എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  ഓ.സി.ഐ ഫോറം, ഡിസംബർ 18 – ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ശില്പശാല  നടത്തുന്നു.   ഡിസംബർ 18 – ന് (ശനി)  ഉച്ചയ്ക്ക് ശേഷം  ഇന്ത്യൻ സമയം 1 മണിക്കാണ് zoom -ലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സിമ്പോസിയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന   International Institute of Migration and Development (IIMAD) സ്ഥാപക ചെയർമാനും സ്കോളറുമായ പ്രൊഫ. എസ്. ഇരുദയ … Read more

ഡാറ്റ കമ്മീഷൻ 225 മില്യൺ യൂറോ പിഴ ചുമത്തിയതിനെതിരെ വാട്സാപ്പ് :അപ്പീലിന് പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി

ഡബ്ലിൻ :ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ചുമത്തിയ 225 മില്യൺ യൂറോയുടെ പിഴ ശിക്ഷക്കെതിരെ അപ്പീൽ പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി.വാട്സ്ആപ്പ് അധികൃതർ ഈ കേസ് ജസ്റ്റിസ് ആന്റണി ബാറിന്റെ മുമ്പാകെ അവതരിപ്പിച്ചതിന് ശേഷമാണ് വിധിക്കെതിരെ അപ്പീൽ അനുമതി നൽകാൻ അദ്ദേഹം സമ്മതിച്ചത്. കേസ് പരിഗണിക്കുന്നത് ജഡ്ജി അടുത്ത മാസത്തേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. EU ന്റെ General Data Protection Regulation (GDPR) ന്റെ നിബന്ധനകൾ പാലിക്കുന്നതിൽ വാട്‍സ്പ്പിന്റെ സേവനം പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് … Read more

ബാറിൽ ക്യൂ നിന്ന യുവതിയുടെ ശരീരത്തിൽ അജ്ഞാതർ രക്തം ഇൻജക്റ്റ് ചെയ്തു; എച്ച്ഐവി, സിഫിലിസ് ബാധിച്ചില്ലെന്ന് ഉറപ്പ് വരുത്താൻ മെഡിക്കൽ ടെസ്റ്റ് നടത്തി

യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അജ്ഞാതര്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി. തുടര്‍ന്ന് കുത്തിവെപ്പിലൂടെ എച്ച്‌ഐവി, സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങളോ, ഹെപ്പറ്റൈറ്റിസ് ബിയോ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ഇവര്‍ക്ക് വൈദ്യപരിശോധന നടത്തേണ്ടതായും വന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് Fleet Street-ലെ Baa Bar-ന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന 18-കാരിക്ക് പെട്ടെന്ന് ശാരീരികാസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നും പുറത്തുകടന്ന ഇവര്‍ക്ക് കഠിനമായ ശാരീരിക തളര്‍ച്ചയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ശേഷം സുഹൃത്തുമൊത്ത് വീട്ടിലേയ്ക്ക് പോയെങ്കിലും പിറ്റേ … Read more

18-20 വയസുകാരായ ഐറിഷ് പൗരത്വമുള്ളവർക്ക് യൂറോപ്പിലാകമാനം സഞ്ചരിക്കാൻ സൗജന്യ റെയിൽവേ ടിക്കറ്റ്; പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലന്‍ഡ് അടക്കമുള്ള ഇയു രാജ്യങ്ങളിലെ 18-20 പ്രായക്കാരായ യുവജനങ്ങള്‍ക്ക് യൂറോപ്പിലാകമാനം യാത്ര ചെയ്യാനായി സൗജന്യ ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍ പദ്ധതി. യൂറോപ്യന്‍ കമ്മിഷന്റെ DiscoverEU Competition പദ്ധതി പ്രകാരമാണ് 60,000 സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാക്കുക. ഇന്ന് (ഒക്ടോബര്‍ 12) ഉച്ചയ്ക്ക് 12 മണിമുതല്‍ ഒക്‌ടോബര്‍ 26 ഉച്ചയ്ക്ക് 12 മണിവരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2001 ജൂലൈ 1-നും 2003 ഡിസംബര്‍ 31-നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. 2020-ല്‍ കോവിഡ് കാരണം യാത്ര മുടങ്ങിയതിനാലാണ് ഇത്തവണ 20 … Read more

ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് കീഴിൽ 330,000 കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു; സഭയ്ക്ക് കളങ്കമായി മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്

ഫ്രാന്‍സിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 330,000 കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വൈദികരക്കം 3,000 പേരാണ് ഇത്തരത്തില്‍ ഉപദ്രവം നടത്തിയതെന്നാണ് Jean-Marc Sauve തലവനായ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇക്കാലമത്രയും സഭ ഈ സംഭവങ്ങള്‍ വിദഗ്ദ്ധമായി മൂടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഉപദ്രവത്തിന് ഇരയാവരോട് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധികാരികള്‍ മാപ്പപേക്ഷിച്ചു. ബാക്കി നടപടികള്‍ ചര്‍ച്ചചെയ്യുകയാണെന്നും അവര്‍ അറിയിച്ചു. തെറ്റുകള്‍ അംഗീകരിക്കുകയും, ഇത്രയും കാലം സ്വീകരിച്ച … Read more