കുട്ടികളുടെ ശ്മശാനമായി സിറിയ; ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 550 പേര്‍

മനസാക്ഷി മരവിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് കഴിഞ്ഞ ഒരാഴ്ചമുതല്‍ സിറിയയിലെ കിഴക്കന്‍ ഹൗത്തയില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിറിയന്‍ സര്‍ക്കാര്‍ റഷ്യന്‍ സേനയുമായി ചേര്‍ന്ന് വിമത പക്ഷത്തിനെതിരേ നടത്തുന്ന കര, വ്യോമ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ കുട്ടികളുടെ മൃതദേഹവുമായി നില്‍ക്കുന്ന രക്ഷിതാക്കളുടെയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി വേദനകൊണ്ട് പുളയുന്ന ചോരയൊലിപ്പിച്ച മുഖവുമായി നില്‍ക്കുന്ന കരയാന്‍ പോലും സാധാക്കാതെ പേടിച്ച് വിറച്ചിരിക്കുന്ന കുട്ടികളുടെയും ഫോട്ടോകളും ദൃ്ശ്യങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും ആഗോള മനസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിമത പക്ഷത്തിനെതിരേ റഷ്യന്‍ പോര്‍വിമാനങ്ങളും സിറിയന്‍ … Read more

ശ്രീദേവിയുടെ മൃതദേഹവുമായി പ്രത്യേക വിമാനം ആറരയ്ക്ക് ഇന്ത്യയിലേക്ക് തിരിക്കും

  ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ദുബായ് വിമാനത്താവളത്തിലെത്തിച്ചു . വ്യവസായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. വൈകീട്ട് ആറരയോടെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിക്കും. ഫെബ്രുവരി 25നാണ് ഇന്ത്യന്‍ സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ദുബായിയില്‍ വച്ച് മരണമടയുന്നത്. ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും ദുബായിലെത്തിയത്. … Read more

എച്ച്-1ബി വിസയില്‍ അടിസ്ഥാനപരമായി മാറ്റങ്ങളില്ലെന്ന് യു.എസ് നയന്ത്രഉദ്യോഗസ്ഥന്‍

  അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന് മുംബൈയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍. എച്ച്-1ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുംബൈ യുഎസ് കൗണ്‍സില്‍ ജനറല്‍ എഡ്ഗാര്‍ഡ് ഡി കാഗന്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്നാണ് വലിയൊരു വിഭാഗവും കരുതുന്നത്. ഈ ആശങ്ക അമേരിക്കന്‍ സര്‍ക്കാരുമായി ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കുവച്ചിട്ടുമുണ്ട്. എന്നാല്‍ എച്ച് 1 ബി വിസയിലെ പുതിയ പരിഷ്‌കാരം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യ -യുഎസ് ബന്ധവുമായി ഈ വിസ നടപടിയെ … Read more

ശ്രീദേവിയുടെ മരണകാരണം പരിശോധിക്കാന്‍ മെഡിക്കല്‍ സംഘം: തലയില്‍ മുറിവെന്ന്? റിപ്പോര്‍ട്ട്?

  ശനിയാഴ്ച രാത്രി ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ട ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതോടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയില്‍ ഹോട്ടലിലെ ബാത്ത്റൂമില്‍ ആദ്യം കണ്ടെത്തിയ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് ചോദ്യം … Read more

ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടവുമായി ജപ്പാന്‍

  ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം ജപ്പാനില്‍. 1,148 അടി ഉയരമാണ് ഈ കെട്ടിടത്തിനുള്ളത്. ഷോപ്പുകള്‍, വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവയുള്ള ഈ കെട്ടിടം 2041ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നഗരത്തെ ഒരു കാടിനുള്ളിലേക്ക് പറിച്ചു നടുക എന്നതായിരിക്കും ഈ കെട്ടിടത്തിന്റെ ആശയം. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5.9 ബില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടോക്കിയോ ആസ്ഥാനമായ നിക്കെന്‍ സിക്കി എന്ന ആര്‍ക്കിടെക്ചര്‍ സ്ഥാപനമാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജപ്പാന്റെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നായ … Read more

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

വാര്‍ത്താ വായനയ്ക്കിടെ പുരുഷ- വനിതാ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന. വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉറുദുവിലാണ് ഇവര്‍ തമ്മിലുള്ള വാക്കേറ്റം. ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ … Read more

ഗ്രൂപ്പ് വീഡിയോ കോളിങ് ഉള്‍പ്പെടെ പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ് പുതുവെര്‍ഷന്‍ എത്തുന്നു

  മുന്‍നിര സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പ് ഓരോ പതിപ്പിലും പുതിയ മാറ്റങ്ങളാണ് വരുത്തുന്നത്. വരാനിരിക്കുന്ന അടുത്ത പതിപ്പിലും വാട്‌സാപ്പ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ ഫീച്ചറുകളാണ്. വാട്‌സാപ്പ് ഉപയോക്താക്കള്‍ ഏറെ കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഫീച്ചറാണ് ഗ്രൂപ്പ് വിഡിയോ കോളിങ്. ഈ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലുണ്ടാകും. ബിസിനസ് ആവശ്യത്തിനായി പ്രത്യേകം പതിപ്പ് പുറത്തിറക്കിയതിനു തൊട്ടുപിന്നെലെയാണ് ഗ്രൂപ്പ് വിഡിയോ കോള്‍ പതിപ്പും വരുന്നത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിലാണ് പുതിയ മാറ്റങ്ങള്‍ വരിക. വോയ്‌സ്, വിഡിയോ … Read more

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; മുങ്ങിമരണമെന്ന് ഫോറന്‍സിക് ഫലം

  കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീദേവി മരിച്ചത് വിവാഹാഘോഷത്തിനിടെയാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. പിന്നീട് ദുബായിലെ താമസിക്കുന്ന ഹോട്ടലില്‍ ബാത്ത് റൂമില്‍ കുഴഞ്ഞു വീണാണ് മരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതിന് പിന്നാലെയാണ് മരണം ബാത്ത് ടബ്ബില്‍ മുങ്ങിയാണ് സംഭവിച്ചതെന്ന് വ്യക്തമായിരിക്കുന്നത്. യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച … Read more

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും; താരത്തെ അവസാനമായി കാണാന്‍ ആരാധകര്‍

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ദുബായില്‍ നിന്നും പുറപ്പെടുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് ഖലീജ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹവും ഒപ്പം അവരുടെ കുടുംബാഗങ്ങളേയും മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ഞായറാഴ്ചയോടെ തന്നെ ദുബായിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികള്‍ സാധ്യമാകാത്തതിന് … Read more

ജറുസലേമില്‍ യേശുവിനെ അടക്കം ചെയ്ത സ്ഥലത്തെ പള്ളി അടച്ചുപൂട്ടി

  ജെറുസലേം: യോശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടന കേന്ദ്രം ജെറുസലേമിലെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ പൂട്ടി. തീര്‍ഥാടനകേന്ദ്രത്തിന് ഇസ്രായേല്‍ കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അടച്ചുപൂട്ടിയത്. മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി പെട്ടെന്ന് അടച്ചുപൂട്ടുകയായിരുന്നു. ക്രിസ്ത്യന്‍ മത വിശ്വാസപ്രകാശം വളരെ പ്രധാന്യമുള്ളതാണ് പള്ളി. കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച ക്രിസ്തുവിനെ അടക്കം ചെയ്ത ശവകുടീരത്തിന് ചുറ്റം പള്ളിനിര്‍മിക്കുകയായിരുന്നു. ഇത് പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി. തീര്‍ഥാടന കേന്ദ്രത്തെ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ പ്രോപ്പര്‍ട്ടി … Read more