യുഎസില്‍ സൈബര്‍ ആക്രമണം, 40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ഏതാണ്ട് 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് യു.എസ്.അധികൃതര്‍ അറിയിച്ചു. മെയ് ആദ്യം മുതലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും ആക്രമണ വിവരം വ്യാഴാഴ്ചയാണ് തിരിച്ചറിഞ്ഞതെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പ്രസ്താവനയില്‍ പറഞ്ഞു. ‘ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ്’ ( ഒ.പി.എം), ‘ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം നടന്നത്. ഫെഡറല്‍ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയും, … Read more

മണിപ്പൂര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നാഗാലാന്‍ഡ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഏറ്റെടുത്തു

    ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം നാഗാലാന്‍ഡ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. ആക്രമണത്തെത്തുടര്‍ന്ന് ശക്തമായി തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അതിനിടെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന ആരോപണം ആഭ്യന്തരമന്ത്രാലയം തളളിക്കളഞ്ഞു. -എജെ-

റഗ്ബി താരം ജെറി കോളിന്‍സും ഭാര്യയും കാറപകടത്തില്‍ മരിച്ചു

  പാരീസ്: ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ ബ്ലാക്ക്‌സ് റഗ്ബി താരം ജെറി കോളിന്‍സും ഭാര്യയും ഫ്രാന്‍സില്‍ കാറപകടത്തില്‍ മരിച്ചു. ജെറിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. തെക്കന്‍ ഫ്രാന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ജെറിയും കുടുംബവും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജെറിയും ഭാര്യ അലാന മാഡിലും മരിച്ചു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണു പോലീസ് കുഞ്ഞിനെ പുറത്തെടുത്തത്. -എജെ-

മാഗി: പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തോടു റിപ്പോര്‍ട്ട് തേടി

  ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ അമിത അളവില്‍ രാസപദാര്‍ഥം കണ്ടെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടു റിപ്പോര്‍ട്ട് തേടി. ആരോഗ്യ സെക്രട്ടറിയോടു സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാനാണു പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാഗിയില്‍ അളവില്‍ കൂടുതല്‍ രാസപദാര്‍ഥം കണ്ടെത്തിയതിനെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണു പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വിവിധ സംസ്ഥാനങ്ങള്‍ ഇന്നു മാഗിയുടെ സാംപിള്‍ പരിശോധനാ ഫലവും പുറത്തുവിടും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടെ, നെസ്‌ലെ മാഗി നൂഡില്‍സ് … Read more

മലാലയെ അക്രമിച്ച താലിബാന്‍ ഭീകരരെ വെറുതെ വിട്ടതായി റിപ്പോര്‍ട്ട്

  ഇസ്‌ലാമാബാദ്: നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ അക്രമിച്ച 10 താലിബാന്‍ തീവ്രവാദികളില്‍ എട്ടു പേരെയും പാക്കിസ്ഥാന്‍ കോടതി വെറുതെവിട്ടതായി റിപ്പോര്‍ട്ട്. മലാലയെ ആക്രമിച്ച കേസില്‍ കോടതി 25 വര്‍ഷം ശിക്ഷിച്ച 10 പേരില്‍ എട്ടു പേരെയാണു വെറുതെവിട്ടത്. ഇവരെ രഹസ്യമായാണു വിട്ടയച്ചത്. വ്യക്തമായ തെളിവ് ഇല്ലാത്തതിനാലാണു ഭീകരരെ മോചിപ്പിച്ചതെന്നു പോലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ആണു മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന്‍ ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ശിക്ഷിച്ചത്. -എജെ-

രാഹുല്‍ സെപ്തംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കും. എ.ഐ.സി.സിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും അമ്മയും നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുക. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുന്പ് കോണ്‍ഗ്രസിന്റെ സന്പൂര്‍ണ സമ്മേളനം നടന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ 57 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം തിരികെയെത്തി നരേന്ദ്ര മോദി … Read more

വിരമിച്ച താരങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ലീഗ്: ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ അണിനിരത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും ചേര്‍ന്നൊരുക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന് ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന. ലീഗിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇരുവരും ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാഡ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ആവേശകരമായിരുന്നു എന്നാണ് ഷെയ്ന്‍ വോണ്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക. വിരമിച്ച … Read more

സിഖ് വിരുദ്ധ കലാപത്തില്‍ മന്‍മോഹന്‍സിങിനെതിരെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കലാപത്തില്‍ കുറ്റാരോപിതനും ആയിരുന്ന ജഗദീഷ് ടൈറ്റ്‌ലര്‍ വ്യക്തമാക്കിയതായി ഉന്നതന്റെ സാക്ഷ്യപ്പെടുത്തല്‍. കേസിലെ പ്രധാന സാക്ഷിയും ആയുധവ്യാപാരിയുമായ അഭിഷേക് വര്‍മ സി.ബി.ഐയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. നാവികസേനാ ചാരവൃത്തി കേസില്‍ പ്രതിയാണ് വര്‍മ. 2010ല്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയടങ്ങുന്ന റിപ്പോര്‍ട്ട് രണ്ടാം … Read more