എന്താണെന്ന് അറിയില്ല, മനസ് അസ്വസ്ഥമാകുന്നു’ ശ്രീദേവിയുടെ മരണം അമിതാഭ് മുന്‍കൂട്ടി കണ്ടിരുന്നോ, ട്വീറ്റ് ചര്‍ച്ചയാകുന്നു

‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു’. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെയായിരുന്നു. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്. ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ മരണം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണോ അതോ ബച്ചന്റെ തോന്നലായിരുന്നോയെന്നാണ് സമൂഹമാധ്യമങ്ങള്‍ … Read more

വ്യോമസേനയ്ക്ക് ചരിത്രമുഹൂര്‍ത്തം; യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായി ആവണി ചതുര്‍വേദി

പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് വളയിട്ട കൈകളും. ആവണി ചതുര്‍വേദി വ്യോമസേനയുടെ പോര്‍വിമാനം ഒറ്റയ്ക്കു പറത്തിയത് പുതിയ ചരിത്രത്തിലേക്ക്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഫ്‌ളൈയിങ് ഓഫീസര്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്നത്. 340 കിലോമീറ്റര്‍ ലാന്‍ഡിങ്- ടേക്ക് ഓഫ് സ്പീഡുള്ള മിഗ് 21 ‘ബൈസണ്‍’ പറത്തിയാണ് ആവണി ഇന്ത്യയുടെ അഭിമാനമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലാന്‍ഡിങ് – ടേക്ക് ഓഫ് സ്പീഡുള്ള യുദ്ധവിമാനമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ ജാംനഗര്‍ ബെയിസില്‍ നിന്നാണ് ആവണി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. നേരത്തെയും ഇന്ത്യന്‍ വ്യോമസേനാ … Read more

നടി ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞ് വീണ്; മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് വിവരങ്ങള്‍ വഴിത്തിരിവില്‍. ദുബായില്‍ വച്ച് ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച് ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രീദേവി മരിച്ചത് എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പോലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. ഭര്‍ത്താവ് ബോണി … Read more

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ആന്‍ഡ്രോയിഡ് മാല്‍വെയര്‍ പ്രചരിക്കുന്നു

ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി കണ്ടെത്തല്‍. ടെപ്റ്റിങ് സെഡാര്‍ എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് മാല്‍വെയറിന് പിന്നില്‍ ലബനീസ് ഹാക്കര്‍മാര്‍ ആണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റിലെ ഗവേഷകര്‍ പറയുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ സ്പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയാണ് ഈ ഹാക്കര്‍മാര്‍ ചെയ്യുന്നത്. ഇരകളാകുന്നവരുടെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ആശയവനിമയത്തില്‍ നുഴഞ്ഞു കയറാനും ടെംറ്റിങ് സെഡാര്‍ സ്പൈ വെയറിന് സാധിക്കും. കൂടാതെ … Read more

കരച്ചിലില്‍ സഹികെട്ടു; ദില്ലിയില്‍ നവജാത ശിശുവിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞുകൊന്നു

  ന്യൂഡല്‍ഹി: നവജാതശിശു തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇവര്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് നേഹ പൊലീസിനോടു പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വെള്ളിയാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടരന്വേഷണത്തില്‍ നേഹ കുപ്പത്തൊട്ടിയിലേക്ക് എന്തോ വലിച്ചെറിയുന്നത് കണ്ടുവെന്ന ദൃക്സാക്ഷിയുടെ … Read more

അരങ്ങൊഴിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ; നിറകണ്ണുകളോടെ ചലച്ചിത്ര ലോകം

പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ദുബായില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബൈയിലെത്തിയത്. 1963 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ … Read more

കാഴ്ചക്കാരനില്‍ ആകാംക്ഷയും ദേഷ്യവും ഉണ്ടാക്കി ഒരു ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു; ക്ഷമയുണ്ടെങ്കില്‍ മാത്രം കാണുക

ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ് ഒരു ചിത്രം. ചലിക്കുന്ന ചിത്രം അഥവ ജിഫ് (GIF) ആണ് ഇത്. ഇതില്‍ സംഭവിക്കുന്നത് ഈ ചിത്രം നോക്കിയ പലരും ഇതില്‍ കുടുങ്ങിപ്പോകുന്നു എന്നതാണ്. അതായത് ഇന്റര്‍നെറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു ലൂപ്പാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ 40 സെക്കന്റോളം ഉള്ള ഒരു കടല്‍ തീരത്തില്‍ ആകാശ ദൃശ്യം സൂം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. റെഡ്ഡിറ്റില്‍ എസ്ടിപികെ4 എന്ന യൂസറാണ് രണ്ട് ദിവസം മുന്‍പ് ഈ ചിത്രം പങ്കുവച്ചത്. ഇതിനകം 27,000 അപ്പ് വോട്ടുകള്‍ … Read more

ഭീകരവാദ സംഘടനകള്‍ക്ക് സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി

  പാരീസ്: ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തിരച്ചടി തുടങ്ങി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി. അമേരിക്കയാണ് പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. അമേരിക്കന്‍ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ നല്‍കി. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് പാകിസ്താനെ പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. സഖ്യകക്ഷിയോ, അടുത്ത സുഹൃത്തോ … Read more

ബംഗാരാ നൃത്തചുവടുകളുമായി ജസ്റ്റിന്‍ ട്രൂഡോ വിഡിയോ വൈറല്‍

  ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ട ഇന്ത്യ സന്ദര്‍ശനത്തിന്റെ ലഹരിയില്‍ മുഴുകിയ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ കാനേഡിയന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ ഇന്ത്യന്‍ പഞ്ചാബി നൃത്തരൂപമായ ഭാംഗ്രായില്‍ ചുവടുവെച്ചു.  കറുത്ത ഷെര്‍വാണിയണിഞ്ഞ് ബംഗാര നൃത്ത ചുവടുകളുമായെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കയ്യടികളോടെയാണ് ആളുകള്‍ സ്വീകരിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയിലെ കനേഡിയന്‍ ഹൗസില്‍ നടന്ന പരിപാടിയിലാണ് പത്‌നി സോഫിയ ട്രൂഡോയ്‌ക്കൊപ്പം ബംഗരാ നൃത്തം ചെയത് പ്രധാനമന്ത്രി വേദിയിലെത്തിയത്. ദോല്‍ സംഗീതത്തിനൊപ്പം ട്രൂഡോ ചുവട് വെച്ചതോടെ ആളുകള്‍ക്കും … Read more

യുകെയില്‍ മലയാളികളടക്കം 8 പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ ആരംഭിച്ചു

  കോട്ടയം സ്വദേശികളായ സിറിയക് ജോസഫ് (ബെന്നി-50), ഋഷി രാജീവ്(27) എന്നിവരടക്കം എട്ടു ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ആപകടത്തിന്റെ വിചാരണ ആരംഭിച്ചു. ഒഴിവാക്കാമായിരുന്ന അപകടം ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യലഹരിയിലുള്ള ഡ്രൈവിംഗും കാരണമാണ് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് അപകടമുണ്ടാക്കിയത്. സ്ലോ ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ ലോറിയെ കടന്നു പോകാന്‍ ബെന്നിയുടെ മിനി ബസ് ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറുകയായിരുന്നു. … Read more