വീടിന് മുകളില്‍ വിമാനം നിര്‍മ്മിച്ച് പെലറ്റ്; പരീക്ഷണപ്പറക്കലിന് മുന്‍പ് 35000 കോടി രൂപയുടെ കരാറുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

  മുംബൈ: കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ പരിമിതമായ സ്ഥലത്ത് വിമാനം വികസിപ്പിച്ച് പ്രശസ്തനായ പെലറ്റ് അമോല്‍ യാദവിനെ തേടി മഹാരാഷ്ട്ര സര്‍ക്കാരിന്റെ അംഗീകാരം. വിമാനം തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന് അമോല്‍ യാദവിന്റെ സ്ഥാപനവും മഹാരാഷ്ട്ര സര്‍ക്കാരും കൈകോര്‍ക്കുന്നു. അമോലിന്റെ വിമാനം പറപ്പിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിച്ചതോടെ വിമാനം ഏറ്റെടുക്കാനും പുതുതായി വിമാനങ്ങള്‍ നിര്‍മ്മിക്കാനും മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണയിലെത്തി. 35000 കോടി രൂപയുടെ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് ഇരുവരും ധാരണപാത്രത്തില്‍ ഒപ്പുവെച്ചു. ഇതിന് പുറമേ പാല്‍ഗറില്‍ … Read more

ജര്‍മ്മനിയിലെ പരീക്ഷണശാലയില്‍ നിന്ന് ചാടിപ്പോയ ജീവി യൂറോപ്പിലെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതായി റിപ്പോര്‍ട്ട്

ജര്‍മനി: പരീക്ഷണ ശാലയിലെ ഒരു കയ്യബദ്ധത്തിന് ജര്‍മനി കൊടുക്കുന്നത് വലിയ വില. കാഴ്ചയില്‍ കൊഞ്ചിനോട് സാദൃശ്യം തോന്നുന്ന ക്രേ ഫിഷ് വിഭാഗത്തില്‍ പെട്ട ഒരു കുഞ്ഞ് ജീവി പരീക്ഷണ ശാലയില്‍ നിന്ന് എങ്ങനെ രക്ഷപെട്ടെന്ന് ഗവേഷകര്‍ക്ക് ഇനിയും അറിയില്ല. കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുമെന്നതാണ് രക്ഷപെട്ട മാര്‍ബിള്‍ ക്രേഫിഷിന്റെ പ്രത്യേകത. ഈ ജീവിയ്ക്ക് അപകടകരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുന്ന ഇനത്തില്‍ പെട്ടവയാണ് ഇത്. ടെക്‌സസില്‍ നിന്നാണ് ഇതിനെ ജര്‍മനിയില്‍ എത്തിച്ചത്. പ്രത്യേകമായ … Read more

സുമാത്രയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഭയന്ന് വിറച്ച് ഓടുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  സുമാത്ര: ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ അഗ്നിപര്‍വതം പൊട്ടി ഏഴ് കിലോമീറ്റര്‍ പരിധിയില്‍ ചാരം നിറഞ്ഞത്തോടെ പരിഭ്രാന്തരായി ജനങ്ങള്‍. അഗ്നിപര്‍വതം സജീവമായത് മുതല്‍ മുന്നറിയിപ്പ് നല്‍കി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എങ്കിലും വന്‍ സ്‌ഫോടനത്തോടെ പുകപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നതോടെ ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞു. സ്‌കൂള്‍ കുട്ടകളടക്കം പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഇന്‍ഡോനേഷ്യയിലുള്ള മൗണ്ട് സിനാബങ് അഗ്നിപര്‍വതമാണ് പൊട്ടിയത്. 2014 ലില്‍ ഇത് പൊട്ടി നിരവധി പേര്‍ മരിക്കുകയും ആയിരങ്ങളെ ഒഴിപ്പിക്കേണ്ടി വരുകയും … Read more

ഗൂഗിള്‍ ഇമേജ് സെര്‍ച്ചിംഗില്‍ നിന്ന് ‘വ്യൂ ഇമേജ്’ ബട്ടണ്‍ ഒഴിവാക്കി; ചിത്രം പകര്‍ത്താന്‍ ഇനി നിബന്ധനകള്‍ പാലിക്കേണ്ടിവരും

  ഗൂഗിളില്‍നിന്ന് ഇനി ചിത്രങ്ങള്‍ സൌജന്യമായി പകര്‍ത്താനാകില്ല. ഗൂഗിള്‍ ഇമേജസില്‍ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്ന ‘വ്യൂ ഇമേജസ്’ ബട്ടണ്‍ നീക്കി. ചിത്രങ്ങള്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുന്ന സൌകര്യം ഒഴിവാക്കി നേരെ ചിത്രവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് നയിക്കുന്ന പുതിയ സംവിധാനം ഗൂഗിള്‍ നടപ്പാക്കി. ന്യൂസ് ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാറ്റം. ഗൂഗിളിന്റെ ഈ മാറ്റത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. 2016ലാണ് ഗെറ്റി ഇമേജസ് ഗൂഗിളിന് എതിരെ യൂറോപ്യന്‍ കമ്മീഷന് … Read more

ഹൈപ്പര്‍ ലൂപ്പ് അതിവേഗ ഗതാഗത സംവിധാനം ഇന്ത്യയില്‍ വരുന്നു

  മുംബൈ: മുംബൈയില്‍നിന്ന് പുണെയിലേക്ക് ഹൈപ്പര്‍ ലൂപ്പ് സംവിധാനം വരുന്നു. ആഗോളനിക്ഷേപകസംഗമത്തില്‍ അമേരിക്കയിലെ വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍സ് എന്ന കമ്പനി മഹാരാഷ്ട്രസര്‍ക്കാരുമായി ഇതിന്റെ കരാര്‍ ഒപ്പിട്ടു. മാസങ്ങള്‍ മുമ്പുതന്നെ കമ്പനി മുംബൈയിലെത്തി പദ്ധതിയുടെ സര്‍വേ ആരംഭിച്ചിരുന്നു. പാത നവിമുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന് അടുത്തുകൂടിയാവും പോവുകയെന്ന് ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. എന്നാല്‍ യാത്രാച്ചെലവ് എത്രയെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനക്കൂലിയോളം വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഹൈപ്പര്‍ലൂപ്പ് സംവിധാനം അപകടങ്ങള്‍ കുറയ്ക്കും. ആറു മാസത്തിനുള്ളില്‍ സാധ്യതാപഠനം പൂര്‍ത്തിയാക്കി … Read more

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും; ഫാക്ടറി ബെംഗലൂരുവില്‍

  ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആപ്പിള്‍ അധികൃതര്‍ നടത്തിയതായും അനുകൂല പ്രതികരണമാണ് ഉളളതെന്നും കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആപ്പിളിന്റെ ഐ ഫോണിന്റെ ചുമതലയുളള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികള്‍ ബെംഗലൂരുവിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഐ ഫോണുകളുടെ വിലയും കുറയും. … Read more

തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ യുഎസ് ഭരണകൂടത്തിന്റെ തീരുമാനം

  യുഎസില്‍ തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ ഭരണകൂട തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിനെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഫ്ലോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നിക്കോളസ് ക്രൂസ് എന്ന യുവാവ് നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് കുട്ടികളടക്കം 17 … Read more

ഗുളിക കഴിക്കാന്‍ വെള്ളം ചോദിച്ച രോഗിക്ക് പകരം മാറി നല്‍കിയത് ആസിഡ്; രോഗി മരണപ്പെട്ടു

  മുസാഫര്‍നഗര്‍: ഗുളിക കഴിക്കാന്‍ ആശുപത്രിയില്‍ വെച്ച് വെള്ളം ആവശ്യപ്പെട്ട രോഗിക്ക് മാറി നല്‍കിയത് ആസിഡ്. വെള്ളത്തിനു പകരം ആസിഡ് കുടിച്ച രോഗി തല്‍ക്ഷണം മരിച്ചു. ശ്യാമളകുമാരി (60) എന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബീഹാറിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. നേത്രശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്യാമളാദേവിക്ക് കഴിക്കാന്‍ ഗുളിക നല്‍കി. എന്നാല്‍ അത് വിഴുങ്ങാന്‍ രോഗി വെള്ളമാവശ്യപ്പെട്ടു. ഈ സമയം ചുമതലയിലുണ്ടായിരുന്നയാള്‍ വെള്ളമാണെന്ന് കരുതി ആസിഡ് ബോട്ടിലാണ് നല്‍കിയത്. അത് കുടിച്ചതും ശ്യാമളാദേവിക്ക് കടുത്ത ഛര്‍ദ്ദിലുണ്ടായി. ഉടന്‍ മറ്റൊരു … Read more

ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

  ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മധ്യഇറാനിലെ ഇസ്വാഹന്‍ പ്രവിശ്യയിലെ ഡെന്‍സ്ലു നഗരത്തിനു സമീപമാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണു വിവരം. തണുത്ത കാലാവസ്ഥമൂലം തിങ്കളാഴ്ച ഉച്ചവരെ നീണ്ട തിരച്ചിലിനൊടുവിലാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. എന്നാല്‍, വിമാനഭാഗങ്ങള്‍ കണ്ടെടുത്തെന്ന് ഉറപ്പായിട്ടില്ലെന്ന് ഇറാന്‍ ആഭ്യന്തര വ്യോമഗതാഗത വിഭാഗം അറിയിച്ചു. പര്‍വത പ്രദേശത്തു തകര്‍ന്നു വീണതിനാല്‍ തിരച്ചിലിനു തടസ്സമുണ്ട്. ടെഹ്റാനില്‍നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്ഫഹാന്‍ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് ഡീന പര്‍വത മേഖലയിലാണ് ആസിമന്‍ … Read more

ഇറാന്‍ വിമാന അപകടം; ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാനില്‍ യാത്രാ വിമാനം തര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു. ആറ് ജീവനക്കാരും 60 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി ആസിമാന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആസിമാന്‍ എയര്‍ലൈന്‍സിന്റെ എടിആര്‍ 72-500 വിമാനം ഇറാനില്‍ നിന്നും യസൂജിനിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വിമാനം പുറപ്പെട്ട് 20 മിനുട്ട് കഴിഞ്ഞപ്പോള്‍ റഡാരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാലാസ്ഥ മോശമായതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. … Read more