അഴിമതി തുടച്ചു നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നില്‍: അയര്‍ലണ്ട് 19-ാം സ്ഥാനത്ത്; ട്രാന്‍സ്പെറന്‍സി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട കണക്കുകള്‍ ഇങ്ങനെ

  കഴിഞ്ഞ വര്‍ഷത്തെ അഴിമതി സൂചിക പുറത്തുവരുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോക രാജ്യങ്ങള്‍ അഴിമതി ഇല്ലാതാക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് വ്യക്തമാകും. അതേസമയം അഴിമതിക്കെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ജീവന് പണ്ടത്തേക്കാള്‍ ഭീഷണി നേരിടുന്നുണ്ടെന്നും ട്രാന്‍സ്പെറന്‍സി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 180 രാജ്യങ്ങളിലെ പൊതുമേഖലയിലെ അഴിമതികളാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഴിമതി വിമുക്തിയുടെ അടിസ്ഥാനത്തില്‍ 0 മുതല്‍ 100 വരെ പോയിന്റുകള്‍ നല്‍കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. 0 പോയിന്റ് വലിയ തോതില്‍ … Read more

കാഴ്ചശക്തിയില്ലാത്ത 11കാരി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു കുടുക്കി

  കാഴ്ചശക്തിയില്ലാത്ത 11 കാരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഉപദ്രവിച്ചയാളെ പെണ്‍കുട്ടി ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. ഗുഡ്ഗാവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ധരുഹേരയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഫെബ്രുവരി 21 ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഉപദ്രവിക്കപ്പെടുന്നത്. എന്നാല്‍ തന്നെ ഉപദ്രവിച്ചയാള്‍ ആരാണെന്നു മനസിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി നടന്ന സംഭവം പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ പൊലീസ് പരാതി … Read more

കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍

  കുടിയേറ്റക്കാരെ പുറത്താക്കാന്‍ കടുത്ത നടപടികളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ മുന്നോട്ട്. കുടിയേറ്റവും അഭയം നല്‍കുന്നതും കര്‍ശനമായി നിയന്ത്രിക്കാനാണ് മക്രോണ്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. രാജ്യത്ത അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും പൊതുപ്രവര്‍ത്തകരും രംഗത്തുള്ളപ്പോള്‍ തന്നെയാണ് കുടിയേറ്റ വിരുദ്ധ നയവുമായി മക്രോണ്‍ ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നു. അനധികൃതമായി അതിര്‍ത്തി കടക്കുന്നത് പുതിയ നിയമം ക്രിമിനല്‍ കുറ്റമായി കാണുന്നു. നിലവില്‍ ഒരു വര്‍ഷത്തെ സമയമാണ് … Read more

ടൈം ട്രാവല്‍ യാഥാര്‍ത്ഥ്യമാകുമോ? മാനസികമായ ടൈംട്രാവലിന് തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രലോകം

കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചും ഭാവിയക്കുറിച്ചും ആലോചിക്കാന്‍ മനുഷ്യന്റെ സവിശേഷ കഴിവുണ്ട്. ഈ കഴിവിന് മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഭാവിയെക്കുറിച്ചും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചും മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് ക്രോനസ്തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ചിന്തകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു പറ്റം ശാസ്ത്രജ്ഞര്‍. വിഷയത്തില്‍ പുതിയ ഉള്‍ക്കാഴചകള്‍ ലഭിച്ചതായി കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി. പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കം ഫങ്ഷണല്‍ മാഗ്‌നെറ്റിക്ക് റിസോണന്‍സ് ഇമേജിംഗ് … Read more

ചന്ദ്രയാന്‍-2വിന്റെ ചിലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്റ്റെല്ലാറിനേക്കാളും കുറവ്; ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ എങ്ങനെ ചിലവ് കുറഞ്ഞവയാകുന്നു?

ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്റ്റെല്ലാറിനേക്കാളും കുറവ്. 800 കോടി രൂപയാണ് പുതിയ ദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കാനൊരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രം ഇന്റര്‍സ്റ്റെല്ലറിനായി ചിലവാക്കിയിരിക്കുന്ന തുക 1,062 കോടി രൂപയാണ് (165 മില്ല്യണ്‍ ഡോളര്‍). 2013ല്‍ ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ബഹിരാകാശം പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രമായി ഗ്രാവിറ്റിയുടെ പ്രോഡക്ഷന്‍ ചെലവിനേക്കാള്‍ കുറവായിരുന്നു. ചൊവ്വാ മിഷനു വേണ്ടി 470 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിച്ചപ്പോള്‍ അതേവര്‍ഷം … Read more

സാം എബ്രഹാം വധക്കേസ്: സോഫിയയും അരുണും കുറ്റക്കാരെന്ന് സുപ്രീം കോടതി വിധി

  മെല്‍ബണ്‍ : മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് വിധി. മെല്‍ബണ്‍ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേട്ട ജൂറിയാണ് ഇരുവരെയും കുറ്റക്കാരെന്ന് വിധിച്ചത്. പ്രണയത്തിലായിരുന്ന സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു സയനൈഡ് നല്‍കി കൊലപാതകം നടത്തിയത്. അവക്കാഡോ ജ്യൂസില്‍ മയക്കു മരുന്നു കലര്‍ത്തി മയക്കി കിടത്തിയ ശേഷം ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി വായിലേയ്ക്ക് ഒഴിച്ചു കൊടുത്താണു കൊലപാതകം നടത്തിയത്. … Read more

ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ ബില്ലി ഗ്രഹാം അന്തരിച്ചു

  പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മകന്‍ ഫ്രാങ്ക്ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്ളിന്‍. 195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ … Read more

മക്കള്‍ നീതി മയ്യം; ജനസാഗരത്തെ സാക്ഷിയാക്കി കമല്‍ഹാസന്‍ രാഷ്ട്രീയ പര്‍ട്ടി പ്രഖ്യാപിച്ചു

  തന്റെ മുന്നില്‍ അണിനിരന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി കമല്‍ഹാസന്‍ ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു; മക്കള്‍ നീതി മയ്യം… കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പതാകയും കമല്‍ പുറത്തിറക്കി. തന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്ഥാന പര്യാടനത്തിന് തുടക്കം കുറിച്ച ദിവസം തന്നെയാണ് പുതിയ പാര്‍ട്ടിയും കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.മധുരയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ സംബന്ധിച്ചു. ബുധന്‍ രാവിലെ ഏഴേമുക്കാലോടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ … Read more

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്…

മൊബൈല്‍ നമ്പര്‍ 13 അക്കമാകുന്നു… പലര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് ലഭിച്ച സന്ദേശമാണിത്. സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് 13 അക്കം. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ചയാണിത് പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത്?. മൊബൈല്‍ നമ്പര്‍ പത്ത് അക്കത്തില്‍ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്എന്‍എല്‍ എജിഎം മഹേന്ദര്‍ സിംഗിന്റെ ഒരു ഉത്തരവിന്റെ പകര്‍പ്പിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നത്. വാര്‍ത്ത ശരിയാണ്. എന്നാല്‍ അത് പൂര്‍ണമായും … Read more

ഖത്തര്‍ എയര്‍വേസ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു; കുറഞ്ഞത് 100 വിമാനങ്ങളെങ്കിലും സര്‍വീസിനുണ്ടാകും

  കുറഞ്ഞത് നൂറു വിമാനങ്ങളുമായി ഇന്ത്യയില്‍ വിമാന കമ്പനിക്കു തുടക്കമിടുമെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചു. ഇന്ത്യയില്‍ തുടക്കമിടുന്ന എയര്‍ലൈന്‍സില്‍ ഏതു തരത്തിലുള്ള വിമാനമായിരിക്കും ഉള്‍പ്പെടുത്തുക എന്ന് അദ്ദേഹം വെളിപ്പെടുത്തയില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ എയര്‍ലൈന്‍സ് തുടങ്ങുന്നതു സംബന്ധിച്ച് ബേക്കര്‍ സൂചന നല്‍കിയിരുന്നു. ആഗോള തലത്തില്‍ വലിയ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. സാമ്പത്തിക വന്‍ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് … Read more