മുങ്ങിയ യുഎസ് യുദ്ധകപ്പല്‍ 72 വര്‍ഷത്തിനുശേഷം കണ്ടെത്തി

രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ഇന്ത്യനാപൊളിസ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. ജപ്പാന്റെ അന്തര്‍വാഹിനി 1945 ജൂലൈ 30ന് തകര്‍ത്ത കപ്പലിന്റെ അവശിഷ്ടം 72 വര്‍ഷത്തിനുശേഷമാണ് കണ്ടെത്താനായത്. ഹിരോഷിമയിലുപയോഗിച്ച ആറ്റംബോംബിന്റെ നിര്‍മാണസാമഗ്രികളുമായി പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. 1196 സൈനികരുണ്ടായിരുന്ന കപ്പലിലെ 360 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അമേരിക്കന്‍ നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്ന് എണ്ണൂറോളം പേര്‍ രക്ഷപ്പെട്ടെങ്കിലും ജീവനോടെ കരയിലെത്തിയത് 316 പേര്‍മാത്രം. ബാക്കിയുള്ളവര്‍ സ്രാവുകള്‍ക്ക് ഭക്ഷണമായതായി രക്ഷപ്പെട്ടവര്‍ ലോകത്തെ … Read more

ബാഴ്സലോണയിലെ കത്തീഡ്രല്‍ ദേവാലയം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് വെളിപ്പെടുത്തല്‍

ബാഴ്സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരസംഘം പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയില്‍ ഉഗ്രസ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഈ ദേവാലയം. ഇതിനു ശേഖരിച്ച സ്ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിനശിച്ചതാണ് ഭീകരാക്രമണ പദ്ധതിയില്‍നിന്ന് ബസിലിക്കയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഭീകരര്‍ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിരുകുടുംബ ദേവാലയം കാണാന്‍ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് ഓരോ ദിവസവും എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരര്‍ കത്തീഡ്രലും ലക്ഷ്യമിട്ടത്. കത്തീഡ്രല്‍ കൂടാതെ തുറമുഖത്തും ആക്രമണത്തിന് പദ്ധതി തയാറാക്കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. … Read more

ജയിലില്‍ ശശികലയ്ക്ക് രാജകീയ ജീവിതം; പുറത്തു പോയിരുന്നതായും റിപ്പോര്‍ട്ട്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടകയിലെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലില്‍ രാജകീയസൗകര്യങ്ങള്‍ ലഭിക്കുന്നൂവെന്നതിനുള്ള തെളിവുകള്‍ പുറത്ത്. ജയിലില്‍ ഇഷ്ടാനുസരണം വിഹരിക്കുന്നതിനൊപ്പം ശശികല ഇടയ്ക്ക് പുറത്ത് ഷോപ്പിംഗിന് പോകുതിനടക്കമുള്ള സൗകര്യങ്ങളും അധികൃതര്‍ നല്‍കുന്നത് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. മുന്‍തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവിനാണ് സുപ്രീംകോടതി ശിക്ഷിച്ചത്. ജയലളിതയും കേസില്‍ പ്രതിയായിയിരുന്നു. ശശികലയെ കൂടാതെ സഹോദരഭാര്യ ഇളവരശിയും ശിക്ഷിക്കപ്പെട്ട് പരപ്പന ജയിലിലുണ്ട്. ഇവര്‍ക്കും ജയില്‍ … Read more

സ്‌പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

മാഡ്രിഡ്: സ്‌പെയിനില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ ശേഖരിച്ചു വച്ചതെന്ന് കരുതുന്ന 120 ഗ്യാസ് സിലിണ്ടറുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സ്‌പെയിനിലെ അല്‍കാന നഗരത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായിട്ടായിരിക്കാം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചത്. സ്‌പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 12 ഭീകരര്‍ ചേര്‍ന്ന് 6 മാസത്തെ ആസൂത്രണത്തിനൊടുവിലാണ് … Read more

ബ്ലൂവെയ്ലിനെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കാന്‍ പിങ്ക് വെയിലെത്തുന്നു

ബ്ലൂവെയ്ലിന്റെ ചോരക്കളിക്കെതിരെ സ്നേഹം കൊണ്ട് ബദല്‍ തീര്‍ക്കാന്‍ പിങ്ക് വെയ്ല്‍. ബ്ലൂവെയ്ല്‍ ഗെയിമില്ലെന്ന പോലെ പിങ്ക് വെയ്ല്‍ ഗെയിമിലും 50 സ്റ്റേജുകളാണുള്ളത്. ബ്ലൂവെയിലില്‍ സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്‌ലില്‍ നടക്കുക. ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം.ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്സ് ഇതിനോടകം ഗെയിമിനുണ്ട്. ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് … Read more

പ്രവാസി ഇന്ത്യക്കാരുടെ പ്രോക്സി വോട്ടിങ്ങിനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അംഗീകാരമാകുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും. … Read more

ജനക്കൂട്ടത്തിനു നേരെ ആക്രമണം; ഭീകരാക്രമണ ഭീതിയില്‍ റഷ്യ; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വമേറ്റു

റഷ്യയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ കത്തിയാക്രമണം. കത്തികൊണ്ടുള്ള കുത്തേറ്റ് എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ഹന്‍തി മന്‍സിസ്‌കിലുള്ള സുര്‍ഗുത് നഗരത്തിലാണ് കത്തിയാക്രമണം നടന്നത്. പ്രാദേശികസമയം പകല്‍ 11.20 നാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അതേസമയം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹന്‍തി മന്‍സിസ്‌കിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സുര്‍ഗുത്. കത്തിക്കുത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ആക്രമണത്തില്‍ ഏഴു … Read more

23 പേര്‍ മരിച്ച മുസഫര്‍നഗര്‍ ട്രെയിനപകടം ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം

ഉത്തര്‍പ്രദേശ് 23 പേര്‍ മരിക്കാനിടയായ മുസഫര്‍നഗറില്‍ പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയത് ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതു കണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ചയാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 പേര്‍ … Read more

ഇന്ത്യ -ചൈന തര്‍ക്കം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് അമേരിക്കന്‍ ഏജന്‍സി

ദോക്ലാം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ -ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയുമായി അമേരിക്ക സഹകരിക്കുമെന്നും അതുവഴി അമേരിക്കയും ചൈനയും തമ്മില്‍ ഭിന്നത രൂക്ഷമാകുമെന്നുമാണ് സിആര്‍എസിന്റെ വിലയിരുത്തല്‍. യുഎസ് കോണ്‍ഗ്രസിന് കീഴിലാണ് പ്രവര്‍ത്തനമെങ്കിലും സ്വതന്ത്രമായി ഗവേഷണവും അവലോകനം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് സിആര്‍എസ് നല്‍കുന്നത്. … Read more

ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത്

വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച്‌ 370 കാണാതായതിനോട് ചേര്‍ന്നുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്നുള്ള ചില സാറ്റലൈറ്റ് ചിത്രങ്ങളാണ് പുതിയ പ്രതീക്ഷക്ക് പിന്നില്‍. ഓസ്ട്രേലിയയിലെ മുതിര്‍ന്ന ഗവേഷകരാണ് ഇപ്പോള്‍ വിമാനം അന്വേഷിക്കുന്നത്. 2014ല്‍ 239 യാത്രക്കാരുമായി എംഎച്ച്‌ 370 കാണാതായ സമുദ്ര ഭാഗത്തു നിന്നും നാല് സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളാണ് പുതിയ സൂചനകള്‍ക്ക് പിന്നില്‍. വിമാനം കാണാതായി ഒരു മാസക്കാലയളവില്‍ സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളില്‍ … Read more