എഐസിസി അംഗം ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കൊല്ലം: എഐസിസി അംഗം ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ഷാഹിദ പാര്‍ട്ടി വിടുമെന്ന് സൂചിപ്പിച്ചിരുന്നു. കൊല്ലം സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ഡോ.രാമഭദ്രനും സിപിഐഎമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും സിപിഐഎമ്മില്‍ ചേര്‍ന്നത്. ചവറയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലും ഷാഹിദ പങ്കെടുത്തു. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാാര്‍ത്ഥിയായിരുന്നു ഷാഹിദ കമാല്‍. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടു പോലും … Read more

ഹെലികോപ്ടര്‍ ഇടപാടുപമായി ബന്ധപ്പെട്ട രേഖകള്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുപമായി ബന്ധപ്പെട്ട രേഖകള്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കോപ്ടര്‍ ഇടപാടിലെ ഇതുവരെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖയിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോപ്ടറുകള്‍ വില്‍ക്കുന്ന കമ്പനിക്കു വേണ്ടി വ്യവസ്ഥകളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച വിവരങ്ങളും പുറത്തു വിടും. കരാറില്‍ ലാഭമുണ്ടാക്കിയവരെ ആരെയും തന്നെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍ നിന്ന് 12 കോപ്ടറുകള്‍ വാങ്ങാന്‍ 3600 കോടിയുടെ കരാറാണ് മുന്‍ … Read more

കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ അഗ്‌നിക്കിരയാക്കി

നെയ്റോബി: കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ അഗ്‌നിക്കിരയാക്കി. വേട്ടക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകളാണ് നശിപ്പിച്ചത്. ആനവേട്ടയ്ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ആനക്കൊമ്പുകള്‍ കത്തിച്ചത്. നെയ്റോബി ദേശീയ പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ 11 ചിതകളിലായാണ് ഇവ നശിപ്പിച്ചത്. കെനിയ പ്രസിഡന്റ് ഉഹ്രു കെനിയോട്ട ആദ്യ ചിതയ്ക്ക് തീകൊളുത്തി. ആനവേട്ടയും ആനക്കൊമ്പ് വില്‍പ്പനയും പൂര്‍ണ്ണമായും നിരോധിക്കണമെന്ന് കെനിയോട്ട ആവശ്യപ്പെട്ടു. ആനകളുടെ നഷ്ടം ആഫ്രിക്കന്‍ പൈതൃകത്തിന്റെ നാശമാണെന്നും അദ്ദേഹം പറഞ്ഞു. ആനക്കൊമ്പു വ്യാപാരത്തിന് കെനിയയില്‍ ആര്‍ക്കും അനുമതിയില്ലെന്നും കെനിയോട്ട വ്യക്തമാക്കി. കെനിയയിലെ … Read more

സദര്‍ അനുയായികള്‍ ബാഗ്ദാദ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു; ബാഗ്ദാദില്‍ അടിയന്തരാവസ്ഥ

ബാഗ്ദാദ്: ഇറാഖ് സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് തലസ്ഥാനമായ ബഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയുള്ള ഭരണസിരാകേന്ദ്രമായ ഗ്രീന്‍ സോണില്‍ കടന്ന അല്‍ സദറിന്റെ ആയിരക്കണക്കിന് അനുയായികളാണ് പാര്‍ലമെന്റ് മന്ദിരത്തിനകത്ത് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചത്. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റു വസ്തുവകകളും തല്ലിത്തകര്‍ത്തു. പൊലീസ് അതീവ ജാഗ്രതയിലാണ്. നഗരത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചു. മുന്‍പ് യുഎസ് സേനയുടെ ആസ്ഥാനമായിരുന്ന 10 ചതുരശ്ര കിലോമീറ്റര്‍ … Read more

സാമ്പത്തിക തട്ടിപ്പ്: മാര്‍പ്പാപ്പയുടെ നിര്‍ദേശ പ്രകാരം 5000 ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കി

മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കര്‍ദിനാള്‍മാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന 5000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഓഡിറ്റര്‍മാര്‍ റദ്ദുചെയ്തു. പോപ്പ് ഫ്രാന്‍സീസിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് വര്‍ക്‌സിലെ (ഐഒആര്‍) നികുതിവെട്ടിപ്പ് നടത്തിയ 544 സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആണ് ആദ്യം വിവാദമുയരുന്നത്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. മുമ്പും വത്തിക്കാനില്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇടപാടുകള്‍ നിര്‍ബാധം തുടര്‍ന്നുവെന്നാണ് ഇപ്പോഴത്തെ അന്വേഷണവും തെളിയിക്കുന്നത്. പോപ് ഫ്രാന്‍സിസിന്റെ ഇടപെടല്‍ കത്തോലിക്ക സഭയെ … Read more

അറസ്റ്റു ചെയ്താലോ പാസ്പോര്‍ട്ട് റദ്ദാക്കിയാലോ പണം തിരികെ ലഭിക്കില്ലെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും തന്നെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തിയതാണെന്നു വിവാദ വ്യവസായി വിജയ് മല്യ. തന്നെ അറസ്റ്റ് ചെയ്യുകയോ തന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുമൂലം ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടുകയില്ലെന്നും വിജയ് മല്യ വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന രാജ്യാന്തര വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം. ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് സുരക്ഷിതം. നിലവില്‍ യുകെ വിട്ടു പോകാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു. ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. … Read more

വിമാന യാത്രയ്ക്കിടെ ജനിച്ച കുഞ്ഞിന് യുവതി വിമാനത്തിന്റെ പേരു നല്‍കി

കാന്‍ബറ: വിമാനയാത്രയ്ക്കിടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഖപ്രസവത്തിന്റെ ഓര്‍മ്മക്കായി യുവതി കുഞ്ഞിനു നല്‍കിയത് വിമാനത്തിന്റെ പേര്. സോ ലെര്‍ ഹിതു എന്ന യുവതിയാണു ജെറ്റ് സ്റ്റാര്‍ വിമാനത്തിനുള്ളില്‍ ആണ്‍കുഞ്ഞിനു ജന്മമേകിയത്. കുഞ്ഞിന് സോ ജെറ്റ് സ്റ്റാര്‍ എന്നു പേരിടുകയും ചെയ്തു. ഓസ്ട്രേലിയയുടെ ദേശീയ വിമാന കമ്പനിയായ ക്വാണ്ടാസിന്റെ അനുബന്ധ കമ്പനിയായ ജെറ്റ് സ്റ്റാര്‍ എയര്‍ലൈനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത് സിംഗപൂരില്‍നിന്നു മ്യാന്‍മറിലേക്കു സഞ്ചരിച്ച ജെറ്റ്സ്റ്റാര്‍ വിമാനത്തിനുള്ളില്‍വച്ചാണു സംഭവം. വിമാനം പറന്നു തുടങ്ങിയപ്പോള്‍ യുവതിക്കു … Read more

മെഡിക്കല്‍ പ്രവേശനം: നീറ്റ് ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു ഏകീകൃത പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജൂലൈ 24ന് ഒറ്റഘട്ടമായി പ്രവേശ പരീക്ഷ ഈ വര്‍ഷം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേസ് ഉച്ചകഴിഞ്ഞ് മൂന്നിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് രാജ്യവ്യാപകമായി ഈ വര്‍ഷം മുതല്‍ ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നല്‍കിയിരുന്നു. മേയ് ഒന്നു മുതല്‍ … Read more

സിഡ്നിയില്‍ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

സിഡ്നി: സിഡ്നിയിലെ ഷോപ്പിംഗ് സെന്ററിനു പുറത്തുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റികാര്‍ഡ് റോഡിലെ ബാങ്ക്സ്ടൗണ്‍ സെന്‍ട്രല്‍ ഷോപ്പിംഗ് സെന്ററിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് വെള്ളിയാഴ്ച വെടിവയ്പു നടന്നത്. വെടിവെയ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാള്‍ക്ക് 40 വയസിനടുത്ത് പ്രായമുണ്ടെന്നും ഇയാള്‍ക്ക് ചില ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 61 വയസുകാരനായ മറ്റൊരാളും 31 വയസുകാരിയായ ഒരു സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസൂത്രിതമായ വെടിവെയ്പാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും … Read more

ശബരിമല സ്ത്രീ പ്രവേശത്തിനായി തൃപ്തിദേശായി പ്രക്ഷോഭത്തിലേക്ക്‌

മുംബൈ: ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ലംഘിച്ച് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനക്ക് നേതൃത്വം നല്‍കുന്ന തൃപ്തി ദേശായി അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്കൊപ്പം പ്രക്ഷോഭം നടത്തും. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തുമെന്നും എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ … Read more