മൂല്യങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് മാര്‍പ്പാപ്പ

  വത്തിക്കാന്‍: ലാളിത്യത്തിന്റെയും എളിമയുടെയും സന്ദേശമാണ് ക്രിസ്തു നല്‍കിയതെന്നും ആ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ അഹന്ത വെടിഞ്ഞ് മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ പതിനാറായിരത്തോളം വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. ധൂര്‍ത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ടെന്നും സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ഒരുപോലെ പങ്കുചേരുന്ന തലമുറയെയാണ് നമുക്ക് ആവശ്യമെന്നും മാര്‍പ്പാപ്പ പറഞ്ഞു. -എല്‍കെ-

ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തില്‍

തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെങ്ങുമുള്ള ആരാധനാലയങ്ങളില്‍ ഇന്നലെ വൈകിട്ടോടെ തിരുപ്പിറവി അറിയിക്കാന്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്കു തുടക്കമായിരുന്നു. പള്ളിയങ്കണങ്ങളില്‍ കൊടിതോരണങ്ങളും വര്‍ണബലൂണുകളും അലങ്കാരദീപങ്ങളും പ്രഭ ചൊരിഞ്ഞു. ജിംഗിള്‍ ബെല്‍സും ക്രിസ്മസ് ട്രീയും സാന്തക്ലോസും ക്രിസ്മസ്് കേക്കുകളും ആഘോഷത്തിന് മാറ്റുകൂട്ടി. കൊച്ചിയില്‍ ആയിരം സാന്തക്ലോസുമാരുടെ ക്രിസ്മസ് ആഘോഷമായിരുന്നു നടന്നത്. കലൂര്‍ പൊറ്റക്കുഴി കാര്‍ണിവലിലാണ് ആയിരം സാന്തക്ലോസുമാര്‍ ഒത്തുചേര്‍ന്നത്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ അറുപതടി ഉയരമുള്ള ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു. എല്ലാനാട്ടുകാരുടെയും പ്രിയനാടായ ദുബായില്‍ ബുധനാഴ്ച രാത്രിമുതല്‍ ഒരുക്കങ്ങളുടെ തിരക്കായിരുന്നു. … Read more

മണല്‍മാത്രമുപയോഗിച്ച് നിര്‍മ്മിച്ച ഏറ്റവും വലിയ സാന്തക്ലോസ് ഒഡീഷയില്‍

ഒഡീഷ: പ്രശസ്ത മണല്‍ശില്പി സുദര്‍ശന്‍ പടിനായിക് മണലുപയോഗിച്ച് നിര്‍മ്മിച്ച സാന്തക്ലോസ് ലോകശ്രദ്ധ നേടുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ മണല്‍ സാന്റയാണിത്. 1000 ടണ്‍ മണലുപയോഗിച്ചാണ്45 അടി ഉയരമുള്ള സാന്റയെ ഒഡീഷയിലെ പുരി കടല്‍ത്തീരത്ത് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ മണലിനുപുറമെ നിറം നല്‍കുന്നതിനായി മണലില്‍ കളറും ചേര്‍ത്ത് 22 മണിക്കൂര്‍കൊണ്ടു നിര്‍മ്മിച്ച ഈ സാന്റ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് സുദര്‍ശന്‍. -എല്‍കെ-

നവജാത ശിശുക്കളില്‍ വൈറസ് ബാധ; ബ്രസീലില്‍ അടിയന്തരാവസ്ഥ

  റിയോഡിജനീറോ : നവജാത ശിശുക്കളില്‍ അപൂര്‍വ രോഗം വ്യാപകമാകുന്നതിനെ തുടര്‍ന്ന് ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം ബാധിച്ച 2400 കുട്ടികളുടെ തലച്ചോറിന് തകരാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിക എന്ന് പതോജന്‍ വൈറസാണ് രോഗത്തിന് കാരണമെന്നാണ് നിഗമനം. കൊതുകിലൂടെയാണ് രോഗം പകരുന്നത്. ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ്. മനുഷ്യ ശരീരത്തില്‍ സാവധാനം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഈ രോഗാണു നാഡീ വ്യൂഹത്തെയാണ് ബാധിക്കുക. ഇത് ചിലപ്പോള്‍ മരണത്തിലേക്കുവരെ നയിച്ചേക്കാം. ബ്രസിലില്‍ 2,400 ഓളം കുട്ടികളില്‍ … Read more

സൊമാലിയയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്

മൊഗദീഷു: ബ്രൂണയ്ക്കു പിന്നാലെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ സൊമാലിയയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഇസ്ലാമിക സംസ്‌കാരികത്തിന് എതിരാണെന്നും മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തിന് ഇത് കോട്ടം വരുത്തുമെന്നും സൊമാലിയ മതകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ഖയ്‌റോ പറയുന്നു. ഇസ്ലാം ഇതര ആഘോഷങ്ങള്‍ തീവ്രവാദികളെ പ്രകോപിപ്പിക്കുമെന്നും ഇത് ആക്രമണങ്ങള്‍ക്ക് ഇടയാക്കുമെന്നും പരമോന്നത മതകാര്യ സമിതി അംഗം ഷെയ്ഖ് നൂര്‍ ബറൂഡ് ഗുര്‍ഹന്‍ പറഞ്ഞു. കിഴക്കന്‍ ആഫ്രിക്കയിലെ അല്‍ ക്വയ്ദ വിഭാഗമായ ഷെബാബിന്റെ … Read more

ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 18 മരണം

  അങ്കാറ: ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു. യൂറോപ്പിലേക്ക് കുടിയേറുന്നതിന്റെ ഭാഗമായി ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെത്താനള്ള ശ്രമത്തിനിടെയാണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍നിന്നു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. സിറിയയും ഇറാക്കുമടക്കമുള്ള സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍നിന്നു യൂറോപ്പിലേക്ക് അഭയാര്‍ഥികളായി എത്തിയവരുടെ എണ്ണം 10 ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം യുഎന്‍ … Read more

ദാദ്രി കൊലപാതകം: പശുവിനെ കൊന്നതാണ് കാരണമെന്ന് പ്രതി

  ന്യൂഡല്‍ഹി: പശുവിനെ കൊന്നുവെന്ന കിംവദന്തിയെ തുടര്‍ന്നാണ് ദാദ്രിയില്‍ മുസ്ലീമായ മധ്യവയസ്‌കന്റെ കൊല നടത്തിയതെന്ന് ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതി മൊഴി നല്‍കിയതായി കുറ്റപത്രം. ബിജെപിയുടെ പ്രാദേശിക നേതാവായ സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയുടെ മൊഴിയിലാണ് ഇക്കാര്യമുള്ളതായി കുറ്റപത്രത്തില്‍ പറയുന്നത്. മുഹമ്മദ് അഖ്‌ലാഖ് പശുവിനെ കൊന്നതായി ചിലര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം അഖ്!!ലാഖിന്റെ വീട്ടിലെത്തി അഖ്!!ലാഖിനെ അടിച്ചുകൊല്ലുകയായിരുന്നു. ഇയാളുടെ മകനും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു ഹിന്ദുമതത്തില്‍ പശു മാതാവാണെന്നും പശുവിനെ കൊന്നതായി പ്രകോപിപ്പിച്ചതുകൊണ്ടാണ് ആക്രമണം ഉണ്ടായതെന്നും പ്രതി കുറ്റസമ്മതം … Read more

മമത ബാനര്‍ജിയുടെ വാഹനവ്യുഹം കടന്നുപോകാന്‍ ഹൃദ്‌രോഗിയുമായി വന്ന ആംബുലന്‍സ് പിടിച്ചിട്ടു

  കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യുഹം കടന്നുപോകാന്‍ ഹൃദ്‌രോഗിയുമായി വന്ന ആംബുലന്‍സ് പിടിച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. രോഗിയുടെ ബന്ധു കേണപേക്ഷിച്ചിട്ടും ആംബുലന്‍സ് കടത്തിവിടാന്‍ സരുക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. രോഗിയുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. മെര്‍ജാന്‍ (50) എന്ന സ്ത്രീയുടെ ജീവനാണ് മുഖ്യമന്ത്രിക്കു വേണ്ടി ഉദ്യോഗസ്ഥര്‍ പന്താടിയത്. സേത്ത് സുഖ്‌ലാല്‍ കര്‍നാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം മമതയ്‌ക്കെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി. ബംഗാളില്‍ വി.വി.ഐ.പി വിവേചനവും … Read more

ദേശീയഗാനത്തിനിടെ നടന്നു നീങ്ങിയ പ്രധാനമന്ത്രി വിവാദത്തില്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ

  മോസ്‌കോ: റഷ്യയില്‍ പതിനാറാമത് ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉന്നതതല സമ്മേളനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോസ്‌കോ എയര്‍പോര്‍ട്ടില്‍ വച്ച് പിണഞ്ഞ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നു. റഷ്യന്‍ സൈനിക ബാന്‍ഡ്, ഇന്ത്യന്‍ ദേശീയ ഗാനം വായിച്ചപ്പോള്‍ അതു ശ്രദ്ധിക്കാതെ നടന്ന് നീങ്ങിയ പ്രധാനമന്ത്രിയുടെ നടപടിയാണ് ചര്‍ച്ചയാകുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് റഷ്യന്‍ ദേശീയ ഗാനത്തിന് പിന്നാലെ റഷ്യന്‍ സൈനിക ബാന്‍ഡ് ഇന്ത്യന്‍ ദേശീയ ഗാനവും വായിച്ചു. ഈ സമയത്ത് റഷ്യന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദ്ദേശം പ്രധാനമന്ത്രി തെറ്റിദ്ധരിക്കുകയും നടന്ന് … Read more

ബ്രിട്ടീഷ് മുസ്‌ലിം കുടുംബത്തെ യുഎസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം: ഡേവിഡ് കാമറോണ്‍ ഇടപെടുന്നു

  ലണ്ടന്‍: ഉല്ലാസ കേന്ദ്രമായ ഡിസ്‌നിലാന്‍ഡിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ 11 അംഗ ബ്രിട്ടീഷ് കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞ സംഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം. ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടനിലെ 11 അംഗ കുടുംബത്തിനാണ് ലോസ് ആഞ്ചല്‍സില്‍ യുഎസ് സുരക്ഷാ വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. ഡിസംബര്‍ 15 നായിരുന്നു യാത്ര. ഇതിനായി ഓണ്‍ലൈന്‍ … Read more