സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ചെയ്തു കൊണ്ടിരിക്കും…കീര്‍ത്തി ആസാദ്

ഡല്‍ഹി: ബിജെപിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കീര്‍ത്തി ആസാദ്. പാര്‍ട്ടിക്ക് എതിരയല്ല അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന 1999 മുതല്‍ 2003 വരെയുള്ള കാലത്ത് ഇല്ലാത്ത പതിനാലു കമ്പനികള്‍ക്ക് 87 കോടി രൂപ കൈമാറിയെന്നാണ് ആരോപണം. സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ചെയ്തു കൊണ്ടിരിക്കും. കീര്‍ത്തി ആസാദിനെ പിന്തുണച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്തു വന്നിരുന്നു. … Read more

സൗദി അറേബ്യയിലെ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 25 പേര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിസാനില്‍ ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 25 പേര്‍ മരിച്ചു. 107 പേര്‍ക്ക് പൊള്ളലേറ്റു. പ്രദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും പ്രസവവാര്‍ഡും പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സൂചനയുണ്ട്. പരുക്കേറ്റവരെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെയും സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ജിസാന്‍ … Read more

ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റം

  ബന്ദര്‍: ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ദക്ഷിണ ചൈന കടലിലെ ദ്വീപുരാഷ്ട്രമായ ബ്രൂണെയില്‍ അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് ബ്രൂണ സുല്‍ത്താന്‍ ഹസ്സല്‍ ബോല്‍ക്കിയാണ് അറിയിച്ചത്. രാജ്യത്തെ മുസ്ലീങ്ങളുമായി പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. െ്രെകസ്തവര്‍ക്ക് വീട്ടില്‍ ക്രിസ്തുമസ് ആഘോഷം നടത്താം. എന്നാല്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരിക്കണം. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വീടിന് പുറത്ത് അലങ്കാരങ്ങള്‍ പാടില്ലെന്നും സാന്താക്ലോസ് തൊപ്പിയും ആശംസ ബാനറുകളും പൊതുസ്ഥലത്ത് വയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ 20,000 യു.എസ് … Read more

ജമ്മുകാഷ്മീരില്‍ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു

ഉധംപുര്‍: ജമ്മുകാഷ്മീരില്‍ സ്‌ഫോടനത്തില്‍ സഹോദരങ്ങളായ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഉധംപുര്‍ ബിര്‍മ പാലത്തിനു സമീപം നല്ലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബാര്‍മി ഏരീയയില്‍ താമസിക്കുന്ന ബോലാ രാമിന്റെ മക്കളായ വികാര്‍ (15), ദീപു (10), മിഹെഷു (7) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ പൊട്ടാതെകിടന്ന ഷെല്‍ ഉപയോഗിച്ച് കളിച്ചതാവാം സ്‌ഫോടനത്തിനു കാരണമായതെന്നാണ് കരുതുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ കാറിന് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ തീയിട്ടു

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കത്തിച്ചു. 32000 രൂപയ്ക്ക് ലേലത്തില്‍പിടിച്ച കാറാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ ഗാസിയാബാദില്‍ അഗ്‌നിക്കിരയാക്കിയത്. ഡിസംബര്‍ ഒമ്പതിന് മുംബൈയില്‍ നടന്ന ലേലത്തില്‍ അഖിലേന്ത്യ ഹിന്ദുമഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ദാവൂദ് ഇബ്രാഹിം ഉപയോഗിച്ചിരുന്ന പച്ച നിറമുള്ള ഹ്യൂണ്ടായ് ആക്‌സെന്റ് കാര്‍ ലേലത്തില്‍പ്പിടിച്ചത്. കാര്‍ അഗ്‌നിക്കിരയാക്കുന്നതു വഴി മുംബൈയില്‍ ദാവൂദ് അഴിച്ചുവിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അതേ ഭാഷയില്‍ത്തെന്നെ മറുപടി നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സ്വാമി ചക്രപാണി പറഞ്ഞു.

ഒളിക്യാമറയില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ നാലു വര്‍ഷത്തെ തടവ് ശിക്ഷ

ലണ്ടന്‍: കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലും ഒളിക്യാമറ സ്ഥാപിച്ച് 3000 ല്‍ അധികം പേരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക് ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ. മലയാളിയായ ജോര്‍ജ് തോമസ് എന്നയാള്‍ക്കാണ് കോടതി നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇയാളില്‍നിന്നും 650 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറാ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ഡെപ്റ്റഫോര്‍ഡിലാണ് പ്രതി താമസിച്ചിരുന്നത്. ഒളിക്യാമറയില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇയാള്‍ അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ലണ്ടനിലെ ഒരു പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ … Read more

ജയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണം: ഹോക്കി ഇന്ത്യയില്‍ ചട്ടങ്ങള്‍ മറികടന്ന് മകളെ നിയമിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പുതിയ കുരുക്കൊരുങ്ങുന്നു. ഹോക്കി ഇന്ത്യയില്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണു ജയ്റ്റ്‌ലിക്കെതിരായ പുതിയ ആരോപണം. ദേശീയ കായിക സംഘടനയായ ഹോക്കി ഇന്ത്യയില്‍ മകള്‍ സൊണാലി ജയ്റ്റ്‌ലിയെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചെന്നാണ് ആരോപണം. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റു കൂടിയായ കെ.പി.എസ് ഗില്ലാണ് ജയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു പരാതിയും നല്‍കി. മകളുടെ നിയമനം … Read more

ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 10 മരണം

ആറ്റിക: ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 10 പേര്‍ മരിച്ചു. ബുധനാഴ്ച ഗ്രീക്ക് ദ്വീപായ ഫാര്‍മകോനിസിക്കു സമീപമായിരുന്നു ദുരന്തം. ബോട്ടിലുണ്ടായിരുന്ന 13 പേരെ രക്ഷിച്ചുവെങ്കിലും എന്നാല്‍ രണ്ടു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ടുമുങ്ങി രണ്ടു കുട്ടികളുള്‍പ്പെടെ 11 പേര്‍ മരിച്ചിരുന്നു.

സിറിയയില്‍ റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്നു:ആംനസ്റ്റി ഇന്റര്‍നാഷണല്‍

  ഡമാസ്‌ക്കസ്: സിറയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു മാസത്തിനിടെ ഇരുനൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 29 വരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ റഷ്യ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ റഷ്യ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യാവകാശ സംഘടന പറയുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഐഎസ് ഭീകരര്‍ക്കെതിരേ സിറിയയില്‍ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. ഹോംസ്, ഹാമ, ഇഡ്‌ലിബ്, … Read more

സ്റ്റീവ് സ്മിത്ത് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ദുബായ്: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമായ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്. ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായും സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് ആണു മികച്ച ഏകദിന ക്രിക്കറ്റ് താരം. ഭാവിയുടെ താരത്തിനുള്ള അവാര്‍ഡ് ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍ ജോഷ് ഹേസില്‍വുഡ് സ്വന്തമാക്കി. ട്വന്റി-20യിലെ മികച്ച പ്രകടനമായി ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി വെസ്റ്റ് ഇന്‍ഡീസിവനെതിരേ 56 പന്തില്‍ നേടിയ 119 റണ്‍സാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, … Read more