പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തി രക്തം കുടിക്കാം; ഇറച്ചി തിന്നരുതെന്ന് ആര്‍എസ്എസ് മേധാവി

  നാഗ്പുര്‍: പശുക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും രംഗത്ത്. കെനിയയില്‍ പശുക്കളെ കൊന്ന് രക്തം കുടിക്കുമെങ്കിലും ഇറച്ചികഴിക്കില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കടുത്ത ക്ഷാമകാലത്ത് കെനിയക്കാര്‍ പശുക്കളുടെ രക്തം കുടിക്കാറുണ്ട്. എന്നാല്‍ അവയെ കൊല്ലുകയോ തിന്നുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തിയാണ് രക്തം കുടിക്കുന്നത്. ഇത്തരത്തില്‍ രക്തം കുടിച്ചാല്‍ പശു ചത്തുപോകില്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. -എജെ-

ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ എന്ന് ശിവസേന

  മുംബൈ: ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ ആണെന്നും ജനപ്രീതി കുറയുന്നതോടെ അത് അവസാനിക്കുമെന്നും ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ബിജെപിക്കതിരെ രംഗത്തുവന്നിരിക്കുന്നത്. മോഡിയുടെ ജനപ്രീതി നഷ്ടപ്പെടുന്നതോടെ ബിജെപി ഇല്ലതാവും. എന്നാല്‍ ശിവസേന നിലനില്‍ക്കുന്നത് അതിന്റെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യ സ്‌നേഹത്തില്‍ നിന്നുമാണ്. ഹിന്ദുത്വം, രാജ്യസ്‌നേഹം, മഹാരാഷ്ട്രയോടുള്ള നിലപാട് എന്നിവയില്‍ നിന്ന് ശിവസേന ഒരിക്കലും പുറകോട്ട് പോയിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന രാജ്യത്തു ശക്തിപ്പെടുമെന്നും ദസറ റാലി അതാണ് … Read more

ദളിത് ബാലന്റെ ദുരൂഹ മരണം; പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു

  ന്യൂഡല്‍ഹി: പോലീസ് കസ്റ്റഡിയില്‍ കെല്ലപ്പെട്ട ദളിത് ബാലന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ കുട്ടികളെ ചുട്ടുകൊന്നതിനും പിന്നാലെയാണ് പ്രാവ് മോഷണം ആരോപിച്ചു പതിനാലുകാരനായ ഗോവിന്ദിനെ പോലീസ് പിടിച്ചു കൊണ്ടു പോകുകയും പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. ഗോവിന്ദിന്റെ മരണത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഗോവിന്ദിന്റെ മരണം ആത്മഹത്യയാണെന്നാണ് നേരത്തേ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നല്‍കിയ … Read more

മാലദ്വീപില്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച വൈസ് പ്രസിഡന്റ് അറസ്റ്റില്‍

  മാലദ്വീപില്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് വൈസ് പ്രസിഡന്റ് അറസ്റ്റില്‍. വൈസ് പ്രസിഡന്റ് അഹമ്മദ് അദീപാണ് അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അഹമ്മദ് അദീപിനെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ഉമര്‍ നസീര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് അബ്ദുള്ള യാമീനുനേരെ ബോംബ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പ്രസിഡന്റ് സഞ്ചരിച്ച ബോട്ട് സ്‌ഫോടനത്തില്‍ തകരുകയായിരുന്നു. സ്‌ഫോടനത്തില്‍ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. -എജെ-

ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്

റിയാദ്: അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് ഉള്‍പ്പെടെയുളള സാമ്പത്തിക പ്രശ്‌നങ്ങളാണു ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നു രാജ്യാന്തര നാണ്യനിധി മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ ലഭ്യത കുറയുന്ന സാഹചര്യമാണു ഭാവിയില്‍ സൗദി അറേബ്യ നേരിടാന്‍ പോകുന്നത്. അഞ്ചുവര്‍ഷത്തിനകം ഇത്തരം ഗുരുതരമായ പ്രതിസന്ധി സൗദി സമ്പദ്‌വ്യവസ്ഥയില്‍ കണ്ടുതുടങ്ങുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പരിഹാരമെന്നോണം ബജറ്റ് കമ്മി വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെയുളള … Read more

പെട്രീഷ്യ കൊടുങ്കാറ്റിന്റെ ഭീതിയില്‍ മെക്‌സിക്കോ

  മെക്‌സിക്കോ സിറ്റി: പെട്രീഷ്യ കൊടുങ്കാറ്റിന്റെ ഭീതിയിലാണു മെക്‌സിക്കോ. 2005-ലെ കത്രീന, 1992-ലെ ആന്‍ഡ്രൂ എന്നീ ചുഴലിക്കൊടുക്കാറ്റുകളേക്കാള്‍ കരുത്തുറ്റ പെട്രീഷ്യ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 330 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് കരയ്ക്കടുക്കുക. വടക്കന്‍ പസഫിക്കില്‍ ഇത്ര ശക്തമായ ചുഴലിക്കാറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല. മെക്‌സിക്കോ കടന്ന് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തും പെട്രീഷ്യ നാശംവിതയ്ക്കുമെന്നാണു പ്രവചനം. തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയിലും നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. രണ്ടര ലക്ഷത്തോളം പേരെയാണു മാറ്റി പാര്‍പ്പിച്ചത്. ബാക്കിയുളളവരോടു വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നു നിര്‍ദേശവും … Read more

കേന്ദ്രസര്‍ക്കാരിനെതിരെ കേജരിവാള്‍ കോടതിയിലേക്ക്

  ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്. ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം … Read more

കല്‍ബുര്‍ഗിയുടെ വധത്തെ സാഹിത്യ അക്കാദമി അപലപിച്ചു

  ന്യൂഡല്‍ഹി: എം.എം. കല്‍ബുര്‍ഗിയുടെ വധത്തെ ഒടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമി അപലപിച്ചു. രാജ്യത്തെ എഴുത്തുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സാഹിത്യ അക്കാദമി കൊലപാതകത്തെ അപലപിച്ച് രംഗത്ത് എത്തിയത്. വെള്ളിയാഴ്ച അക്കാദമി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. കല്‍ബുര്‍ഗിയുടെ വധത്തെ അപലപിക്കുന്നതായി അക്കാദമി ബോര്‍ഡ് അംഗം കെ. നാച്ചിമുത്തു പറഞ്ഞു. പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ച എഴുത്തുകാര്‍ അവ തിരികെ വാങ്ങണം. ഭാരവാഹിത്വം രാജിവച്ചവര്‍ തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, കേന്ദ്ര സാഹിത്യ അക്കാദമിക്കു മുന്നില്‍ ചേരിതിരിഞ്ഞു … Read more

യുഎസില്‍ സര്‍വകലാശാല കാമ്പസില്‍ വെടിവയ്പ്; ഒരു മരണം

ടെന്നസി: യുഎസില്‍ സര്‍വകലാശാല കാമ്പസിലുണ്ടായ അക്രമത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാഷ്‌വില്ലെയില്‍ ടെന്നസീ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. ചൂതുകളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. -എജെ-

ഫ്രാന്‍സില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് കത്തി; 42 പേര്‍ വെന്തുമരിച്ചു

  പാരീസ്: തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പെന്‍ഷന്‍കാരുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്, ട്രക്കുമായി കൂട്ടിയിടിച്ച് കത്തി 42 യാത്രക്കാര്‍ വെന്തുമരിച്ചു. കിഴക്കന്‍ ബോര്‍ഡോക്‌സിലെ ഗിറോന്‍ഡിയില്‍ വെള്ളിയാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് രണ്ടു വാഹനങ്ങളും കത്തിയമര്‍ന്നു. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പ്രായമായവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. ബസില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഇവര്‍ വെന്തുമരിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് … Read more