കര്‍ണാടകയില്‍ ദളിത് യുവാവിനു നേരേ ഹിന്ദുത്വവാദികളുടെ ആക്രമണം

  ബംഗളൂരു: ഹരിയാനയിലെ ദളിത് വിഭാഗങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയില്‍ ദളിത് യുവാവിനെ ഒരു സംഘം ആക്രമിച്ചു. മാധ്യമ വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ ഹുജാങ്കി പ്രസാദിനു നേരെയാണ് ആക്രമണമുണ്ടായത്. ഹിന്ദുവിരുദ്ധ രചനകള്‍ നടത്തുവെന്ന് ആരോപിച്ചാണ് 10 ഓളം വരുന്ന സംഘം യുവാവിനെ മര്‍ദ്ദിച്ചത്. രചന തുടര്‍ന്നാല്‍ വിരല്‍ മുറിച്ചുകളയുമെന്നും സംഘം യുവാവിനെ ഭീഷണിപ്പെടുത്തി. അക്രമി സംഘം മുഖത്ത് കുങ്കുമം പൂശിയെന്നും യുവാവ് പോലീസിനു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദളിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനു ഒരു വര്‍ഷമായി … Read more

വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊങ്ങി വന്നു

മെക്‌സികോ: വെള്ളത്തിനടിയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊങ്ങി വന്നു. മെക്‌സിക്കോയിലാണ് സംഭവം. അര നൂറ്റാണ്ട് മുമ്പ് ഡാം നിര്‍മ്മിച്ചപ്പോള്‍ വെള്ളത്തിനടിയിലായ പള്ളി വെള്ളം വറ്റിയപ്പോള്‍ ദൃശ്യമാവുകയായിരുന്നു. ദക്ഷിണ മെക്‌സികോയിലെ ഗിര്‍ജാല്‍വ നദിയില്‍ 1966ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പള്ളി വെള്ളത്തില്‍ മുങ്ങി. പതിനാറാം നൂറ്റാണ്ടില്‍ ഡൊമിനിക്കന്‍ സന്യാസി സമൂഹം നിര്‍മ്മിച്ച പള്ളിയാണിത്. ഈ പ്രദേശത്തെ നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങിപ്പോയി. 49 അടി ഉയരമുള്ള പള്ളിയുടെ പതിനഞ്ച് മീറ്ററോളം ഇപ്പോള്‍ വെള്ളത്തിന് … Read more

ചൈന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു…അമിതഭക്ഷണം പാടില്ല, വ്യഭിചാരം അരുത്, ഗോള്‍ഫ് ക്ലബിലും അംഗമാവരുത്

ബീജിംഗ്:  ചൈനയിലെ കമ്യുണിസ്റ്റ് പാര്‍ട്ടി 88 ദശലക്ഷം വരുന്ന  സഖാക്കള്‍ക്ക് ഭക്ഷണെ പെരുമാറ്റ ചട്ടങ്ങള്‍ കൊണ്ടുവന്നു. വിചിത്രമായ ചട്ടങ്ങളാണ് പലതും.ഗോള്‍ഫ് ക്ലബുകളില്‍ പങ്കാളിയാകരുത്, അമിതഭക്ഷണം കഴിക്കരുത്, കുടിക്കരുത്, വ്യഭിചാരം ചെയ്യരുത്, അധികാര ദുര്‍വ്വിനിയോഗം ചെയ്യരുത് തുടങ്ങിയവയാണ് ചട്ടങ്ങള്‍. അധികാരദുര്‍വ്വിനിയോഗം നടത്താതെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിരോധനങ്ങള്‍ കൊണ്ടു വന്നതിന് പിന്നാലെയാണ് പാര്‍ട്ടി സഖാക്കള്‍ക്കും പെരുമാറ്റചട്ടം കൊണ്ടുവന്നിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങള്‍ സ്വകാര്യപൊതു താല്‍പ്പര്യങ്ങളെ വെവ്വേറെ കാണണം. നിസ്വാര്‍ത്ഥരായിരിക്കണം. പാര്‍ട്ടിയംഗങ്ങള്‍ ലാളിത്യം മാതൃകയാക്കിയവരും അമിതവ്യയം ഒഴിവാക്കണമെന്നും കീഴ്‌വഴക്കത്തില്‍ പറയുന്നു.അവിഹിത ബന്ധങ്ങള്‍ക്കും നിരോധനമുണ്ട്. … Read more

സിഖ് വിശുദ്ധ ഗ്രന്ഥം കീറിയ നിലയില്‍ കണ്ടെത്തി,പഞ്ചാബില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

ചണ്ഡിഗഡ്: സിഖ് വിശുദ്ധ ഗ്രന്ഥം കീറിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ പഞ്ചാബില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. സംസ്ഥാനം സായുധ പൊലീസിന്റെയും കേന്ദ്രസേനയുടെയും നിയന്ത്രണത്തിലാണ്. അന്വേഷണം കാര്യക്ഷമമാണെന്ന സര്‍ക്കാരിന്റെ വാദത്തിന് പ്രതിഷേധക്കാര്‍ ചെവികൊടുക്കുന്നില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. പഞ്ചാബ് പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. പ്രശ്‌നം പരിഹരിക്കാന്‍ ദേശീയോഗ്രഥന കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്നാണ് ആംആദ്മിയുടെ ആവശ്യം. പഞ്ചാബില്‍ വിവിധ സിഖ് … Read more

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ കള്ളപ്പണ ആരോപണവുമായി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെ കള്ളപ്പണ ആരോപണവുമായി ബിജെപി. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കമ്പനിയില്‍ നിന്ന് സോണിയയ്ക്കും രാഹുലിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ കമ്പനി ഒരു കോടി രൂപ കടം വാങ്ങിയെന്നാണ് ബിജെപി ആരോപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ എന്ന കമ്പനിയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന കൊല്‍ക്കത്ത ആസ്ഥാനമായ ഡോടെക്‌സ് മര്‍ക്കന്റൈന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ഒരു കോടി … Read more

വിമാനയാത്രയ്ക്കിടെ കുഞ്ഞിനു ജന്മം നല്‍കിയ യുവതിയോട് നഷ്ടപരിഹാരമാവശ്യപ്പെട്ട് വിമാന കമ്പനി

ബാലി: വിമാനയാത്രയ്ക്കിടെ കുഞ്ഞിനു ജന്മം നല്കിയ തായ് യുവതിയുടെ വാര്‍ത്ത ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലും തരംഗമായതാണ്. എന്നാല്‍, ഇപ്പോള്‍ യുവതിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി രംഗത്തുവന്നിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. നിയമക്കുരുക്കുകള്‍ മൂലം കുഞ്ഞിനെ യുവതിക്ക് ഇതുവരെ കൈമാറിയിട്ടില്ല. ബാലിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള ചൈന എയര്‍ലൈന്‍സിലെ യാത്രാമധ്യേ 30,000 അടി ഉയരത്തില്‍ വച്ചാണ് ജിയാന്‍ എന്ന യുവതി കുഞ്ഞിനു ജന്മം നല്കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം അലാസ്‌കയിലിറക്കുകയായിരുന്നു. കുഞ്ഞിനെ യുഎസില്‍ … Read more

വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയല്ല;ദളിത് കുടുംബത്തെ അവഹേളിച്ച് കേന്ദ്രമന്ത്രി വി കെ സിങ്

  ദില്ലി: ഹരിയാനയില്‍ അക്രമത്തിന് ഇരയായ ദളിത് കുടുംബത്തിനെതിരെ അവഹേളനവുമായി കേന്ദ്രമന്ത്രി വി കെ സിങ് രംഗത്തെത്തി. വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദി അല്ലെന്നായിരുന്നു വി കെ സിങിന്റെ പരാമര്‍ശം. ഹരിയാനയില്‍ ദളിത് കുടുംബത്തിനെതിരായ ആക്രമത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഫരീദാബാദ് സംഭവത്തിന്റെ ഉത്തരവാദിത്വം ഹരിയാന സര്‍ക്കാരിനാണെന്നും വി കെ സിങ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും പ്രമുഖരും രംഗത്തെത്തി. മന്ത്രിയെ ഒരു നിമിഷം … Read more

ദളിത് കുട്ടികളെ തീകൊളുത്തി കൊന്ന സംഭവം: നാല് പേര്‍ കൂടി അറസ്റ്റില്‍

  ചണ്ഡിഡഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ നാല് പേര്‍ കൂടി പോലീസ് പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് ഹരിയാന പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സംഭവം നടന്ന ഫരീദാബാദിലെ സോന്‍പേട് ഗ്രാമത്തിലെത്തും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. വിജയദശമി ദിനമായിട്ടും സ്ഥലത്ത് … Read more

ഫിലപ്പീന്‍സില്‍ റസ്റ്ററന്റില്‍ വെടിവയ്പ്; രണ്ട് ചൈനീസ് നയതന്ത്രപ്രതിനിധികള്‍ കൊല്ലപ്പെട്ടു

  സെബു: ഫിലിപ്പീന്‍സില്‍ സ്ത്രീയുടെ വെടിയേറ്റ് രണ്ട് ചൈനീസ് നയതന്ത്രപ്രതിനിധികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു നയതന്ത്രപ്രതിനിധിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യഫിലിപ്പീന്‍സിലെ നഗരമായ സെബുവിലെ ഒരു റസ്റ്ററന്റിലായിരുന്നു സംഭവം. സെബുവില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായത്. ഡപ്യൂട്ടി കോണ്‍സലും ധനകാര്യ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. കോണ്‍സല്‍ ജനറലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ സെബുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചൈനക്കാരായ സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. റസ്റ്ററന്റിലെ സ്വകാര്യമുറിയില്‍ ബുധനാഴ്ച … Read more

ഫോട്ടോ ഓപ്പറേഷനോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യം കേട്ട് രാഹുല്‍ പൊട്ടിത്തെറിച്ചു

  ഫരീദാബാദ്: ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ സവര്‍ണ ജാതിക്കാര്‍ തീവെച്ചു കൊന്ന ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചാനല്‍ റിപ്പോര്‍ട്ടറോട് ക്ഷുഭിതനായി. ഗ്രാമം സന്ദര്‍ശിക്കാനെത്തിയത് ഫോട്ടോ ഓപ്പറേഷനാണോ എന്നു ചോദിച്ച റിപ്പോര്‍ട്ടറോടാണ് രാഹുല്‍ ചൂടായത്. ‘ഇത് അപമാനിക്കലാണ്. അവഹേളിക്കലാണ്. എന്നെയല്ല, ഈ ഗ്രാമവാസികളെയാണ് നിങ്ങള്‍ അപമാനപ്പെടുത്തുന്നത്. ഫോട്ടോ ഓപ്പറേഷന്‍ എന്നതു കൊണ്ട് നിങ്ങള്‍ എന്താണുദ്ദേശിച്ചത്? ഈ രാജ്യത്ത് ജനങ്ങള്‍ ഒരു കാരണവുമില്ലാതെ കൊല്ലപ്പെടുകയാണ്. അകാരണമായി മര്‍ദ്ദിക്കപ്പെടുകയാണ്. ഇതിനെയാണോ നിങ്ങള്‍ ഫോട്ടോ ഓപ്പ് എന്നതുകൊണ്ട് … Read more