പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് : കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപങ്ങളുടെ പെരുമഴ

ന്യൂഡല്‍ഹി: വന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റിന് തുടക്കം. സമഗ്രമേഖലകളിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന പ്രഖ്യാപങ്ങളാണ് തുടക്കത്തില്‍ ഇന്നത്തെ ബഡ്ജറ്റ് സമ്മേളനത്തെ ആകര്‍ഷകമാക്കിയത്. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രാധാന്യം കൊടുത്തത് സമ്പദ് വ്യവസ്ഥയ്ക്ക് ആയിരുന്നെങ്കില്‍ ഇത്തവണത്തേത് എല്ലാ മേഖലകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടായിരുന്നു അവതരണം. പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനവും ഉണ്ടായി . ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കാലതാമസമില്ലാതെ ഇതു ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. … Read more

മരണത്തിന് മുന്‍പേ ഹൃദയാഘാതം കണ്ടുപിടിക്കാന്‍ ആദ്യമായി എം.ആര്‍.ഐ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍…

ലണ്ടന്‍: ജീവനുള്ളപ്പോള്‍ തന്നേ രോഗികളുടെ ഹൃദയസംബന്ധമായ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍. ഹൈപ്പര്‍ട്രോഫിക്ക് മയോപ്പതിയുള്ള രോഗികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്താണ് രോഗം നിര്‍ണയിക്കുക. ലോകത്ത് 500ല്‍ ഒരാള്‍ക്ക് ഈരോഗമുണ്ടെങ്കിലും പലപ്പോഴും തിരിച്ചറിയാതെ രോഗികള്‍ മരിക്കുന്നതാണ് പതിവ്. 23വയസ്സുകാരനായ ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഫാബ്രിക്ക മുവാമ്പ 2012ല്‍ ഈരോഗം പിടിപെട്ട് കളിക്കിടെ വീണിരുന്നു. അതിന് ശേഷം ജീവനുള്ളവരില്‍ ഈ രോഗം കണ്ടുപിടുക്കാനായിട്ടില്ല. ഹാര്‍ട്ടിലെ ഫൈബറിനെ കുറിച്ച് പഠനം നടത്താനാവാത്തതിനാലാണ് ജീവിച്ചിരിക്കുന്നവരില്‍ ഈ രോഗം കണ്ടുപിടിക്കാന്‍ … Read more

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം നിങ്ങള്‍ കൂടുതലായി കഴിക്കുന്നുണ്ടോ ? സൂക്ഷിക്കുക അപകടം പിന്നാലെയുണ്ട്

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത്ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോള്‍ വളരെപ്പെട്ടന്നുള്ള മരണത്തിനും കാരണമാകുമെന്ന് ഗവേഷകര്‍. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്തെന്നാല്‍ ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഫ്രാന്‍സില്‍ ആണ് ഈ പഠനം നടന്നത്. അധികം പഞ്ചസാര, ഉപ്പ്, മറ്റ് രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് ആരോഗ്യം നശിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ജാമ ഇന്റര്‍നാഷണല്‍ മെഡിസന്‍ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്. ടൈപ്പ് -2 പ്രമേഹം , പൊണ്ണത്തടി … Read more

കാന്‍സര്‍ രോഗം നൂറുശതമാനവും സുഖപ്പെടുത്താമെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ കമ്പനി

കാന്‍സര്‍ ചികിത്സയും രോഗ വിമുക്തിയും പരിപൂര്‍ണമായി വിജയിപ്പിക്കുന്നതിനുവേണ്ടി ആഗോള തലത്തില്‍ വൈദ്യശാസ്ത്രം പോരാട്ടം നടത്തുന്നതിനിടയില്‍ കാന്‍സറിനെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിയുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെട്ട് ഇസ്രായേലി ബയോടെക് കമ്പനി. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് നിരവധി കമ്പനികള്‍ വ്യത്യസ്തങ്ങളായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും നൂറുശതമാനം വിജയത്തിലെത്തിയിട്ടില്ല. ഇതിനിടയിലാണ് മാരക രോഗത്തിനെതിരെയുള്ള ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നും 2020 ഓടെ കാന്‍സര്‍ പൂര്‍ണമായും തുടച്ചുമാറ്റാന്‍ കഴിയുമെന്നും അവകാശപ്പെട്ട് ഇസ്രായേല്‍ മരുന്നു നിര്‍മാണ കമ്പനിയായ ആക്സിലറേറ്റഡ് എവലൂഷന്‍ ബയോ ടെക്നോളജീസ് ലിമിറ്റഡ് രംഗത്തുവന്നിട്ടുള്ളത്. 2020 … Read more

ജീനുകള്‍ തിരുത്തിയാല്‍ അന്ധത മാറുമോ? പുതിയ കണ്ടെത്തലിന് കാതോര്‍ത്ത് ശാസ്ത്രലോകം

ജീന്‍ എന്‍ജിനീയറിങ് വഴി അന്ധതയുള്ളവരുടെ ജീനിനെ കാഴ്ചയുള്ളവരുടെ ജീനിനു സമാനമായ രീതിയില്‍ തിരുത്തി കാഴ്ചയുള്ളവരാക്കാനാകുമോ എന്ന ആലോചിക്കുകയാണ് ശാസ്ത്രലോകം. ഞെട്ടണ്ട, ഇതിനു സാധ്യത ഉണ്ടെന്നാണ് പ്രാഥമിക പഠനം തെളിയിക്കുന്നത്. കഴിഞ്ഞ ദിവസംസയന്റിഫിക് അമേരിക്കന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്ര ലോകത്തെ ഈ അത്ഭുതപ്പെടുത്തുന്ന നീക്കത്തെക്കുറിച്ച് സൂചനകള്‍ ഉള്ളത്. ജന്മനാ അന്ധന്മാരായ ഭൂരിഭാഗം ആളുകള്‍ക്കും റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമാണ് കാഴ്ചളൊക്കെയും നഷ്ടമാകുന്നത്. ഈ ജനിതക അവസ്ഥയെ പുനര്‍വിചിന്തനം നടത്താനും ആ ജീനുകളെ തിരുത്തി കാഴ്ചയുള്ളവരുടേതു പോലെ ആക്കാനുമാണ് … Read more

ഡോറ; ഉറക്കത്തിലും ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന അത്ഭുത ഉറക്ക ഗുളികകള്‍

ഉറക്കമരുന്ന് കഴിച്ച് മതി മറന്ന് ഉറങ്ങണം. പക്ഷെ അങ്ങനെ ഉറങ്ങുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും അപകടം ഉണ്ടായാലോ? ബോധമില്ലാതെ, ഉണരാനോ നിലവിളിക്കാനോ കഴിയാതെ അപകടത്തില്‍ പെട്ട് പോയാലോ? ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് പലര്‍ക്കും ഉള്ള ആശങ്കയാണിത്. അപകടം വരുമ്പോള്‍ വിളിച്ചുണര്‍ത്തുന്ന ഒരു അത്ഭുത ഉറക്ക ഗുളികയെ കുറിച്ച് കൂടുതല്‍ അറിയാം. ഡ്യുവല്‍ ഒറോക്സിന്‍ റിസെപ്റ്റര്‍ ആന്റഗോണിസ്റ്റ്(ഡോറ) എന്നറിയപ്പെടുന്ന ചില പ്രത്യേകരതരം ഗുളികകള്‍ക്ക് നിദ്രയും ബോധവുമായി ബന്ധപ്പെട്ട ചിന്തയുടെ തലങ്ങളെയെല്ലാം നിയന്ത്രിക്കാനും അതില്‍ ഇടപെടാനും കഴിയുന്നു. ഉണരാനോ ബോധപൂര്‍വം … Read more

പ്രമേഹരോഗികള്‍ക്ക് വേദനിക്കില്ല; രക്തപരിശോധനക്ക് പുതിയ കണ്ടെത്തല്‍

ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം നിലച്ച ടൈപ് -1 പ്രമേഹരോഗികള്‍ക്കും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം ക്ഷയിച്ച ടൈപ്-2 പ്രമേഹരോഗികള്‍ക്കും ആശ്വാസമായി പുതിയ കണ്ടെത്തല്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി പരിശോധിക്കേണ്ട ഇത്തരം രോഗികള്‍ക്കു വേണ്ടിയാണ് നിലവിലുള്ള ഏറ്റവും വേദനകുറഞ്ഞ നേര്‍ത്ത 7 എം.എം സൂചിയെക്കാള്‍ 50 തവണ നേരിയ പുതിയ സൂചിയടങ്ങിയ ‘പാച്ച്’ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. രക്തപരിശോധനക്ക് നിരന്തരം കുത്തിവെപ്പെടുക്കുേമ്പാള്‍ അനുഭവപ്പെടുന്ന വേദന ഒഴിവാക്കലാണ് പുതിയ ഉപകരണത്തിലൂടെ … Read more

ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറ

നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ സുലഭമായിട്ടുണ്ട്. ഡാര്‍ക്കും മില്‍ക്കും എന്നുവേണ്ട ഏതുതരം ചോക്ലേറ്റ് വേണമെങ്കിലും യഥേഷ്ടം നമ്മള്‍ക്കിന്ന് തിരഞ്ഞെടുക്കാം. ഏത് തിരഞ്ഞെടുക്കണമെന്ന പ്രയാസം മാത്രം. എന്നാല്‍, വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറ ആണ്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായകമാകുമെന്നാണ് ഈയിടെ നടന്ന ചില പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. 70 … Read more

വെര്‍ച്വല്‍ ട്യൂമര്‍ സാങ്കേതിക വിദ്യ; അര്‍ബുദ ചികിത്സാരംഗത്തിന് സന്തോഷ വാര്‍ത്ത

അര്‍ബുദകോശങ്ങളെ വിശദമായി കാണാനും പരിശോധിക്കാനും വേണ്ടിയുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് വിര്‍ച്വല്‍ ട്യുമര്‍. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ മുന്‍പുണ്ടായിരുന്ന മറ്റ് പരിശോധന സംവിധാനങ്ങളൊന്നും നല്‍കാത്ത തരം വ്യക്തതയോടെ അര്‍ബുദം പകരുന്നത് പഠിക്കാനാകും. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അന്വേഷണങ്ങളുടെ ഫലമാണ് വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് ട്യുമറുകളുടെ വളര്‍ച്ച പഠിക്കാനുള്ള സാങ്കേതിക വിദ്യ. കേംബ്രിഡ്ജിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇത്തരം ഒരു ‘വിര്‍ച്വല്‍ ട്യുമര്‍’ നിര്‍മിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വിദ്യയുപയോഗിച്ച് സൂചിമുനയേക്കാള്‍ ചെറിയ ക്യാന്‍സര്‍ കോശങ്ങളെ ബഹുവര്‍ണ്ണത്തില്‍ പ്രത്യേകം … Read more

ഓരോ സെല്‍ഫിയും കഠിനമായ വേദനയ്ക്ക് വഴിമാറും; സെല്‍ഫി റിസ്റ്റിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഐറിഷ് മെഡിക്കല്‍ ജേണല്‍

ഓരോ സെല്‍ഫിയും ഭാവിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് വഴിമാറുമെന്ന് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതു മൂലം സെല്‍ഫി റിസ്റ്റ് എന്ന പുതിയ ആരോഗ്യ പ്രശ്നം വര്‍ധിക്കുന്നതായാണ് വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രത്തിന്റെ മറ്റൊരു വകഭേദമാണ് സെല്‍ഫി റിസ്റ്റ്. സെല്‍ഫി റിസ്റ്റ് ഉള്ളവര്‍ക്ക് കൈപത്തി വളച്ചാലും ഫോണ്‍ അമിത നേരം കൈയ്യില്‍ പിടിച്ചാലും കടുത്ത വേദന ഉണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേരില്‍ … Read more