അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം പിറക്കാറുള്ള ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു. 23 വയസുള്ള അമരാവതിയാണ് നാഗ്പൂര്‍ ലതാ മങ്കേഷ്‌കര്‍ മെഡിക്കല്‍ കോളജില്‍ ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് ബാധിച്ച പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. ശരീരത്തില്‍ തൊലിയില്ലാതെ ആന്തരികാവയവങ്ങള്‍ പുറത്തു കാണുന്ന രീതിയിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുക. കുഞ്ഞിന് കൈപ്പത്തിയും കാല്‍വിരലുകളുമില്ല, കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മംസകക്ഷ്ണങ്ങളും മൂക്കിന്റെ സ്ഥാത്ത് ചെറിയ ദ്വാരങ്ങളുമാണ് ഉള്ളത്. ചെവികളും ഇല്ല. ചര്‍മം പൊതിഞ്ഞ് ശരീരത്തെ സംരക്ഷിക്കാത്തതു കൊണ്ടു തന്നെ കുഞ്ഞിന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആയുസും … Read more

സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്

ജനീവ: സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നവജാത ശിശുക്കളിലേക്ക് വൈറസ് പെട്ടന്ന് പടരുമെന്നതിനാലും, ഒപ്പം നവജാത ശിശുക്കളില്‍ നല്ലൊരു ശതമാനവും രോഗബാധ മൂലമുള്ള വൈകല്യങ്ങളുമായി പിറക്കേണ്ടി വരുമെന്നതിനാലുമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. 46 രാജ്യങ്ങളിലെ ദമ്പതികളെയാണ് ഈ നിര്‍ദേശം ബാധിക്കുക. ലോകാരോഗ്യ സംഘടനക്കു പുറമേ അഞ്ചു രാജ്യങ്ങള്‍ കൂടി ഈ നിര്‍ദേശം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ … Read more

കോഴിക്കോട് കണ്ടെത്തിയത് സെറിബ്രല്‍ മലേറിയ അല്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത് സെറിബ്രല്‍ മലേറിയ അല്ലെന്ന് ആരോഗ്യ വകുപ്പ്. രോഗികളില്‍ സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങളില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി. കോഴിക്കോട് ഒരു വീട്ടിലെ കുട്ടികളടക്കം അഞ്ച് പേരില്‍ സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഫാല്‍സിപ്രം മലേറിയയാണ് ഇവരെ ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പില്‍ നിന്നുള്ള വിശദീകരണം. ഫാല്‍സിപ്രം മലേറിയയുടെ ഗുരുതരമായ രൂപമാണ് സെറിബ്രല്‍ മലേറിയ. അതേസമയം സംസ്ഥാനം മലേറിയ ഭീഷണിയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുന്നറിയിപ്പ് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച്ചയാണ് ഈ … Read more

മസ്തിഷ്‌ക മരണം സംഭവിച്ച യുവതി നാലുമാസത്തിനു ശേഷം കുഞ്ഞിനു ജന്മം നല്‍കി

ലിസ്ബണ്‍: മസ്തിഷ്‌ക മരണം സംഭവിച്ചു നാലുമാസം യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള ആശുപത്രിയിലാണ് അത്ഭുതകരമായ പ്രസവം നടന്നത്. ശസ്ത്രക്രിയ നടത്തി പുറംലോകത്തെത്തിച്ച ആണ്‍കുഞ്ഞിന്റെ ഭാരം 2.35 കിലോഗ്രാമാണ്. കുഞ്ഞിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ തലയിലെ രക്തസ്രാവം മൂലമാണു യുവതിക്കു മസ്തിഷ്‌ക മരണം സംഭവിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. അതിനാല്‍ കുടുംബാഗങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ഉദരത്തില്‍ വളരാന്‍ അനുവദിക്കുകയായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ പേരുവിവരങ്ങള്‍ … Read more

ബ്രസീലില്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു

റിയോ ഡി ഷാനെയ്‌റോ: ബ്രസീലില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 764 ആയി. കഴിഞ്ഞാഴ്ച 85 പേര്‍ പനി മൂലം മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3,978 പേര്‍ക്കു പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ട്. പന്നിപ്പനിക്കു കാരണമായ എച്ച്1എന്‍1 വൈറസ് വ്യാപിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചു. ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍ മലേറിയ ബാധ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കാതെ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ. മലേറിയ അണുബാധയുടെ ഏറ്റവും മൂര്‍ധന്യവും ഗുരുതരവുമായ … Read more

സിക്ക വൈറസ് തിരിച്ചറിയാനുള്ള പുതിയ പരീക്ഷണം വിജയിച്ചു

സിക്ക വൈറസിന്റെ സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള പുതിയ പരീക്ഷണം വിജയകരം. ബ്രസീലിലെ ബഹിയ ഫാര്‍മയിലെ ഗവേഷകരാണ് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്. 20 മിനുട്ടില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നതാണ് ഇതിന്റെ സവിശേഷത. വടക്ക് കിഴക്കന്‍ ബ്രസീലിലെ ആരോഗ്യ ഗവേഷകരാണ് പുതിയ കണ്ടത്തലിന് പിന്നില്‍. നിലവിലുള്ള ടെസ്റ്റുകള്‍ വഴി സിക്ക വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ ആഴ്ചകളോളം സമയം എടുക്കും. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്ടുപിടുത്തം. ഏകദേശം 20 മിനുട്ടിനുള്ളില്‍ തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നാണ് … Read more

ബന്ധങ്ങള്‍ തകര്‍ക്കുന്ന വിരസമായ കിടപ്പറകള്‍

വിവാഹമോചനം വര്‍ധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായി മുന്നിട്ടു നില്‍ക്കുന്ന കുടുംബങ്ങളില്‍ പോലും ഇത് പതിവാണ്. മനപ്പൊരുത്തമില്ലാതെ ജീവിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിക്കുകയാണ്. വിവാഹത്തിന്റെ ആദ്യനാളുകളിലെ സമ്പോഷവും സമാധാനവും ഇടയ്‌ക്കെപ്പോഴോ കൈമോശം വരുന്നു. എന്താണിതിനു കാരണം. കാരണം ഒന്നല്ല. പലതാണ്. ലൈംഗികതയ്ക്ക് വിവാഹ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. വിരസമായ ലൈംഗികത പലപ്പോഴും ബന്ധങ്ങള്‍ക്കു വിള്ളല്‍ വീഴ്ത്താന്‍ കാരണമാകുന്നു. സന്തോഷവും ആത്മവിശ്വാസവും ദമ്പതികളിലെ പരസ്പര സ്‌നേഹവും വര്‍ധിപ്പിക്കുന്നതില്‍ ലൈംഗികതയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ … Read more

ഒളിംപിക്‌സിന് വിതരണം ചെയ്യുന്നത് 450000 ഗര്‍ഭനിരോധന ഉറകള്‍

റിയോ ഡി ജനീറോ: ലോകകായികമാമാങ്കത്തിന് വേദിയാകുന്ന ബ്രസീലില്‍ വിതരണം ചെയ്യുന്നത് 450000 ഗര്‍ഭനിരോധന ഉറകള്‍. ഫുട്‌ബോളിന്റെ ഈറ്റില്ലത്തില്‍ സുരക്ഷിത ലൈംഗികതയ്ക്കായാണ് 450,000 ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നത്. കായികപ്രേമത്തിനൊപ്പം മാംസനിബദ്ധാനുരാഗത്തിനും പേരുകേട്ട ബ്രസീലിലേക്ക് റിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് ഈ കരുതല്‍. സികയുടെയും എയ്ഡ്‌സിന്റെയും പശ്ചാത്തലത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ മൂന്ന് മടങ്ങ് കുടുതലാണ് ഇത്. കഴിഞ്ഞ ഒളിമ്പിക്‌സിനേക്കാള്‍ വളരെ കൂടുതലായിരിക്കും ഇത്തവണത്തെ കരുതലെന്നതും ഇതാദ്യമായി സ്ത്രീകള്‍ക്കുള്ള ഉറകള്‍ കൂടി ലഭ്യമാക്കുന്നു എന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. പുരുഷന്മാര്‍ക്കായി 350,000 ഉറകളും … Read more

കൂര്‍ക്കം വലിക്കുന്ന കുട്ടികള്‍ക്ക് പഠനവൈകല്യം ബാധിക്കാന്‍ സാധ്യത

കൂര്‍ക്കം വലിയും സ്‌കൂളിലെ കുട്ടികളുടെ പെര്‍ഫോമെന്‍സുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂര്‍ക്കംവലി കുട്ടികളുടെ സ്‌കൂള്‍ പഠനത്തനെ മോശമായി ബാധിക്കുമെന്നാണ് ഇവര്‍ കണ്ടെത്തി. വല്ലപ്പോഴും കൂര്‍ക്കംവലിക്കുന്നത് സാധാരണമാണ്. എന്നാല്‍ സ്ഥിരമായി കൂര്‍ക്കം വലിക്കുന്നത് സ്ലീപ്പ് അപ്‌നോയ എന്ന വൈകല്യത്തിനു കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഇത് ഉറക്കത്തെ ബാധിക്കും. അത് ഏകാഗ്രതയെയും അതുവഴി പഠനവൈകല്യങ്ങളിലേക്കും നയിക്കാമെന്നാണ് ഗവേഷകരുടെ വാദം. ശ്വാസോച്ഛ്വാസം തുടര്‍ച്ചയായി നിര്‍ത്തുകയും പിന്നീട് തുടങ്ങുകയും ചെയ്യുന്ന ഗുരുതരമായ വൈകല്യമാണ് സ്ലീപ്പ് അപ്‌നോയ. ടോണ്‍സില്‍സ് വലുതാകുന്നതാണ് കൂര്‍ക്കം വലിക്ക് പ്രധാന … Read more