മായോ ഹോസ്പിറ്റല്‍ ശുചിത്വ രഹിതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

മായോ: കാസ്റ്റില്‍ ബാറിലുള്ള മായോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അപകടകാരിയായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആശുപത്രി ഉപകരണങ്ങളും, അന്തരീക്ഷവും വൃത്തിഹീനമായ രീതിയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ & ക്വളിറ്റി അതോറിറ്റി (ഫിക്ക) നടത്തിയ പരിശോധനയില്‍ ആശുപത്രി അന്തരീക്ഷത്തില്‍ അപകടകാരിയായ ‘ആസ്പര്‍ജിലോസിസ്’  എന്ന ഫംഗസ് ബാധയുള്ളതായി സ്ഥിതീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കൂടാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ കഴിവുള്ളതാണ് ഈ അപകടകാരി. കഴിഞ്ഞ മെയ് 31 … Read more

ടൂത്ത് പെയ്സ്റ്റ് അപകടകാരിയോ?

ടൂത്ത് പെയ്സ്റ്റില്‍ ഉപയോഗിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസവസ്തു അപകടകാരി എന്ന് പുതിയ കണ്ടെത്തല്‍. ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥം തറ വൃത്തിയാക്കുന്ന ലോഷനുകളിലാണ് സാധാരണയായി ഉപയോഗിച്ച് കാണുന്നത്. സോപ്പുകളില്‍ ട്രൈക്ലോസാന്റെ ഉപയോഗം 2015 ല്‍ തന്നെ യുറോപിയന്‍ യൂണിയന്‍ പൗരസംരക്ഷണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ടൂത്ത് പെയിസ്റ്റുകളില്‍ ഈ രാസവസ്തുവിന്റെ ഉപയോഗം മാരകമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട് എന്ന് ഡെന്റിസ്റ്റുകള്‍ സാക്ഷ്യപെടുത്തിയതോടു കൂടിയാണ് ട്രൈക്ലോസാന്റെ ഉപയോഗം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചിരിക്കുന്നത്. ഇതിലുള്ള കാര്‍സിനോജനുകള്‍ കാന്‍സറിന് കാരണമാവുന്നു. … Read more

സ്റ്റാറ്റിന്‍ ദോഷകരമല്ല…

ശരീരത്തിലെ കൊഴുപ്പു കുറക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ ഫലപ്രദവും സുരക്ഷിതവുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍.വര്‍ഷങ്ങളായി ഈ മെഡിസിനെ ചുറ്റിപറ്റി  വിവാദങ്ങളും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്തില്‍ കോടിക്കണക്കിനുപേര്‍ സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവരായുണ്ട്. സ്റ്റാറ്റിന്‍ന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്തു പല വാര്‍ത്തകളും വന്നതിനെ തുടര്‍ന്ന് പലരും ഇതിന്റെ ഉപയോഗം അവസാനിപ്പിച്ചിട്ടുണ്ട്. ഇത് വില്പനയില്‍ വന്‍ ഇടിവാണ്  ഉണ്ടാക്കിയത്. സ്റ്റാറ്റിനെക്കുറിച്ചു ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തിലാണ് സ്റ്റാറ്റിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയത്. എന്നിരുന്നാലും ചിലരില്‍ പേശിവേദന … Read more

തലമാറ്റല്‍ ശസ്ത്രക്രിയയ്ക്കായി ശാസ്ത്രലോകം തയ്യാറെടുപ്പില്‍

തലമാറ്റല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ് റഷ്യക്കാരനായ വലേറി സ്പിരിദോനോവ്. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു തലമാറ്റല്‍ ശസ്ത്രക്രീയ നടക്കുന്നത്. ജന്മനാ വേര്‍ഡിങ്ഹോഫ്മാന്‍ എന്ന ജനിതക രോഗബാധിതനാണ് 31- കാരനായ വലേറി സ്പിരിദോനോവ്. ശരീരത്തിലെ പേശികളെയും ഞരമ്പിലെ കോശങ്ങളെയും ബാധിക്കുന്ന ഈ രോഗം കാരണം ശരീരം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരികമായി വൈകല്യം സംഭവിച്ചു വീല്‍ചെയറില്‍ ആണെങ്കിലും വലേറി നല്ല ഒരു കംപ്യുട്ടര്‍ പ്രോഗ്രാമറാണ്. ഇറ്റലിക്കാരനായ ന്യുറോസര്‍ജന്‍ ഡോക്ടര്‍ സെര്‍ജിയോ കനാവെറോ, ചൈനീസ് സര്‍ജന്‍ സിയാവോപിങ്ങ്‌നെനും ചേര്‍ന്ന് ഏകദേശം 150 പ്രഗത്ഭരായ ഡോക്ടര്‍മാരുടെ … Read more

നിരന്തരം അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ മാനസിക രോഗികളായേക്കാമെന്ന് പഠനം

ചിക്കാഗോ: ഇന്റര്‍നെറ്റ് ലോകം എന്നും മനുഷ്യനെ അതിശയിപ്പിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ്. അതില്‍ ധാരാളം അറിവുകളോടൊപ്പം ധാരാളം അശ്ലീലതയും സുലഭമാണ്. പോണോഗ്രഫി എന്നറിയപ്പെടുന്ന അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപം സംഘവും രംഗത്ത്. നിരന്തരമായി ഇത്തരം വീഡിയോകള്‍ കാണുന്നവര്‍ വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമയാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. പതിവായി വീഡിയോകള്‍ കാണുന്നവര്‍ക്ക് കാലക്രമേണ ലൈംഗികതയോട് വിരക്തി തോന്നുമെന്നും പഠനത്തില്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ഉത്തേജനത്തിന് ഇത്തരം വീഡിയോകള്‍ … Read more

നിങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് വരുമോ? ഈ ചോദ്യങ്ങളിലൂടെ അത് കണ്ടെത്താം

വളരെ ലളിതമായ പേഴ്‌സണാലിറ്റി ടെസ്റ്റിലൂടെ അല്‍ഷിമേഴ്ഷ്യസിന്റെ ആദ്യ സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മൈല്‍ഡ് ബിഹേവിയറല്‍ ഇംപയര്‍മെന്റ് (എം ബി ഐ) പരിശോധനകളിലൂടെ മറവി രോഗം കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. മറവി രോഗം ബാധിക്കുന്നവരുടെ പ്രകൃതത്തിലും പെരുമാറ്റത്തിലും രോഗം ബാധിക്കുന്നതിന് മുമ്പ്  മാറ്റമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്തരം മാറ്റങ്ങള്‍ മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടെ നിങ്ങള്‍ക്ക് അല്‍ഴിമേഴ്‌സ് വരാന്‍ സാധ്യതയുണ്ടോ എന്ന കാര്യം വ്യക്തമാകുമെന്നാണ് കാനഡയിലെ വിദഗ്ദ്ധ … Read more

റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള്‍ തകരാറിലാക്കും

ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റുകള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ്് സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനം. റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള്‍ തകരാറിലാക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നത്. ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വൃക്ക രോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 63,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്തപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വൃക്ക … Read more

ഷിഗല്ല ബാക്ടീരീയ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം സംസ്ഥാനത്തു പടരുന്നു. രോഗബാധയെ തുടര്‍ന്നു മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളെയാണു കൂടുതലായും ഈ രോഗം ബാധിക്കുന്നത്. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഉണര്‍ന്നത്. മഴ ശക്തമായതോടെ ജലം മലിനപ്പെട്ടതിനെ തുടര്‍ന്നു പനിക്കൊപ്പം വയറിളക്ക രോഗങ്ങളും വര്‍ധിച്ചിരുന്നു. സാധാരണ … Read more

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമൈറ്റിന്റെ ഉപയോഗത്തിനു നിരോധനം

ന്യൂഡല്‍ഹി: ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നതു നിരോധിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതറിയിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന ബ്രഡുകളില്‍ പൊട്ടാസ്യം ബ്രോമൈറ്റ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ബ്രോമൈറ്റ് കാന്‍സറിന് കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്രഡ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നതിനാണ് പൊട്ടാസ്യം ബ്രോമൈറ്റ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ അനുവദനീയ അളവില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതിയുണ്ടായിരുന്നു. പൊട്ടാസ്യം ബ്രോമൈറ്റിന്റെ ഉപയോഗം നിരോധിച്ചെങ്കിലും മനുഷ്യ … Read more

അമിതമായി സെല്‍ഫിയെടുത്താല്‍ പ്രായം കൂടും

ലണ്ടന്‍: അമിതമായി സെല്‍ഫി എടുക്കുന്നവര്‍ക്ക് പ്രായം കൂടും, ചര്‍മ്മത്തെ ബാധിക്കും, ചുളിവുകള്‍ ഉണ്ടാവും. ഇത് വെറുതെ പറയുന്നതല്ല ത്വക്ക് രോഗവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പാണ്. തുടര്‍ച്ചയായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വെളിച്ചവും റേഡിയേഷനുമാണ് ഏല്‍ക്കുന്നതാണ് പ്രശ്‌നം. ഇവ തുടര്‍ച്ചയായി മുഖത്ത് അടിക്കുന്നത് പ്രായം കൂടാനും ചുളിവുകള്‍ ഉണ്ടാവാനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവര്‍ ഏത് കൈയിലാണ് ഫോണ്‍ പിടിക്കുന്നതെന്ന് മുഖത്തെ ഏതു വശത്തിനാണ് കൂടുതല്‍ തകരാറു സംഭവിച്ചതെന്നു നോക്കി ഡോക്ടര്‍മാര്‍ക്ക് പറയാന്‍ സാധിക്കും. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വൈദ്യുതകാന്തശക്തിയുള്ള … Read more