പാലസ്തീൻ ഐക്യദാർഢ്യം; SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ
SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ വച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ വച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡബ്ലിന്‍ ബ്യുമോണ്ടില്‍ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ (ചൊവ്വാഴ്ച) ബ്യൂമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് വിശുദ്ധ കുറുബാന. തുടർന്ന്, വൈകുന്നേരം 7 മണി വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ചടങ്ങുകൾ പിന്നീട നാട്ടിൽ വച്ച് നടത്തപ്പെടും. കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോമി ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ക്യാൻസർ രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ ആയിരുന്നു അന്തരിച്ചത്.
അയര്‍ലണ്ടിലെ 50-മത്തെ ക്രാഫ്റ്റ് & ഡിസൈൻ എക്‌സ്‌ഹിബിഷൻ ‘ഷോക്കെയ്‌സ്’ ഡബ്ലിനിലെ RDS-ൽ ഇന്ന്‍ മുതല്‍ ആരംഭിക്കും. രാജ്യത്തെ പ്രമുഖ ക്രാഫ്റ്റ് & ഡിസൈൻ ആർട്ടിസ്റ്റുകൾക്ക്, അവരുടെ കര കൌശല ഉത്പന്നങ്ങൾ ‘ഷോക്കെയ്‌സ്’ ല്‍ പ്രദർശനം നടത്താം. ജനുവരി 19 മുതല്‍ 21 വരെയാണ് പ്രദര്‍ശനം. പ്രാരംഭത്തിൽ “നാഷണൽ ക്രാഫ്റ്റ് ഫെയർ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദർശനത്തിൽ, 20 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് ഈ മേഖലയിലെ കലാകാരന്‍മാര്‍ക്ക് കൂടുതൽ … Read more
ശനിയാഴ്ച ഡബ്ലിനിലെ സ്വോർഡ്‌സിലെ ഒരു വസതിയിൽ നടത്തിയ പരിശോധനയിൽ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 400,000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടുകയും ചെയ്തു. ഡബ്ലിൻ മെട്രോപോളിറ്റൻ മേഖലയിൽ (DMR) മയക്കുമരുന്ന് വില്പനയും വിതരണവും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ, 500 ഗ്രാം തൂക്കമുള്ള 40 വാക്വം സീൽ ചെയ്ത കഞ്ചാവ് ബാഗുകൾ പിടിച്ചെടുത്തു, മൊത്തം 20 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവിനു … Read more
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o തീയതി ഞായറാഴ്ച 2:30 pm ന് ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ (Upstairs) കൂടുന്നു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സീ അയർലണ്ട് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : 0851667794 , 0831919038
ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ റീജിയണൽ കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലേയും, നാസ്, അത്തായി, നാവൻ, ഡൺഡാൽക്ക്, ദ്രോഗഡ കുർബാന സെൻ്ററുകളിലേയും കൈക്കാരന്മാരും, … Read more
ഡബ്ലിനിലെ വടക്കൻ മേഖലയിൽ 150-ത്തിലധികം ഗാർഡ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ വൻ പരിശോധനയിൽ ആയുധങ്ങളും €400,000 മൂല്യമുള്ള മയക്കുമരുന്നും, ഡിസൈനർ വാച്ചുകളും വസ്ത്രങ്ങളും, വ്യവസായ ഉപകരണങ്ങളും പിടികൂടി. മൂന്നു പേർ അറസ്റ്റിലായതായി ഗാർഡാ അറിയിച്ചു. ഈ പരിശോധനകൾ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കൂളോക്, റഹേനീ പ്രദേശങ്ങളിലെ സംഘടിത ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു വമ്പൻ ഗാർഡാ ഓപ്പറേഷനിന്റെ ഭാഗമായാണ് നടപ്പിലാക്കിയത്. ഗാർഡാ ഉദ്യോഗസ്ഥർ 160,000 യൂറോ വിലമതിക്കുന്ന കഞ്ചാവും 22,000 യൂറോ വിലയുള്ള കോക്കെയിനും പിടിച്ചെടുത്തു. ഇതുകൂടാതെ, 161,000 … Read more
സ്‌പെയിനിലെ എൽ ചോറോ മലനിരകളിൽ ട്രക്കിംഗിനിടെ ഉണ്ടായ ദുരന്തത്തിൽ പെട്ട് മരിച്ചത് ഡബ്ലിനിലെ ഷാൻകിൽ സ്വദേശിയായ ഇവ് മക്കാർത്തി (21) ആണെന്ന് സ്ഥിരീകരിച്ചു. സ്പെയ്‌നിലെ എൽ ചൊറോ ഗ്രാമത്തിന് സമീപമുള്ള കാമിനിറ്റോ ഡെൽ റെയ് പാതയിൽ വെള്ളിയാഴ്ച വൈകുന്നേരം റോക്ക് ക്ലൈബിങ്ങിനിടെയാണ് അടി തെറ്റി വീണു ഇവ് മരണപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ ഫിസിയോളജിയില്‍ അവസാന വർഷ വിദ്യാർത്ഥിനിയായ ഇവ്, Loreto Abbey school, ഡാൽക്കിയിലെ മുൻ വിദ്യാർത്ഥിനിയുമായിരുന്നു. ഇവിന്റെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്ത് വീണെങ്കിലും, തൊട്ടടുത്ത … Read more
പുതുവർഷത്തിന്റെ ആവേശം ഉയർത്താന്‍ വലിയ സംഗീത ആഘോഷ രാവിന് ഡബ്ലിനിലെ ഷീല പാലസ് റസ്റ്ററന്റ് സാക്ഷ്യം വഹിക്കുന്നു. ഡിസംബർ 31-ന് രാത്രി 10 മണിമുതൽ AURA, Sheela Palace, Liffey Valley-യിൽ വച്ച് ‘Bollywood new year Masquerade’ അരങ്ങേറും. പ്രശസ്ത DJ ദർശന്റെ നേതൃത്വത്തിൽ, ബോളിവുഡ് സംഗീതത്തിന്റെ താളങ്ങളിൽ നൃത്തമാടാനും പുതുവത്സരത്തിന്‍റെ ആവേശം പകർന്നുനൽകാനും ഒരവസരം. രാത്രി 10 മണി മുതൽ AURA,SHEELA PALACE, LIFFEY VALLEY- ൽ ആണ് സംഗീത പരിപാടി നടക്കുക. ഈ … Read more
ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more