സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബിൽ സംഘർഷം ; മൂന്ന് പേർക്ക് പരിക്ക്

ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നല വൈകീട്ട് 6.30 ഓടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഹബ്ബിലെ താമസക്കാരായ ചില ആളുകള്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. മൂന്ന് പേരുടെയും പരിക്കുകള്‍ സാരമുള്ളതല്ല എന്നതാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. സംഘര്‍ഷവിവരം അറിഞ്ഞ് ഗാര്‍ഡ ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരും, ഉക്രൈന്‍ അഭയാര്‍ത്ഥികളും ഉള്‍പ്പെടെ എണ്ണൂറോളം പേരാണ് നിലവില്‍ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ താമസിക്കുന്നത്. … Read more

ഡബ്ലിനിൽ ഒരു സൈക്കിൾ മോഷ്ടിക്കപ്പെടാൻ എടുക്കുന്ന സമയമെത്ര ? RTE റിപ്പോർട്ടർമാർ സൈക്കിൾ കള്ളന്മാർക്ക് പിറകെ പോയപ്പോൾ സംഭവിച്ചത് എന്തെന്നറിയാം

ഡബ്ലിനില്‍‍ ഓരോ വര്‍ഷവും ഇരുപതിനായിരത്തിലധികം സൈക്കിളുകള്‍ മോഷ്ടിക്കപ്പെടുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് ഡബ്ലിന്‍ സൈക്ലിങ് ക്യാംപെയിന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇവയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാവട്ടെ അയ്യായിരിത്തിലധികം കേസുകള്‍ മാത്രം. കോടികള്‍ വിലയുള്ള കാറുകള്‍ ചീറിപ്പായുന്ന ഡബ്ലിനിലെ തെരുവുകളില്‍ നിന്നും സൈക്കിളുകള്‍‍ മോഷണം പോവുന്നത് വലിയ കാര്യമാണോ എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. എന്നാല്‍ ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന സൈക്കിളുകള്‍ പലപ്പോഴും ലക്ഷങ്ങള്‍ വില വരുന്നവയാവാം. ഒരു വ്യായാമം എന്നതിലുപരി സൈക്കിളുകള്‍ പലരുടെയും പ്രഥമ ഗതാഗത മാര്‍ഗ്ഗമാണ് അയര്‍ലന്‍ഡില്‍. മറ്റു ചിലര്‍ക്കാകട്ടെ സൈക്കിളുകള്‍ … Read more

Stillorgan ൽ ഡബിൾ ബെഡ്‌റൂം വാടകയ്ക്ക്

Stillorgan ല്‍ ഷെയറിങ് ഡബിള്‍ ബെഡ്റൂം വാടകയ്ക്ക്. വനിതാ പ്രൊഫഷണലുകള്‍ക്ക് റൂം നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ 0894348930 എന്ന നമ്പറില്‍ ബന്ധപ്പെടുക

അവസരങ്ങളുടെ വാതിൽ തുറന്ന് Ryanair; മികച്ച ശമ്പളത്തോടെ ground handling ഏജന്റുമാരാവാം

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ Ryanair ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ground handling agent മാരെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 യൂറോയാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് മുന്‍പരിചയമില്ലാത്തവര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യൂറോപ്പില്‍ റെസിഡന്റ്-വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്ളവരും, ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുമാവണം അപേക്ഷകരെന്ന് കമ്പനി ജോബ് പോസ്റ്റില്‍ പറയുന്നുണ്ട്. വിമാനം മാർഷൽ ചെയ്യുക, ബോർഡിംഗ് സമയത്ത് യാത്രക്കാരെ സഹായിക്കുക, പ്രധാന ടെർമിനലിലേക്കും പുറത്തേക്കും ബാഗേജുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് … Read more

അഭയാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഡബ്ലിനിൽ ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത റാലി

അയര്‍ലന്‍ഡിലെ അഭയാർത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡബ്ലിനില്‍ നടന്ന റാലിയില്‍ പങ്കെടുത്തത് ഇരുന്നൂറിലധികം ആളുകള്‍. ഡബ്ലിന്‍ നോര്‍ത്തിലെ Fairview നടപ്പാലത്തിലായിരുന്നു പ്രതിഷേധ റാലി അരങ്ങേറിയത്. Northside For All എന്ന പേരിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു റാലി. അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു റാലി സംഘടിപ്പിക്കപ്പെട്ടത്. മേഖലയിലെ താമസക്കാര്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, അഭയാർത്ഥികള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. അഭയാർത്ഥികളെ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നതായി Northside For All റാലിയുടെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയില്‍ … Read more

ഡബ്ലിൻ M50 റോഡ്‍വേയിലെ ചില ഭാഗങ്ങൾ ജനുവരിയിലെ ചില ദിവസങ്ങളിൽ അടച്ചിടും; ബദൽ റോഡുകൾ നിർദ്ദേശിച്ച് കൗണ്ടി കൗൺസിൽ

റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും തിരക്കേറിയ M50 റോഡ്‍വേയിലെ ചില ഭാഗങ്ങള്‍ ജനുവരിയിലെ ചില ദിവസങ്ങളില്‍ അടച്ചിടുമെന്ന് Dun Laoghaire-Rathdown കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. Transport Infrastructure Ireland ന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൗണ്ടി കൗണ്‍സിലിന്റെ അറിയിപ്പ്. M50 ജങ്ഷന്‍-13 നും ജങ്ഷന്‍ 17 നും ഇടയിലുള്ള റോഡ് ജനുവരി 18 ബുധനാഴ്ച മുതല്‍ ജനുവരി 20 വെള്ളിയാഴ്ച വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ അടച്ചിടും. ശനി, ഞായര്‍ ദിവസങ്ങളില്‍ … Read more

ഡബ്ലിനിൽ ഇന്നലെ നടന്നത് രണ്ട് കൊലപാതകങ്ങൾ ; മൂന്ന് പേർ പിടിയിൽ

ഡബ്ലിനില്‍ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് പേര്‍. Finglas ലെ Collins Place ല്‍ മുപ്പത് വയസ്സുകാരനായ യുവാവും, ഡബ്ലില്‍ Ashtown ല്‍ നാല്‍പ്പതുകാരിയായ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു Ashtownലെ Royal Canal Park ലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സംശയാസ്പദമായ സാഹചര്യത്തില്‍ 50 വയസ്സുകാരനായ ഒരാളെ ഗാര്‍‍ഡ പിടികൂടുകയും, Finglas ഗാര്‍ഡ സ്റ്റേഷനില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. … Read more

വലിയ ലക്ഷ്യങ്ങളുമായി IKEA; രണ്ട് വർഷത്തിനുള്ളിൽ അയർലൻഡിലെ രണ്ടാമത്തെ വലിയ ഔട്ട്‍ലെറ്റ് തുറക്കാൻ ലക്ഷ്യമിട്ട് കമ്പനി

നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ IKEA ഔട്ട്‍ലെറ്റ് പ്രവര്‍ത്തിക്കുന്നത് നോര്‍ത്ത് ഡബ്ലിനിലെ ബാലിമണില്‍ അയര്‍ലന്‍ഡില്‍ തങ്ങളുടെ രണ്ടാമത്തെ പ്രധാന ഔട്ട്ലെറ്റ് തുറക്കാന്‍ ലക്ഷ്യമിട്ട് സ്വീഡിഷ് റീട്ടെയില്‍ ഭീമന്‍മാരായ IKEA. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ ഔട്ട്‍ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. നോര്‍ത്ത് ഡബ്ലിനിലെ ബാലിമണില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‍ലെറ്റിന് പുറമെയാണ് രണ്ടാമതൊരു ഷോറൂം കൂടെ കമ്പനി അധികൃതര്‍ തുറക്കാനൊരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ IKEA ഔട്ട്‍ലെറ്റാണ് ബാലിമണിലേത്. 20000 സ്ക്വയര്‍ ഫീറ്റോളം വിസ്തീര്‍ണ്ണത്തിലാണ് … Read more

നഗരത്തിലെ ഏറ്റവും വലിയ ‘ചീസ് പ്രേമിയെ’ കണ്ടെത്താൻ മത്സരവുമായി ഡബ്ലിൻ പബ്ബ്

ചീസ് പ്രേമികള്‍ക്കിടയിലെ രാജാവിനെ കണ്ടെത്താന്‍ മത്സരമൊരുക്കി ഡബ്ലിന്‍ നഗരത്തിലെ Token pub. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു കിലോഗ്രാം ചീസ് കഴിക്കുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക. ജനുവരി മാസമുടനീളം ഈ മത്സരം നടക്കും. ഡബ്ലിനിലെ സ്മിത്ത്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ പബ്ബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് മത്സരവിവരം പുറത്ത് വിട്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പബ്ബിലെത്തിയ ശേഷം ഒരു കിലോഗ്രാം mozzarella bites നുള്ള വിലയായ 25 യൂറോ മാത്രമാണ് നല്‍കേണ്ടത്. ഇവ കഴിക്കാന്‍ എടുക്കുന്ന സമയത്തിനനുസരിച്ച് പബ്ബിലെ ലീഡര്‍ബോര്‍ഡില്‍ മത്സരാര്‍ഥികളുടെ … Read more

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡബ്ലിനിൽ പ്രതിഷേധം

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധം. സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് സംഘടനയായ Rosa യുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. “Stop Killing Women” എന്ന മുദ്രാവാക്യമുയര്‍ത്തിയിരുന്നു പ്രതിഷേധം. ഈ മുദ്രാവാക്യം കൈകളില്‍ പതിപ്പിച്ചു നില്‍ക്കുന്ന ഒരു സ്ത്രീയുടെ മ്യൂറല്‍ പെയിന്റിങ്ങിന് മുന്നിലായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ചിത്രത്തിന് സമാനമായി പ്രതിഷേധക്കാര്‍ കൈകളില്‍ മുദ്രാവാക്യം എഴുതിവച്ചിരുന്നു. Emmalene Blake എന്ന ചിത്രകാരിയാണ് ഈ മ്യൂറല്‍ പെയിന്റിങ്ങിന് രൂപം നല്‍കിയത്. ലിംഗപരമായ അതിക്രമങ്ങളെ സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ നോക്കിക്കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് … Read more