കാറ്റും മഞ്ഞും : അഞ്ച് കൗണ്ടികളിൽ യെല്ലോ അലേര്‍ട്ട്

അയര്‍ലണ്ടിലെ അഞ്ചു കൗണ്ടികളിൽ ഹിമ പാതത്തിനും വിവിധ പ്രദേശങ്ങളിൽ കാറ്റിനുമുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കി. കാവൻ, ഡോണിഗൽ, മോനഗൻ, ലെയ്ട്രിം, ലൗത്ത് എന്നിവിടങ്ങളില്‍ ഹിമപാത മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണി വരെ തുടരും എന്ന് Met Éireann അറിയിച്ചു. ഡോണിഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് ഇന്ന് പുലർച്ചെ 3 മണിക്ക് ആരംഭിച്ചു, ഉച്ചയ്ക്ക് 2 മണി വരെ പ്രാബല്യത്തിൽ തുടരും. ക്ലയർ, ലിമെറിക്ക്, കേറി കൗണ്ടികളിൽ കാറ്റ് … Read more

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല : സഹായം തേടി പോലീസ്

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് 22കാരി സാന്ദ്രാ സജുവിനെ കാണാതായത്. പത്തു ദിവസം മുമ്പ് ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ … Read more

ലണ്ടൻ-ഡബ്ലിൻ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് റയൻഎയർ മേധാവി

ലണ്ടൻ മുതൽ ഡബ്ലിനിലേക്കുള്ള വണ്‍വെ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ റയൻഎയർ സിഇഒ മൈക്കിൾ ഒ’ലീറി ഖേദം പ്രകടിപ്പിച്ചു. ഈ ക്രിസ്മസ് സീസണിൽ ഡബ്ലിൻ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യാത്ര പരിധി (പാസഞ്ചർ ക്യാപ്) കാരണം ടിക്കറ്റുകളുടെ വില റൗണ്ട്-ട്രിപ്പ് അടിസ്ഥാനത്തിൽ €1,000 വരെ എത്താൻ സാധ്യതയുണ്ട് എന്ന് ഓഗസ്റ്റിൽ ഒ’ലീറി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാസഞ്ചർ ക്യാപ് കൂടാതെ, ഹോളിഹെഡ്-ഡബ്ലിൻ ഫെറി സർവീസുകള്‍ ദരാഗ് ചുഴലിക്കാറ്റിന്റെ ഫലമായി ഈ മാസം താൽക്കാലികമായി റദ്ദാക്കിയതും യാത്രക്കാരുടെ പ്രയാസം വർധിപ്പിച്ചു. ഫെറി … Read more

14,000 ഉപഭോക്താക്കൾക്ക് €3.76 മില്ല്യന്‍ റോമിംഗ് ചാർജുകൾ തിരിച്ചു നല്‍കാന്‍ ത്രീ അയര്‍ലണ്ട്

യൂറോപ്യൻ യൂണിയന്റെ റോമിംഗ് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ത്രീ അയർലാൻഡ് 14,000 ഉപഭോക്താക്കൾക്ക് €3.76 മില്ല്യന്‍ തിരിച്ചടയ്ക്കാനൊരുങ്ങുന്നു. കമ്യൂണിക്കേഷൻസ് റെഗുലേറ്റർ ആയ കോംറെഗിന്റെ അന്വേഷണത്തിന്‍റെ ഫലമായാണ് ഈ തീരുമാനം. ഈ അന്വേഷണത്തിൽ, യൂറോപ്യൻ യൂണിയന്റെ റോമിംഗ് ചട്ടങ്ങൾ ത്രീ അയർലാൻഡ് പാലിച്ചിട്ടുണ്ടോ എന്നതു പരിശോധിച്ചു. പ്രത്യേകിച്ച്, ഉപഭോക്താക്കൾക്ക് റോമിംഗ് സമയത്ത് ലഭിക്കേണ്ട സന്ദേശങ്ങൾ സംബന്ധിച്ചായിരുന്നു പരിശോധന. യൂറോപ്യൻ യൂണിയനിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ സേവനങ്ങൾ നാട്ടിലേതുപോലെ ഉപയോഗിക്കാം. എന്നാൽ, സേവനദാതാക്കൾക്ക് ഡാറ്റാ ഉപയോഗത്തിന് നിയമപരമായ … Read more

വൈദ്യ ചികിത്സക്കായി പലസ്തീനിയൻ കുട്ടികൾ അയർലണ്ടിൽ

യുദ്ധം നാശോന്മുഖമാക്കിയ ഗാസയില്‍ നിന്ന്, വൈദ്യ ചികിത്സയ്ക്കായി ആദ്യത്തെ പലസ്തീനിയൻ കുട്ടികളുടെ സംഘം അയർലണ്ടിൽ എത്തിച്ചേർന്നതായി ആയർലണ്ട് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണല്ലി അറിയിച്ചു. എട്ട് കുട്ടികളെയും അവരുടെ എട്ട് സംരക്ഷകരെയും കൂടാതെ 11 സഹോദരങ്ങളും അടങ്ങിയ സംഘം, സ്ലോവാക്യൻ സർക്കാരിന്റെ സഹായത്തോടെ വന്ന വിമാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അയർലണ്ടിൽ എത്തിയത്. ഏപ്രിൽ മാസത്തിൽ ലോകാരോഗ്യ സംഘടന (WHO) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് പലസ്തീനിയൻ രോഗികളെ വൈദ്യ ചികിത്സയ്ക്കായി യൂറോപ്പിലേക്ക് മാറ്റാൻ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് … Read more

ഗ്രേസ് ഓഡിയോസ് ന്‍റെ ക്രിസ്മസ് ഗാനം പുറത്തിറങ്ങി

വിണ്ണിന്റെ സമാധാനം മണ്ണിനും മാനവ ഹൃത്തിനു മേകിയ ശാന്ത ശീതള രാവിൻറെ സംഗീതം നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു ഗ്രേസ് ഓഡിയോസ്, ‘രാത്രി രാത്രി രാത്രി അത്യുന്നതൻ പിറന്ന രാത്രി’ എന്ന ക്രിസ്മസ് ഗാനം യുടുബില്‍ റിലീസ് ചെയ്തു. https://youtu.be/1u_iriTGMAc?si=1MZQYf74pzEBykhv

അയര്‍ലണ്ട് മലയാളിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് ചെയർമാൻ കിങ്ങ് കുമാര്‍ വിജയരാജന്‍റെ ഭാര്യാ പിതാവ് ബു​ധ​നൂ​ർ വെ​ളു​ത്താ​ട​ത്ത് വി. ​കെ. ത​ങ്ക​ച്ച​ൻ (വി ​കെ ടി 77) ​അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: വി. ​ടി. ഹ​രി​ദാ​സ് (ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തം​ഗം), സി​ന്ധു, വി. ​ടി. സ​തീ​ശ​ൻ. മ​രു​മ​ക്ക​ൾ: അ​നീ​ഷ, കിങ്ങ്  കു​മാ​ർ, അ​നു​ജ. സി പി എം ​മു​ൻ ഏ​രി​യാ ക​മ്മി​റ്റി അം​ഗം ആയിരുന്നു.  

അയർലണ്ടിലെ പീസ് കമ്മീഷണർ ആയി മലയാളി ജോജി എബ്രഹാം

ലൂക്കനിലെ ഹെർമിറ്റേജ് ക്ലിനിക്കിൽ CSSD ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി ചുമതലയേറ്റു. അയര്‍ലണ്ടിലെ സംഘടനാ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ അദ്ദേഹത്തിന്‍റെ കഴിവും പ്രാഗൽഭ്യവും പീസ് കമ്മീഷണർ എന്ന സ്ഥാനത്തിന് അർഹനാക്കി. ജോജി എബ്രഹാം നിലവിൽ കോട്ടയം ക്ലബ്ബിന്റെ സെക്രട്ടറി, മലയാളം സംഘടനയുടെ പ്രസിഡൻറ്,  എക്യുമെനിക്കൽ ക്രിസ്ത്യൻ കൂട്ടായ്മയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

ഒരു വർഷത്തിനിടെ യു.എസ് 2.7 ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കിയതായി ഐ.സി.ഇ റിപ്പോർട്ട്

അമേരിക്കയുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) നൽകുന്ന പുതിയ കണക്കുകൾ അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ 2,70,000-ൽ കൂടുതൽ കുടിയേറ്റക്കാരെ യു.എസ്.ല്‍ നിന്ന് പുറത്താക്കി. ഡോണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ, യുഎസ് ഇല്‍ നിന്ന്‍ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് സന്ദേഹം നിലനില്‍ക്കുമ്പോള്‍ പുറത്ത് വന്ന ഈ കണക്കുകൾ പ്രാധാന്യമർഹിക്കുന്നു. 2025 ജനുവരി 20-നു ഡോണാൾഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഡിപോർട്ടേഷൻ ഓപ്പറേഷൻ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവ് … Read more

ബ്ലാർണിയിൽ 246 പുതിയ വീടുകൾ: കോർക്കു സിറ്റി കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകി

ബ്ലാർണിയിലെ ഹൗസിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ സഹായിക്കുന്ന 246 പുതിയ വീടുകളുടെ നിർമ്മാണത്തിന് കോർക്കു സിറ്റി കൗൺസിൽ അംഗീകാരം നൽകി. ബ്ലാർണിയിലെ റിംഗ്‌വുഡിൽ നിർമിക്കുന്ന ഈ വികസനം വലിയ ഒരു ഹൗസിംഗ് പദ്ധതിയുടെ ആദ്യ ഘട്ടമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ലോക്ക്‌സ്ട്രൈക്ക് ലിമിറ്റഡ് ജൂണിൽ സമർപ്പിച്ച പദ്ധതി 101 അപ്പാർട്ട്മെന്റുകൾ അടങ്ങുന്ന നാലുനില കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു. ഇവയിൽ ഒരു ബെഡ്‌റൂമും രണ്ട് ബെഡ്‌റൂമും ഉള്ള യൂണിറ്റുകൾ സമന്വയിപ്പിച്ചിട്ടുണ്ട്. കൂടാതെ, 30 ഡ്യൂപ്ലക്‌സ് വീടുകളും 115 വീടുകളും പദ്ധതിയുടെ ഭാഗമാണ്. ഇത് … Read more