തട്ടിപ്പ് കോളുകൾ പെരുകുന്നു; അയർലണ്ടിൽ ഓരോ വർഷവും നഷ്ടമാകുന്നത് 300 മില്യൺ യൂറോ

അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 300 മില്യണ്‍ യൂറോയോളം ഫോണില്‍ വരുന്ന തട്ടിപ്പ് കോളുകള്‍, മെസ്സേജുകള്‍ എന്നിവ വഴി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും നഷ്ടമാകുന്നു. രാജ്യത്തെ ടെലികോം റെഗുലേറ്ററായ ComReg-ന്റെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ ഉള്ള കോളുകളുടേയും മെസ്സേജുകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി ഫോണ്‍ ഉപയോക്താക്കളാണ് ഇത്തരത്തില്‍ ഉള്ള പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വര്‍ഷത്തില്‍ 365,000 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ശരാശരി 1000-ഓളം തട്ടിപ്പുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 5,000-ഓളം ബിസിനസ്സ് സ്ഥാപനങ്ങള്‍ ആണ് … Read more

മൊബൈൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ കോളുകൾക്കും മെസേജുകൾക്കും തടയിടാൻ പുതിയ നീക്കവുമായി അയർലണ്ടിലെ ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്

അയര്‍ലണ്ടിലെ മൊബൈല്‍ ഉപയോക്താക്കളുടെ ഫോണിലേയ്ക്ക് വ്യാജ കോളുകളും, വ്യാജ സന്ദേശങ്ങളും വരുന്നതിന് തടയിടാന്‍ പുതിയ നീക്കവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഇത്തരം സന്ദേശങ്ങള്‍ പലരുടെയും പണം നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണവുമായി Commission for Communications Regulation (ComReg) രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക ദൗത്യസംഘത്തെ വകുപ്പ് കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഈ ദൗത്യസംഘത്തില്‍ ഒരു ചെയര്‍പേഴ്‌സണും, സെക്രട്ടറിയേറ്റും ഉണ്ടാകും. ഇവര്‍ ഓരോ മാസവും അയര്‍ലണ്ടിലെ ടെലികോം വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് … Read more

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വോഡഫോണിന് 13,000 യൂറോ പിഴ

മൊബൈലില്‍ നിന്നും ലാന്‍ഡ്‌ഫോണ്‍ നമ്പറിലേയ്ക്ക് മാറാന്‍ അപേക്ഷ നല്‍കിയ ഉപഭോക്താക്കള്‍ക്ക് കാലതാമസം നേരിട്ടതിനും, ഉപഭോക്താക്കളുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്ന കോഡ് നല്‍കുന്നിതില്‍ താമസം വരുത്തിയതിനും മൊബൈല്‍ സേവനദാതാക്കളായ വോഡഫോണിന് 13,000 യൂറോ പിഴ. 2020, 2021 തുടക്കം എന്നീ കാലങ്ങളില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് Commission for Communications Regulation (ComReg) വോഡഫോണ്‍ മൊബൈല്‍ നെറ്റ് വര്‍ക്കിനും, ബ്രോഡ്ബാന്‍ഡിനുമെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡബ്ലിന്‍ ജില്ലാ കോടതിയാണ് പിഴ ശിക്ഷ … Read more