MIST സമ്മർ ഫെസ്റ്റിന് തുടക്കമായി; കാണികളെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

ക്ലോൺമേൽ: മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST)-യുടെ നേതൃത്വത്തിൽ നടത്തുന്ന “ക്ലോൺമേൽ സമ്മർ ഫെസ്റ്റിവൽ- 2025” പവർസ് ടൗൺ പാർക്കിൽ (E91EP20) വെച്ച്, ജൂലൈ 12 ന് രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെ നടക്കുന്നതാണ്. മുഖ്യാതിഥിയായി വരുന്ന സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മർ ഫെസ്റ്റിവലിൽ, അരവിന്ദും, മൃദുലയും നേതൃത്വം കൊടുക്കുന്ന സംഗീത സന്ധ്യ, പരിപാടിയുടെ മുഖ്യ-ആകർഷണമാണ്. പ്രശസ്ത കലാകാരന്മാർ നയിക്കുന്ന വയലിൻ, ഫ്യൂഷൻ തുടങ്ങിയ ഒരു പിടി കലാപരിപാടികൾ സംഗീത … Read more

കടുത്ത ചൂട്: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

ചൂട് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Cavan, Monaghan, Roscommon, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (ജൂലൈ 11 വെള്ളി) ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ (ജൂലൈ 12 ശനി) രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. പകല്‍ 27 ഡിഗ്രി വരെയും, രാത്രിയില്‍ 15 ഡിഗ്രി വരെയും താപനിലയാണ് ഈ പ്രദേശങ്ങളില്‍ … Read more

ഡബ്ലിനിൽ പുതിയ ഡാർട്ട് സ്റ്റേഷൻ; Woodbrook station ഓഗസ്റ്റിൽ തുറക്കും

ഡബ്ലിനില്‍ പുതിയ ഡാര്‍ട്ട് (Dublin Area Rapid Transit- DART) സ്റ്റേഷന്‍ അടുത്ത മാസം തുറക്കും. Bray – Shankill എന്നിവയ്ക്ക് ഇടയിലുള്ള Woodbrook station ഓഗസ്റ്റ് 10-ന് തുറക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ എണ്ണം 147 ആകും. ഏകദേശം 2,300-ഓളം വീടുകളുള്ള പ്രദേശത്താണ് പുതിയ സ്റ്റേഷന്‍. അതിനാല്‍ പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ വളരെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ 191 ഡാര്‍ട്ട് … Read more

അയർലണ്ടുകാർക്ക് സീറ്റ് ബെൽറ്റ് ഇടാൻ മടിയോ? പോയ വർഷം പിടിക്കപ്പെട്ടത് 6,000 പേരെന്ന് ഗാർഡ

അയര്‍ലണ്ടില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചതിന് കഴിഞ്ഞ വര്‍ഷം പിടിക്കപ്പെട്ടത് 5,848 പേരെന്ന് ഗാര്‍ഡ. ഗോള്‍വേയില്‍ സീറ്റ് ബെല്‍റ്റ് നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 95 ശതമാനവും, കെറിയില്‍ 72 ശതമാനവും വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, വേനല്‍ക്കാലത്താണ് ഏറ്റവുമധികം പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിടിക്കപ്പെട്ടതെന്നും പറയുന്നു. അയര്‍ലണ്ടില്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മുന്‍സീറ്റിലെ യാത്രക്കാര്‍ എന്നിവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി നിയമം പാസാക്കിയത് 1979 ഫെബ്രുവരി 1-നാണ്. 45 വര്‍ഷത്തിന് ശേഷവും 6,000-ഓളം പേര്‍ ഇതേ … Read more

അയർലണ്ടിൽ അപ്പാർട്ട്മെന്റുകളുടെ മിനിമം വലിപ്പം കുറയ്ക്കാൻ സർക്കാർ; ഭവനപ്രതിസന്ധിക്ക് പരിഹാരമാകുമോ?

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി അപ്പാര്‍ട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഭവനമന്ത്രി ജെയിംസ് ബ്രോണ്‍ കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശം മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ചു. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ മിനിമം വലിപ്പം 37 സ്‌ക്വയര്‍ മീറ്ററില്‍ നിന്നും 32 സ്‌ക്വയര്‍ മീറ്ററാക്കി കുറയ്ക്കുക അടക്കമുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ മിനിമം വലിപ്പം (2 പേര്‍ക്കുള്ളത്) 45 സ്‌ക്വയര്‍ മീറ്റര്‍, ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് (3 പേര്‍ക്ക്) 63 സ്‌ക്വയര്‍ മീറ്റര്‍, … Read more

അയർലണ്ടിൽ നിങ്ങൾക്ക് കൈക്കൂലി നൽകേണ്ടി വന്നിട്ടുണ്ടോ?

അയര്‍ലണ്ടില്‍ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ എമ്പാടുമായി യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അതാത് രാജ്യങ്ങളിലെ അഴിമതി എത്രത്തോളമുണ്ട് എന്ന് വിശ്വസിക്കുന്നതായി പരിശോധിച്ചത്. അയര്‍ലണ്ടിലെ 1,000-ഓളം പേരാണ് ഇത്തവണ സര്‍വേയില്‍ പങ്കെടുത്തത്. 27 ഇയു അംഗരാജ്യങ്ങളില്‍ നിന്നായി 26,300 പേരും സര്‍വേയുടെ ഭാഗമായി. അയര്‍ലണ്ടിലെ അഴിമതി സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 63% ജനങ്ങളും രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് കരുതുന്നവരാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഴിമതി … Read more

അയർലണ്ടിൽ കുട്ടികൾ സ്വയം നിർമ്മിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ 166% വർദ്ധിച്ചു

അയര്‍ലണ്ടില്‍ കുട്ടികള്‍ സ്വയം നിർമ്മിക്കുന്ന ലൈംഗികച്ചുവയുള്ള ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവര്‍ ഓണ്‍ലൈനില്‍ പ്രത്യപ്പെടുന്നത് 166% വര്‍ദ്ധിച്ചതായി The Irish Internet Hotline (IIH). കുട്ടികള്‍ സ്വയം എടുക്കുന്ന ഇത്തരം ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ‘self-generated’ child sexual abuse material (CSAM) എന്നാണ് അറിയപ്പെടുന്നത്. അതേസമയം കുട്ടികള്‍ സ്വയം ഇവ ഷൂട്ട് ചെയ്തു എന്നതിനര്‍ത്ഥം അവര്‍ സമ്മതത്തോടെയോ, മനഃപ്പൂര്‍വ്വമോ, അനന്തരഫലങ്ങളെ പറ്റി അറിഞ്ഞോ ആയിരിക്കണം അത് ചെയ്യുന്നതെന്ന് അര്‍ത്ഥമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആരുടെയെങ്കിലും ഭീഷണിക്കോ മറ്റോ വഴങ്ങി … Read more

അയർലണ്ടിൽ ബീച്ചിൽ പോകുന്നവർ വീവർ ഫിഷിന്റെ കുത്തേൽക്കാതെ ശ്രദ്ധിക്കണേ…

അയര്‍ലണ്ടില്‍ വേനല്‍ കൂടുതല്‍ ശക്തമായതോടെ നിരവധി പേര്‍ ബീച്ചുകളിലും മറ്റും ഉല്ലസിക്കാന്‍ എത്തുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ ബീച്ചിലെത്തുന്ന ആളുകളോട് വീവര്‍ ഫിഷ് (weever fish) എന്ന അപകടകാരിയായ മത്സ്യത്തിന്റെ കുത്തു കൊള്ളാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. National Poisons Information Centre of Ireland (NPIC). ബീച്ചില്‍ നീന്താനെത്തിയ ഒരു ഡസനോളം ആളുകള്‍ക്ക് ഇതിനകം വീവര്‍ ഫിഷിന്റെ കുത്തേറ്റിട്ടുണ്ട്. വലിപ്പത്തില്‍ ചെറുതായ വീവര്‍ ഫിഷിന് കൂര്‍ത്ത കൊമ്പുകളും, അതില്‍ ചെറിയ വിഷവുമുണ്ട്. അയര്‍ലണ്ടില്‍ എല്ലാ കടല്‍ത്തീരങ്ങളിലും അടിത്തട്ടിലെ … Read more

അയർലണ്ടിൽ ചൂടേറുന്നു; വിവിധ കൗണ്ടികളിൽ വരൾച്ച മുന്നറിയിപ്പ്, ജലം സംരക്ഷിക്കാൻ അഭ്യർത്ഥന

അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തെത്തുടര്‍ന്ന് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുജലവിതരണ വകുപ്പ് (Uisce Éireann). പല പ്രദേശങ്ങളിലും ജലവിതരണം നടത്താന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പറഞ്ഞ അധികൃതര്‍, Dublin, Limerick, Tipperary, Waterford, Cork, Galway, Donegal, Meath, Westmeath, Clare, Wexford എന്നീ കൗണ്ടികളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. സാധാരണയിലുമധികം ചൂട് ഉയര്‍ന്നതോടെ രാജ്യത്തെ പല കൗണ്ടികളിലും വരള്‍ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Mullingar (Co Westmeath), … Read more

ഐറിഷ് പാർലമെന്റിനു മുന്നിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; പ്രധാന വാതിൽ അടച്ചു

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ Leinster House-ന് മുന്നില്‍ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന് പുറത്തുള്ള Molesworth Street അടയ്ക്കുകയും, ടിഡിമാര്‍, ജോലിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് കുറച്ച് നേരത്തേയ്ക്ക് പ്രധാന വാതിലിലൂടെ പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്. ‘Traitors!’, ‘Get them out!’ ‘Cowards!’ മുതലായ ആക്രോശങ്ങളും പ്രതിഷേധക്കാരില്‍ ചിലര്‍ നടത്തി. പലരും ഐറിഷ് പതാകകളും കൈയിലേന്തിയിരുന്നു. ഡബ്ലിനിലെ O’Connell Street-ല്‍ നിന്നുമാണ് പ്രതിഷേധ പ്രകടനമാരംഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട Michelle … Read more