മോഷണം പോയ മോട്ടോർസൈക്കിൾ ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്

മോഷണം പോയ മോട്ടോര്‍സൈക്കിളിടിച്ച് ഗാര്‍ഡയ്ക്ക് പരിക്ക്. ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ബുധനാഴ്ച വൈകിട്ട് 5.45-ഓടെയാണ് സംഭവം. ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും North Road-ലേയ്ക്ക് പോകുകയായിരുന്ന മോട്ടോര്‍സൈക്കിളാണ് ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചത്. അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ഗാര്‍ഡയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അയർലണ്ടിൽ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് നേരെ നടക്കുന്ന കൗമാര അക്രമങ്ങൾ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാനും, കുറ്റക്കാരനെ ശിക്ഷിച്ച്, സമൂഹത്തെ സുരക്ഷിത ഇടമാക്കി മാറ്റാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പുവച്ച പെറ്റീഷന്‍. മലയാളിയായ ജിബി സെബി പാലാട്ടിയുടെ നേതൃത്വത്തില്‍ change.org വഴി നടത്തിവരുന്ന ഓണ്‍ലൈന്‍ ഒപ്പുസമാഹരണത്തില്‍ ഇതുവരെ 1200-ലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. അയര്‍ലണ്ടില്‍ ഈയിടെയായി നടന്നുവരുന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമായും 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരാണ് അക്രമങ്ങള്‍ നടത്തിവരുന്നത്. ക്രിക്കറ്റ് … Read more

പിതൃവേദിയുടെ ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ ജൂൺ 7-ന്

അയർലണ്ട് സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ (Dad’s Goal 2025) – 2025 ജൂൺ 7-ന് നടക്കുന്നു. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ (Phoenix Park Football Pitch) രാവിലെ 9 മണിമുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂനിയർ ഫുട്‍ബോൾ ടൂർണമെന്റും (Age 16-25) ഇതേദിവസം തന്നെ നടത്തുന്നു. ഡബ്ലിനിലെ സീറോ മലബാർ കുർബാന സെൻ്ററുകളിൽനിന്നും ഓരോ ടീമുകൾ … Read more

അയർലണ്ടിലെ ഭവന പ്രതിസന്ധി മറികടക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 54,000 വീടുകൾ 

അടുത്ത 25 വർഷത്തേക്ക് ഓരോ വർഷവും 54,000 വീടുകൾ വീതം നിർമ്മിച്ചാൽ മാത്രമേ അയർലണ്ടിലെ നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സെൻട്രൽ ബാങ്ക്. ഇതിനായി വർഷം 7 ബില്യൻ യൂറോ അധികമായി വേണ്ടിവരുമെന്നും ബാങ്ക് കണക്കാക്കുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കാനായായി ബാങ്കിന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഡയറക്ടറായ Mark Cassidy, ഇന്ന് ഉച്ചയ്ക്ക് Oireachtas Housing Committee-യെ കാണും. Economic and Social Research Institute (ESRI) അംഗങ്ങളും കൂടിക്കാഴ്ച്ചയിൽ സംബന്ധിക്കും.   വീടുകളുടെ ദൗർലഭ്യത വാടക, … Read more

ലണ്ടനിൽ ലിവൾപൂൾ ഫാൻസിന് ഇടയിലേക്ക് കാർ ഇടിച്ചു കയറി; 47 പേർക്ക് പരിക്ക്

ലണ്ടൻ: ലിവൾപൂൾ എഫ്സിയുടെ പ്രീമിയർ ലീഗ് വിജയ പരേഡിനിടെ ആളുകൾക്കിടയിലേക്ക് കാറിടിച്ചുകയറി 47 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാട്ടർ സ്ട്രീറ്റിന് സമീപമാണ് സംഭവം. ഇടിച്ചിട്ട കാറിന്റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.   ക്ലബ്ബിന്റെ പ്രീമിയർ ലീഗ് വിജയം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ എത്തിയിരുന്നു. ഒരു തുറന്ന ബസിൽ കിരീടവും വച്ചുകൊണ്ട് നടന്ന പരേഡിൽ 10 ലക്ഷത്തോളം ആരാധകരാണ് പങ്കെടുത്തത്. പരേഡ് അവസാന പോയിന്റിൽ എത്തുന്നതിനു കുറച്ചു … Read more

അയർലണ്ടിൽ തട്ടിപ്പുകൾ കൂടുന്നു; ഷോപ്പിംഗ് തട്ടിപ്പുകളിൽ 200% വർദ്ധന

അയര്‍ലണ്ടില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായും, അതില്‍ തന്നെ ഷോപ്പിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ 200% വര്‍ദ്ധിച്ചതായും ഗാര്‍ഡ. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് ഗാര്‍ഡ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കൊള്ള, കവര്‍ച്ച, അക്രമം, മോഷണം എന്നിവയിലെല്ലാം കുറവ് വന്നെങ്കിലും, രാജ്യത്ത് തട്ടിപ്പുകള്‍ പെരുകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഒപ്പം സംഘടിത കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ദ്ധിച്ചതും, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് കൂടിയതുമാകാം ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2025-ലെ ആദ്യ മൂന്ന് … Read more

ഷാനൺ എയർപോർട്ടിൽ 3 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ 3 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി റവന്യൂ. ഇന്ന് നടത്തിയ പതിവ് പരിശോധനയിലാണ് കാനഡയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 149 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കൗണ്ടി ക്ലെയറിലെ ഒരു അഡ്രസിലേയ്ക്കായിരുന്നു പാഴ്‌സല്‍. സംഘടിത കുറ്റവാളികള്‍ മയക്കുമരുന്ന് കടത്തുന്നത് തടയുക ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് റവന്യൂ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു; ഡബ്ലിൻ സ്വദേശിയായ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത കാർ എടുത്തു മാറ്റവേ കേടുപാട് സംഭവിച്ചു എന്ന പരാതിയിൽ, കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഡബ്ലിൻ സ്വദേശിയായ കാർ ഉടമ Oscar Adonis Marchat-ന് റിപ്പയറിങ്ങിനു ചെലവായ തുക നൽകാനാണ് ഡബ്ലിൻ ജില്ലാ കോടതി Dublin Street Parking Services Ltd എന്ന സ്ഥാപനത്തോട് ഉത്തരവ് ഇട്ടത്.   കഴിഞ്ഞ വർഷം ജൂലൈ 16-നാണ് നഗരത്തിൽ അനധികൃതമായി പാർക്ക്‌ ചെയ്ത Marchat-ന്റെ കാർ ടോ ചെയ്ത് കൊണ്ട് പോയത്. … Read more

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ചുമത്തുമെന്ന് ട്രമ്പ്; ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിച്ചാൽ 25% നികുതി ഈടാക്കുമെന്ന് ആപ്പിളിനും ഭീഷണി

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ വീണ്ടും കനത്ത താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ്. ജൂൺ 1 മുതൽ ഇയുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തിയേക്കും എന്നാണ് ട്രമ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അയർലണ്ടിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളെ അടക്കം ഇത് ബാധിക്കും.   ഇതിന് പുറമെ യുഎസിൽ നിർമ്മിച്ചതല്ലാതെ അവിടെ വിൽക്കുന്ന ഐ ഫോണുകൾക്ക് 25% നികുതി ഈടാക്കും എന്നും ട്രമ്പ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം … Read more

മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; അഞ്ച് പേർ പിടിയിൽ

കൗണ്ടി വിക്ക്ലോയിൽ മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ നടത്തിയ ഓപ്പറേഷനിൽ അഞ്ച് പേർ പിടിയിൽ. വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിൽ Detective Unit, Roads Policing Unit, Garda Armed Support Unit, Air Support Unit during എന്നിവരും ഗാർഡയ്ക്ക് സഹായം നൽകി. 13 ഇടങ്ങളിൽ ആയാണ് പരിശോധനകൾ നടന്നത്.   സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ ആയി. ഒപ്പം ഒരു കൃത്രിമ തോക്കും പിടിച്ചെടുത്തു.   ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിൽ വിവിധ … Read more