ഡബ്ലിന്‍ നാസ് റോഡിലെ അപകടം..ഒരാള്‍ മരിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ നാസ് റോഡില്‍ വാഹനാപകടത്തില്‍  ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.  ഞായറാഴ്ച്ച രാവിലെ ആറ് മണിക്ക്  യാത്രക്കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍  റോഡ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ലോങ് മൈല്‍ഡ് റോഡ് ജംഗ്ക്ഷന്‍ കഴിഞ്ഞാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരെയും സെന്‍റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും  ഒരാള്‍ മരിച്ചു.  റോഡിന്‍റെ ഒരു ഭാഗം അന്വേഷണത്തിന്‍റെ ഭാഗമായി അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ സാക്ഷികളായവര്‍ക്ക് ക്ലോണ്ടാല്‍കില്‍ ഗാര്‍ഡ സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്. (01) 666 7600 എന്ന നമ്പറിലോ,  ഗാര്‍ഡ  കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ … Read more

UKKCA റാലിയില്‍ വിജയക്കുതിപ്പിനായി ബര്‍മ്മിംങ് ഹാം

UKKCA ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് രണ്ടാഴ്ച മാത്രം ശേഷിക്കെ ബര്‍മ്മിംങ്ഹാം യൂണിറ്റ് തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന പ്രകടനവുമായി എത്തുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിന് കവസ്റ്ററി അതിഥേയത്വമേകുമ്പോള്‍ മിഡ്‌ലാന്‍ഡിലെ ഏറ്റവും വലിയ യൂണിറ്റായ ബര്‍മ്മിംങ്ഹാം ഇത്തവണ പുതിയ നേതൃത്വത്തിനു കീഴിലാണ് അരങ്ങിലെത്തുന്നത്. ജെസില്‍ ജോണ്‍ (പ്രസിഡന്റ്), അജേഷ് കടുതോട്ടില്‍ (സെക്രട്ടറി), അഭിലാഷ് മൈലപ്പറമ്പില്‍ (ട്രഷറര്‍), ടിസി മാത്യു (വൈസ് പ്രസിഡന്റ്), ജോസ് എബ്രഹാം (ജെയിന്റ് ട്രഷറര്‍), സുനില്‍ ജെയിംസ് ( KCYL ഡയറക്ടര്‍), തുഷാര അഭിലാഷ് … Read more

ഫിക്‌സ് ചാര്‍ജ് മോട്ടറിംഗ് ഒഫന്‍സ്: പിഴയടച്ചവരെ വീണ്ടും ഗാര്‍ഡ പിടികൂടുന്നത് പരിശോധിക്കണമെന്ന് ഉപപ്രധാനമന്ത്രി; നടപടി അവസാനിപ്പിക്കുമെന്ന് ഗാര്‍ഡ

ഡബ്ലിന്‍: എന്‍സിടി സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരേ അന്യായമായി കേസെടുക്കുന്ന ഗാര്‍ഡയുടെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ഉപപ്രധാനമന്ത്രി ഫ്രാന്‍സിസസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. ഫൈന്‍ അടച്ചവരെയും നിയമനടപടിക്കു വിധേയമാക്കുകയാണ്. ഇത് വകുപ്പിന് സംഭവിച്ച വീഴ്ചയാണെന്നും ഇത് ഉടന്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതാത് മേഖലകളില്‍ ഇത്തരത്തില്‍ സമന്‍സ് അയച്ചിട്ടുള്ളവരുടെ കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ എല്ലാ സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രപേര്‍ക്ക് ഇത്തരത്തില്‍ സമന്‍സ് അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു. ഭരണതലത്തില്‍ സംഭവിച്ചിട്ടുള്ള ഈ വീഴ്ച ഗാര്‍ഡ തന്നെ കണ്ടെത്തിയതിനെ ഉപപ്രധാനമന്ത്രി അഭിനന്ദിച്ചു. പിഴയടച്ചവരെ … Read more

ഗാര്‍ഹിക വൈദ്യുതി ബില്ലന്മേലുള്ള ലെവി ഉയര്‍ത്താന്‍ നീക്കം

ഡബ്ലിന്‍:  ഗാര്‍ഹിക  വൈദ്യുതി ബില്ലുകള്ക്ക് മേല്‍ ലെവി ഉയര്‍ത്താന്‍ എനര്‍ജി റെഗുലേറ്റര്‍മാരുടെ  ആലോചന.  പുനരുത്പാദിപ്പിക്കാവുന്ന വൈദ്യുതി സ്രോതസുകളില്‍ നിന്നുള്ളതും കല്‍ക്കരിയില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദന ചെലവ് കൂടി കണ്ടെത്തുന്നതിന് വേണ്ടിയാണ് നിരക്ക് ഉയര്‍ത്തുന്നത്. വിതരണം ഉറപ്പ് വരുത്തുന്നതിന് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നാണ് വാദം.  ഒക്ടോബര്‍ മുതല്‍  പബ്ലിക് സര്‍വീസ് ഓബ്ലിഗേഷന്‍ ലെവി 32 ശതമാനം ഉയര്‍ത്താനാണ് നിര്‍ദേശം വെച്ചിട്ടുള്ളത്.  ഓരോ വീട്ടുകാരും ഇതോടെ വര്‍ഷത്തില്‍ നല്‍കുന്ന ലെവി 90 യൂറോ   ആകും.  ഇലക്ട്രിക് അയര്‍ലന്‍ഡ് നിരക്ക് കുറച്ചത് മൂലമുള്ള … Read more

സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം നടപടികളില്‍ മുന്‍ഗണന നിശ്ചയിച്ച് വകുപ്പുകള്‍

ഡബ്ലിന്‍:  പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ രണ്ടാമത്തെ തവണയും സൗജന്യ സേവനം ലഭിക്കും.  സര്‍ക്കാരിന്‍റെ  ആദ്യ വര്‍ഷത്തെ മുന്‍ഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ്  ഇത്.    അമ്പതോളം  ഫിന ഗേല്‍ ടിഡിമാരും കൂടിയാലോചിച്ചാണ് ഇവ പുറത്ത് വിട്ടിരിക്കുന്നത്.  പ്രധാനമന്ത്രി എന്‍ഡ കെന്നി 14ല്‍ പത്ത് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭവന വിഷയത്തില്‍  ക്യാബിനറ്റ് സബ്കമ്മിറ്റിയും വര്‍ഷത്തില്‍ നാല് തവണ ചേര്‍ന്നതായും കെന്നി വ്യക്തമാക്കി. ജൂലൈയില്‍  ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് ഏതെല്ലാം മാര്‍ഗങ്ങള്‍ വേണമെന്നത് സംബന്ധിച്ച ആക്ഷന്‍ … Read more

കേരളാഹൗസ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഇക്കുറിയും പെറ്റ് ഷോ.

ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി യും ‘പെറ്റ് ഷോ’സംഘടിപ്പിക്കുന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ഇരുപതോളം പക്ഷിമൃഗാദികളാണ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുക. ‘ഓമനമൃഗങ്ങളെ’ സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേര്‍ന്നാണ് കേരള ഹൗസ് ഈ കാഴ്ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതല്‍ അയര്‍ലണ്ടില്‍ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. കാര്‍ണിവല്‍ ദിവസം വൈകിട്ട് 3 മുതല്‍ 4 വരെയാണ് ‘പെറ്റ് ഷോ’ക്രമീകരിച്ചിരിക്കുന്നത്.

തനിക്ക് പിന്തുണ ലഭിച്ചത് പേര് ഇബ്രാഹിം എന്നല്ലാത്തതിനാല്‍…ഈജിപ്ഷ്യന്‍തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍

ഡബ്ലിന്‍: ഈജിപ്തില്‍ വിചാരണ കൂടാതെ തടവില്‍കഴിയുന്ന ഐറിഷ് മുസ്ലീം യുവാവിനെ മോചിപ്പിക്കാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍.  ഈജിപ്തില്‍  ഡബ്ലിന്‍ വിദ്യാര്‍ത്ഥി ഇബ്രാഹിം ഹലാവയ്ക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ ഗ്രെസ്റ്റെയാണ് ആര്‍ടിഇ ഡോക്യൂമെന്‍ററിയില്‍  സര്‍ക്കാര്‍ പരാജയപ്പെടുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  മൂന്ന് വര്‍ഷത്തിനടത്തുയാ ഹലാവ ജയിലില്‍ കഴിയുകയാണ്.  ഐറിഷ് ഈജിപ്ഷ്യന്‍  ഇരട്ട പൗരത്വത്തിന്‍റെ ഇരയാണ് ഇബ്രാഹിമെന്ന് കരുതുന്നതായി പീറ്റര്‍ വ്യക്തമാക്കി.  തന്‍റെ പേര് ഇബ്രാഹിം എന്നല്ലെന്നും പീറ്റര്‍ എന്നായത് കൊണ്ടാണ് പിന്തുണ ലഭിച്ചതെന്നും മധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചു. തനിക്ക് മീഡിയ മേഖലയില്‍ … Read more

ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ സന്തോഷം… കെന്നിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

ഡബ്ലിന്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് കരുതുന്ന ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞതിനെതിരെ പ്രതിഷേധം. ട്രംപിന്‍റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധത്തിന് ഒരുക്കങ്ങള്‍ നടത്തുന്നവരാണ് കെന്നിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ടിഡി പോള്‍ മര്‍ഫി കെന്നിയുടെ പ്രസ്താവന ഞെട്ടിച്ച് കളഞ്ഞതായി വ്യക്തമാക്കി. ട്രംപിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളടക്കം രംത്തുണ്ട്. ട്രംപ് നോട്ട് വെല്‍കം എന്ന പേരിലാണ് പ്രതിഷേധക്കാര്‍ ഒത്തു ചേരുന്നത്. ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, … Read more

ഗാല്‍വെയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേര്‍ മുങ്ങി മരിച്ചു

ഡബ്ലിന്‍: ഗാല്‍വെയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേര്‍ മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഡന്‍ഗനിലെ കോറിബ് നദിയില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ നീന്തുന്നതിനിടെ 19കാരനായ ഇയാള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗാര്‍ഡ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. നഗരത്തിലെ കപ്പല്‍ത്തുറയില്‍ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. ഏകദേശം ഉച്ചയ്ക്ക് 2 മണിയോടെ തന്നെയാണ് ഈ മരണവും സംഭവിച്ചതെന്നാണ് കരുതുന്നത്. ഇതുവഴി പോവുകയായിരുന്ന … Read more

ടെക്നോളജി മേഖലയില്‍ വിദേശികളെ ആകര്‍ഷിക്കാന്‍ പുതിയക്യാംപെയിന്‍ വരുന്നൂ

ഡബ്ലിന്‍:  അയര്‍ല്ന‍ഡില്‍ ടെക്നോളജി മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന് പുതിയ ക്യാംപെയിന്‍ വരുന്നു. രാജ്യത്തെ മികച്ച നഗരങ്ങളും സംസ്കാരവും തീര പ്രദേശങ്ങളുമെല്ലാം എടുത്ത് കാണിച്ച് ജീവിത ശൈലിക്ക് അനുയോജ്യമാകുന്ന പ്രദേശമെന്ന നിലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് ക്യാംപെയിന്‍ശ്രമിക്കുന്നത്. ടെക് ലൈഫ് അയര്‍ലന്‍ഡ് എന്ന നിലയില്‍ ആണ് ക്യാംപെയിന്‍ വരുന്നത്. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍വ്യക്തമാക്കുന്നതിനൊപ്പം കരിയര്‍ തുടങ്ങുന്നതിനും ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിനുമുള്ള സ്ഥലമെന്ന നലയിലും പ്രചരിപ്പിക്കപ്പെടും. രണ്ട് മില്യണ്‍ യൂറോ ചെലവഴിച്ചാകും ക്യാംപെയിന്‍. നികുതി സംവിധാനം, കുട്ടികള്‍ക്ക് ലഭിക്കുന്ന … Read more